എല്‍ഇഡി ബള്‍ബുകള്‍ കേരളത്തിലെ എല്ലാ വീടുകളിലേക്കും എത്തിക്കുന്നു.

ചിലര്‍ക്ക്‌ അമിതമായ ഉത്‌ക്കണ്‌ഠ മാത്രമാവും. മറ്റു ചിലര്‍ക്ക്‌ കടുത്ത വൈകാരികവിക്ഷോഭം അനുഭവപ്പെടും. ഇല്ലാത്ത വസ്‌തുക്കള്‍ ഉണ്ടെന്നു തോന്നുക, പരിചയമില്ലാത്ത സ്‌ഥലം പരിചയമുണ്ടെന്നു തോന്നുക, പരിചയമുള്ള സ്‌ഥലം പരിചയമില്ലെന്നു തോന്നുക- ഇതൊക്കെ ചില ലക്ഷണങ്ങളാണ്‌. ചിലപ്പോള്‍ എന്തെങ്കിലും ശരീരഭാഗങ്ങള്‍ അനിയന്ത്രിതമായി കുറച്ചുനേരം പ്രവര്‍ത്തിച്ചെന്നുവരാം.

തുടര്‍ച്ചയായ ഇമവെട്ടല്‍, ചവയ്‌ക്കല്‍, ഭക്ഷണം വിഴുങ്ങുന്നതുപോലെയുള്ള ചലനങ്ങള്‍, ഒരേ താളത്തിലും ക്രമത്തിലും കൈകൊട്ടുക മുതലായവ ഉദാഹരണമായി പറയാം. ചിലര്‍ക്ക്‌ വിചിത്രവും അസ്വാസ്‌ഥ്യജനകവുമായ ലൈംഗികാനുഭൂതികളുണ്ടാകും.

രോഗി ചിലപ്പോള്‍ കരയും ചിരിക്കും വട്ടംതിരിയും ഓടും ചാടും- ഇങ്ങനെ പലതും ചെയ്യും. ഈ അവസ്‌ഥയില്‍ പലപ്പോഴും രോഗിക്ക്‌ ബോധമുണ്ടാവില്ല. വായിലുള്ള ഭക്ഷണം ചവയ്‌ക്കാതെ കൈയിലുള്ളത്‌ മുറുകെപ്പിടിച്ച്‌ അങ്ങനെയിരിക്കും. വിളിച്ചാലോ തൊട്ടാലോ അറിയില്ല.

അപസ്‌മാരരോഗം വിവിധതരത്തിലുണ്ട്‌ എന്നതും വിവിധ കാരണങ്ങള്‍ മൂലം രോഗം വരാം എന്നതുകൊണ്ടും രോഗനിര്‍ണയം എളുപ്പമല്ല.
രോഗത്തെക്കുറിച്ചുള്ള ശ്രദ്ധാപൂര്‍വമായ വിവരണമാണ്‌ രോഗനിര്‍ണയത്തിന്‌ ഏറ്റവുമധികം സഹായിക്കുന്നത്‌.

അപസ്‌മാരരോഗികള്‍ക്ക്‌ മാനസികരോഗം, വിഷാദരോഗം സംശയരോഗം എന്നിവ വരാനുള്ള സാധ്യത അധികമാണ്‌. ഉന്മാദരോഗവും ഉണ്ടാകാറുണ്ട്‌. ഒരിക്കല്‍ അപസ്‌മാരമിളകി, മാറിയ ശേഷം വീണ്ടും ഉണ്ടാവുന്നതിനിടയ്‌ക്കുള്ള കാലയളവില്‍ ചിലര്‍ക്ക്‌ മാനസികരോഗം വരാറുണ്ട്‌.
ദീര്‍ഘകാലമായി അപസ്‌മാരരോഗമുള്ളവര്‍ക്ക്‌ വ്യക്‌തിത്വവൈകല്യം വരാനുള്ള സാധ്യത കൂടുതലാണ്‌. ഇവര്‍ പലപ്പോഴും മുന്‍ശുണ്‌ഠിക്കാരായി അനവസരത്തി ല്‍ എടുത്തുചാടി പ്രതികരിക്കും.

