സ്ഥലം വാങ്ങി സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം വീഡിയോ കാണാം

ഭാരതത്തിന്‍റെ ഹൃദയം തുടിക്കുന്നത്‌ ഗ്രമാങ്ങളിലനെന്ന്‍ ഗാന്ധിജി പറഞ്ഞു. രാഷ്ട്രപിതവിന്‍റെ സ്വയം സംപൂര്‍ണ്ണ ഗ്രാമങ്ങള്‍ എന്ന ആശയം സഫലീകരിക്കുന്നതിനാണ്‌ 73 ഉം 74 ഉം ഭേദഗതി ഭരണഘടനാ ഭേദഗതികള്‍ക്ക് രൂപം നല്‍കിയത്. 73-ആം ഭേദഗതി 1993 എപ്രില്‍ 24-നും 74-ആം ഭേദഗതി 1993 ജൂണ്‍ 1 നും പപ്രാബല്യത്തില്‍ വന്നു. സംസ്ഥാനങ്ങളിലെ പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങളുടെ രൂപീകരണത്തിന് വ്യവസ്ഥ ചെയ്യുന്ന യുടെ 243 ഒ(-) വരെ 16 വകുപ്പുകളും പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട 29 വിഷയങ്ങള്‍ അടങ്ങിയ 11- ആം ഷെഡ്യൂലുമാണ് 73- ആം ഭേദഗതിയിലുള്ളത്. 243 പി (-) മുതല്‍ 243 ഇസഡ (-), ജി (-) വരെ 18 വകുപ്പുകളും നഗരസഭയുടെ പരിധിയില്‍പ്പെടുന്ന 18 വിഷയങ്ങള്‍ അടങ്ങിയ 12- ആം പട്ടികയും 74-ആം ഭേദഗതി ഉള്‍ക്കൊള്ളുന്നു.

മേല്‍പ്പറഞ്ഞ ഭരണഘടനാ ഭേദഗതികള്‍ക്കനുരോധമയിട്ടാണ് കേരള പഞ്ചായത്ത്‌രാജ് നിയമനത്തിന് രൂപം നല്‍കിയിട്ടുള്ളത്. 1994 എപ്രില്‍ 23ന് ഈ നിയമം പ്രാബല്യത്തില്‍ വന്നു. 1960- ലെ കേരള പഞ്ചായത്ത്‌ നിയമത്തിലെ വ്യവസ്ഥകളെക്കൂടി കോര്‍ത്തിണക്കി ഒരു ത്രിതല ഭരണ സംവിധാനം ഈ നിയമം വിഭാവനം ചെയ്യുന്നു.

26 അധ്യായങ്ങളും 8 പട്ടികകളും ഉള്ള ഈ നിയമത്തില്‍ 285 വകുപ്പുകളുണ്ട്.

ഈ നിയമപ്രകാരം ഗ്രാമസഭയും ത്രിതല പഞ്ചായത്ത്‌ സമിതികളുമാണ്‌ കേരളത്തില്‍ നിലവിലുള്ളത്. പഞ്ചായത്ത്‌ പ്രസിഡന്‍റ്മാര്‍ക്ക്‌ എക്സിക്യുട്ടീവ്‌ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

