ഇത്പോലെ ഉള്ള പൊലീസ്കാർ കാരണം അഭ്യന്തര വകുപ്പിന് തല കുനിക്കാനേ സമയം കാണു.

പൊലീസ് ജനങ്ങളുടെ കാവൽക്കാരനാണ് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട വരാണ് പൊലീസ്. അങ്ങനെ ആകേണ്ട പൊലീസ് നീതി കിട്ടേണ്ട ആളുകൾക്ക് നീതി നിഷേധിച്ചാൽ എങ്ങനെയുണ്ടാകും. പൊലീസ് ചെയ്യുന്ന അനീതിക്ക് എതിരെ സാധാരണക്കാർക്ക് പരാതിപ്പെടാൻ സമിതി ഉണ്ടാകണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു അതൊക്കെ നടക്കുണ്ടോ എന്നുപോലും നമ്മൾക്ക് അറിയില്ല. പൊലീസിന്റെ പല ക്രൂരതയും നമ്മൾ പലതവണ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഇത്തരം സ്വഭാവമുള്ള പൊലീസ്‌കാർ പൊലീസ് സേനയിൽ ഉള്ളത് കൊണ്ടുതന്നെ നല്ല രീതിയിൽ ജോലിചെയ്യുന്ന പോലീസ്‌കർക്കും ചീത്തപ്പേര് ഉണ്ടാകാറുണ്ട്.

പൊലീസിന്റെ മോശം പെരുമാറ്റം, നീതി ലഭിക്കേണ്ട ആളുകൾക്ക് അത് നിഷേധിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും പൊലീസ് സാധാരണ ജനങ്ങളിൽ നിന്നും അകലെയാണ് നിൽക്കുന്നത് എന്നുള്ള വസ്തുത നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല. അത്തരത്തിലൊരു നീതി നിഷേധം ഇന്നലെയും നമ്മുടെ കൊച്ചു കേരളത്തിൽ നടന്നു. മൊഫിയക്ക് കിട്ടേണ്ട നീതി നിഷേധത്തിന് പൊലീസ്‌കാരൻ കാണിച്ച അലംഭാവംത്തിന് എതിരെ യുവതിയുടെ കുറിപ്പ് വൈറലാകുന്നു.

ആലുവ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി എൻ സുധീറിനെ കുറിച്ചാണ് കുറുപ്പ്. അദ്ദേഹം ചില്ലറക്കാരനല്ല എന്നും നേരത്തെ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ ആയിരുന്നു. കോളിളക്കം സൃഷ്ടിച്ച ഉത്രാ വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും ഇദ്ദേഹമായിരുന്നു. അന്നും ഉത്രയുടെ മരണം അസ്വാഭാവികമായി ഒന്നുമില്ലെന്ന് കണ്ടെത്തിയ മഹാനാണ് ഇദ്ദേഹം എന്നാണ് കുറിപ്പിൽ.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

“ഇത് ആലുവ ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി എൽ സുധീർ.
ചില്ലറക്കാരനല്ല. നേരത്തെ അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു. ഉത്ര വധക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു. ഉത്രയുടെ മരണത്തിൽ അസ്വഭാവീകമായി ഒന്നുമില്ല എന്ന് കണ്ടെത്തിയ മഹാൻ…

ഇൻക്വസ്റ്റിനായി മൃതദേഹങ്ങൾ അവിടെ പോയി നോക്കാനൊന്നും സമയമില്ല, എന്റെ മുന്നിൽ കൊണ്ട് വന്നാൽ ചെയ്ത് തരാം എന്ന് പറഞ്ഞ മഹാമനസ്കൻ…
പണിഷ്മെന്റ് ട്രാൻസ്ഫർ ആയിരുന്നു അഞ്ചലിൽ നിന്ന് ആലുവയിലേക്ക്…

ആലുവ ഈസ്റ്റ് സ്റ്റേഷനിൽ ഇന്നലെ ഗാർഹിക പീഡനപരാതിയിൽ പരാതിക്കാരിയെയും പിതാവിനെയും വിളിപ്പിച്ചിരുന്നു. ഈ പരമ കാരുണികനായ എസ്എച്ച്ഒ പെൺക്കുട്ടിയുടെ പിതാവിനോട് ‘താനാണോ ഇവളുടെ തന്ത’ എന്ന് ചോദിച്ചാണത്രേ പരിചയപ്പെട്ടത്…
എന്തായാലും ഇവന്റെ കയ്യിൽ നിന്നും നീതി ലഭിക്കില്ല എന്നുറപ്പായ പെൺകുട്ടി ഇവന്റെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആ പെൺക്കുട്ടിയുടേത് 100% തെറ്റായ തീരുമാനം ആയിരുന്നു.

പറയാനുള്ളത് ആഭ്യന്തര വകുപ്പിനോടാണ്… പല തവണ പറഞ്ഞതുമാണ്…
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി അകത്തിടണം ഇവനെയൊക്കെ. അതിന് കഴിയില്ല എങ്കിൽ ഇവനൊന്നും സേനയിൽ ഇനി വേണ്ട എന്ന ഒരു തീരുമാനം എടുക്കാനെങ്കിലും കഴിയണം.
അല്ലെങ്കിൽ, ഇടക്കിടക്ക് തല കുനിക്കാനേ അഭ്യന്തര വകുപ്പിന് സമയം കാണൂ…
(സിഐയുടെ ഫോട്ടോയോ പേരോ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് എന്താണ് മടി എന്ന് മനസ്സിലാകുന്നില്ല) ”

പൊലീസിന്റെ മോശം പെരുമാറ്റം, നീതി ലഭിക്കേണ്ട ആളുകൾക്ക് അത് നിഷേധിക്കപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും പൊലീസ് സാധാരണ ജനങ്ങളിൽ നിന്നും അകലെയാണ് നിൽക്കുന്നത് എന്നുള്ള വസ്തുത നമുക്ക് കാണാതിരിക്കാൻ സാധിക്കില്ല. അത്തരത്തിലൊരു നീതി നിഷേധം ഇന്നലെയും നമ്മുടെ കൊച്ചു കേരളത്തിൽ നടന്നു. മൊഫിയക്ക് കിട്ടേണ്ട നീതി നിഷേധത്തിന് പൊലീസ്‌കാരൻ കാണിച്ച അലംഭാവംത്തിന് എതിരെ യുവതിയുടെ കുറിപ്പ് വൈറലാകുന്നു.

കടപ്പാട്- ബീന സണ്ണി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these