ചിലര്‍ അമിതമായ ഭക്‌തിയും മതവിശ്വാസവുമുള്ളവരായിരിക്കും. ലൈംഗികകാര്യങ്ങളില്‍ തീരെ താത്‌പര്യം കാണിക്കില്ല. ചിലര്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ തമ്മില്‍ ഒട്ടിപ്പിക്കുന്നതുപോലെ തോന്നും.അപസ്‌മാര ചികിത്സയ്‌ക്കൊപ്പം മാനസികരോഗത്തിനും ചികിത്സ തേടണം. ഔഷധചികിത്സയും, മനശാസ്‌ത്രചികിത്സയും വേണം. രോഗിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയുള്ള കൗണ്‍സിലിങ്ങും അത്യാവശ്യമാണ്‌.അപസ്‌മാരരോഗമുള്ളവരില്‍ നല്ലൊരു ശതമാനം രോഗികള്‍ പൂര്‍ണമായും രോഗശാന്തി കൈവരിക്കാറുണ്ട്‌. ഇവര്‍ക്ക്‌ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങിവരാന്‍ കഴിയും.വൈകാരികമായും സാമൂഹികമായുമുള്ള പിന്തുണ അത്യാവശ്യമാണ്‌. പുനരധിവാസത്തിലൂന്നിക്കൊണ്ടുള്ള സമഗ്രമായൊരു ചികിത്സാപദ്ധതിയും കൊണ്ടുവരണം.

വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം. ആളുകള്‍ ചുറ്റുംകൂടി നില്‌ക്കരുത്‌. അബോധാവസ്‌ഥയില്‍, വായിലെ നുരയും പതയും ശ്വാസകോശങ്ങളില്‍ കടന്ന്‌ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രോഗിയെ ഒരു വശം ചെരിച്ചു കിടത്തുക.
കൈകാലിട്ടടിക്കുന്നതു തടയാന്‍ ബലം പ്രയോഗിക്കരുത്‌. ബലപ്രയോഗംകൊണ്ട്‌ ഫലമില്ലെന്നു മാത്രമല്ല, ശാരീരികമായ ക്ഷതങ്ങളേല്‌ക്കാന്‍ സാധ്യത കൂടുകയും ചെയ്യും.

കൈയില്‍ താക്കോല്‍ പിടിപ്പിക്കുന്നതുകൊണ്ട്‌ യാതൊരു ഫലവുമില്ല. രണ്ടുമൂന്നു മിനിറ്റിനുള്ളില്‍ ചലനങ്ങള്‍ നില്‌ക്കുകയും രോഗി ശാന്തനാവുകയും ചെയ്യും.
മൂര്‍ച്ചയുള്ള വസ്‌തുക്കള്‍ സമീപത്തുണ്ടെങ്കില്‍ എടുത്തു മാറ്റണം. രോഗിക്ക്‌ പൂര്‍ണമായി ബോധം തെളിഞ്ഞശേഷമേ അയാളെ തനിയേ വിടാവൂ.
അഞ്ചോ പത്തോ മിനിട്ടിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ രോഗിയെ ആസ്‌പത്രിയിലെത്തിക്കണം.

ഒരിക്കല്‍ മാത്രമാണ്‌ അപസ്‌മാരലക്ഷണങ്ങള്‍ കണ്ടതെങ്കില്‍പ്പോലും വിദഗ്‌ദ്ധ പരിശോധന ആവശ്യമാണ്‌. മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും വീണ്ടും അസുഖമുണ്ടാകുന്നത്‌.അത്‌ അപകടകരമായ സാഹചര്യങ്ങളിലാണെങ്കില്‍ (വണ്ടിയോടിക്കുമ്പോഴോ ഉയരത്ത്‌ നില്‌ക്കുമ്പോഴോ നീന്തുമ്പോഴോ മറ്റോ) രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാവും.
ആദ്യമായി അപസ്‌മാരലക്ഷണം കാണുന്നത്‌ 40 വയസോ അതിലധികമോ ആയിട്ടാണെങ്കില്‍ ഉടന്‍തന്നെ വിദഗ്‌ദ്ധ ചികിത്സ തേടണം. ഈ പ്രായത്തില്‍ അപസ്‌മാരലക്ഷണങ്ങള്‍ക്കു കാരണം മറ്റസുഖങ്ങളാവാനുള്ള സാധ്യത വളരെക്കൂടുതലാണ്‌.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these