വികസനത്തിന്‍റെ ‘കേരള മാതൃക’ നിറംകേട്ടുതുടങ്ങിയപ്പോള്‍ അതിനു പരിഹാരമെന്ന നിലയിലാണ് വികേന്ദ്രീകൃതവും ജനപങ്കളിത്തത്തോടു കൂടിയതുമായ വികസനസൂത്രണവും നിര്വ്വഹണവും എന്ന ആശയം ഉണ്ടായത്. ഭരണഘടനയുടെ 73-74 ഭേദഗതികളിലൂടെ ശരിയായ അധികാരങ്ങളോടുകൂടിയ തദേശഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതും ഒന്‍പതാം പദ്ധതി ജനകീയ പദ്ധതിയായി രൂപപ്പെടുത്താനും, തദേശഭരണകൂടങ്ങള്‍ക്ക് സ്വന്തം പദ്ധതികള്‍നടപ്പാക്കാനായി സംസ്ഥാനത്തിന്‍റെ ഒന്‍പതാം പദ്ധതിയടഘലിന്‍റെ 35-40% നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചതും മാതൃകാപരമായ ഒരു പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചു. തദേശഭരണ സ്ഥാപാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ചു പഠനം നടത്താന്‍ എസ്.ബി. സെന്നിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റ് ഒരു കമ്മിറ്റിയെ നിയോഗിച്ചതും ഈ നീക്കത്തിന്‌ ആക്കംക്കൂട്ടി.

പുന:സംഘടിപ്പിക്കപ്പെട്ട ആസൂത്രണ ബോര്‍ഡിന്‍റെ 96 ജൂലൈയില്‍ ചേര്‍ന്ന യോഗം ‘ഒന്‍പതാം പദ്ധതി ജനകീയ പദ്ധതി’ എന്ന പേരില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ഒരു സമീപന രേഖ അംഗീകരിച്ചിരുന്നു. ആസൂത്രണാധികാരം ഏറ്റെടുക്കാന്‍പഞ്ചായത്തുകളെ സജ്ജമാക്കുകയും ഏല്ലാ സാഹചര്യങ്ങളും ഒരുക്കുകയും ചെയ്തിട്ടു മതി അധികാരം താഴേക്കു നല്‍കുന്നത് എന്ന സനീപനം ആസൂത്രണവികേന്ദ്രീകരണത്തെ മാറ്റി വയ്ക്കാനേ സഹായിക്കൂ എന്നും ആസൂത്രണവികേന്ദ്രീകാരണം ഇക്കാലമത്രയും യാഥാര്‍ഥ്യമകാതെ പോയത് ഈ സമീപനം കൊണ്ടുതന്നെയാണെന്നുള്ള വിലയിരുത്തലായിരുന്നു ഇതിനു പിന്നില്‍. അങ്ങനെ അധികാരം താഴേക്കുനല്‍കുക, അത് കൈയാളാന്‍ തടസം നില്‍ക്കുന്നവ പിന്നീടു തട്ടിമാറ്റുക എന്ന സമീപനം സ്വീകരിക്കപ്പെട്ടു.

ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങളും മുന്ഘണനകളും അടിസ്ഥാനമാക്കി പദ്ധതി രൂപവല്‍ക്കരിക്കുക, പ്രാദേശിക വിഭവ്സാധ്യതകള്‍ പരമാവധി പ്രയോജനപ്പടുത്തുക,വികസനസൂത്രണത്തിലും നടത്തിപ്പിലും ജനങ്ങളുടെ മുന്‍കൈയുണ്ടാക്കുക, തദേശ ഭരണകൂടങ്ങളെ അധികാരപ്രാപ്തമാക്കുക, പിന്നോക്കവിഭവങ്ങളുടെയും സ്ത്രീകളുടയും സജീവ പങ്കാളിത്തത്തിലൂട അവര്‍ക്കായുള്ള പദ്ധതികള്‍ പരമാവധി ഫലപ്രദമാക്കുക, അഴിമതിക്കുള്ള പഴുതുകള്‍ പരമാവധി കുറച്ച്‌ ഭരണം സുതാര്യമാക്കുക, ഉദ്യോഗസ്ഥസംവിധാനം ജനാധിപത്യവല്‍ക്കരിക്കുക, വിഭാഗീയതകല്‍ക്കതീതമായ കൂട്ടായ്മയിലൂന്നുന്നതും ശാസ്ത്രീയ വികസന കാഴ്ച്ചപ്പാടില്‍ അധിഷ്ഠിതവുമായ ഒരു വികസന സംസ്കാരം സൃഷ്ട്ടിക്കുക, ജനാധിപത്യം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കുക എന്നിങ്ങനെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. ഇവ സാക്ഷാത്കരിക്കാന്‍ ഒരു ജനകീയ പ്രസ്ഥാനം ആവശ്യമായിരുന്നു.

