കേരളത്തിൽ ഇപ്പോൾ ഏറ്റവും കേട്ടുവരുന്ന വാർത്തയാണ് സ്ത്രീധനത്തിന്റെ പേരിൽ പീഡനം അനുഭവിച് ആത്മഹത്യ ചെയ്യുന്ന യുവതികളുടെ വാർത്തകൾ. സ്ത്രീധനത്തന്റെ പേരിൽ ഭർത്താവും ഭർത്താവിന്റെ കുടുംബവും പീഡിപ്പിക്കുകയും അതേ തുടർന്ന് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മരണവാർത്തകൾ കേരളത്തിന് പുതിയതല്ല. കോളിളക്കം സൃഷ്ടിച്ച കേസുകളും നമ്മളറിയാതെ പോകുന്ന കേസുകൾ ദിനംപ്രതി ഈ കൊച്ചു കേരളത്തിൽ നടക്കുന്നുണ്ട്.
ഭർതൃപീഡനത്തിൽ മനം മടുത്തു ആലുവയിൽ നിന്നും മറ്റൊരു മരണവാർത്ത കൂടി മൊഫിയ പർവിൻ എന്ന യുവതിയുടെ. പരാതി കൊടുത് പോലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിനു ശേഷമാണ് മൊഫിയ ആത്മഹത്യ ചെയ്തത്. 21 വയസ്സുള്ള മൊഫിയയും സുഹൈലും പ്രണയിച്ചാണ് വിവാഹം കഴിച്ചിരുന്നത്, പക്ഷേ സ്ത്രീധനം ചോദിച്ചുള്ള പീഡനം തുടങ്ങിയതോടെ തന്റെ വീട്ടിൽ തിരിച്ചെത്തിയിരുന്നു മൊഫിയ.സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ചർച്ച ചെയ്യുവാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും. പോലീസിന്റെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായി എന്നുള്ള പരാതിയും മൊഫിയുടെ കുടുംബം ഉന്നയിക്കുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയ മൊഫിയ തന്റെ നോട്ട്ബുക്കിൽ അവസാനമായി ചില കുറിപ്പുകൾ രേഖപ്പെടുത്തിയതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.
“ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞു ഉണ്ടാകും എന്ന് അറിയില്ല അവൻ എന്നെ മാനസിക രോഗിയാക്കി കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ടു നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാകും. സി ഐ ക്കെതിരെ നടപടി എടുക്കണം, സുഹൈൽ, അമ്മ ,അച്ഛൻ എന്നിവർ ക്രിമിനൽ ആണെന്നും അവർക്ക് വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം” എന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി അതെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസ്സ് ചെയ്യുന്ന വലിയ തെറ്റായി പോകുമെനിങ്ങനെയാണ് കുറുപ്പിൽ.
പൊലീസിന് എതിരെയുള്ള പരാതി പൊലീസ് നിഷേധിക്കുകയും .ചർച്ചക്ക് ഇടയിൽ സുഹൈലിനെ മുഖത് അടിച്ചതിനു ശാസിക്കുകമാത്രമാണ് ചെയ്തത് എന്നും പൊലീസ് പറഞ്ഞു.ഗാർഹികപീഡനത്തിന് മൊഫിയ നൽകിയ പരാതിയിൽ കേസ് എടുക്കകയും .കേസിന്മേൽ അലംഭാവം കാണിച്ച സിഐക്ക് ഇത്രെയും നടപടി എടുത്തിട്ടുണ്ട്.സ്ത്രീധനത്തിന്റെ പേരിൽ ഇനിയും ജീവനുകൾ പൊലിഞ്ഞു പോകരുത് എന്ന് ആഗ്രഹിക്കുന്നു.