1996 ആഗസ്റ്റ്‌ 17-ന് ജനകീയാസൂത്രണ പ്രസ്ഥാനം ഔപചാരികമയി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശ്രീ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയില്‍ രൂപവല്‍ക്കരിച്ച ഉന്നതതല മാര്‍ഗനിര്‍ദേശകസമിതിയുടെ പ്രഥമയോഗവും അന്നു ചേര്‍ന്നു. ജൂലൈ/ ആഗസ്റ്റ്‌ മാസങ്ങളില്‍ തയ്യാറാക്കിയ പരിപാടികള്‍ അനുസരിച്ചുള്ള പ്രവര്ത്തനങ്ങള്‍ക്ക് അതോടെ തുടക്കമായി. അങ്ങനെ ഒന്നാംഘട്ടമായ വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചു കൂട്ടുന്നതിനുള്ള മുന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കല്‍, ജാതിമത രാഷ്ട്രീയത്തിനതീതമായ അഭിപ്രായസ്മന്വയം രൂപപ്പെടുത്താല്‍, ഗ്രമാസഭകളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രചാരണം എന്നിങ്ങനെ പല തലങ്ങളിലുള്ള പ്രവത്തനമാണ് ഒന്നാം ഘട്ടത്തില്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമപഞ്ചായത്തില്‍ 1996-സെപ്റ്റംബര്‍ 15-ന് ഗ്രാമസഭകള്‍ വിളിച്ചു ചേര്ക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

തുടക്കത്തില്‍ സംസ്ഥാനതലത്തില്‍ 250-300 പേരെയും ജില്ലതലത്തില്‍ 5000-6000 പേരെയും പ്രാദേശിക തലത്തില്‍ 50,000 പേരെയും പരിശീലിപ്പിക്കുന്നത്തിനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനത്താകെ വമ്പിച്ച പങ്കാളിത്തമാണ് പരിശീലന ക്യംബുകളില്‍ ഉണ്ടായത്. സംസ്ഥാന തലത്തില്‍ 370 പേരും ജില്ലാതലത്തില്‍ 11716 പേരും പ്രടെഷികതലത്തില്‍ ഒരുലക്ഷത്തിലധികം പേരും ആദ്യഘട്ട പരിസീലനം നേടി.

ലഭ്യമായ കണക്കുകള്‍ പ്രകാരം വിശേഷാല്‍ ഗ്രമാസഭകളിലും വാര്‍ഡു കണ്‍വന്‍ഷനുകളിലും ശരാശരി 200 പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 40% സ്ത്രീകളും 60% പുരുഷന്മാരുമാണ്. ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന പ്രതീക്ഷകളെയും ആവേശത്തെയും അടിയന്തിരമായി ക്രിയാത്മകമായ പന്ഥാവില്ലൂടെ തിരിച്ചു വിടുന്നതിനു പരിയപ്തമം വിധം 1996 നവംബര്‍ ഒന്ന്‍ പുനരര്‍പ്പണ ദിനമായി ആചരിക്കപ്പെട്ടു. ഓരോ വാര്‍ഡിലും ഒരു സന്നദ്ധപ്രവര്‍ത്തനമെങ്കിലും തീരുമാനിച്ചു നടപ്പാക്കുന്നതിന്‍റെ ഭാഗമായി മാതൃകാപരമായ അനേകം വികസന പദ്ധതികള്‍ സംസ്ഥാനത്താകെ ആരംഭിച്ചു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒരു കോടിയോളം മനുഷ്യാധ്വാന ദിനങ്ങളാണ് അന്ന്‍ സൗജന്യമായി അര്‍പ്പിക്കപ്പെട്ട്ത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these