ഒരു നാട് മുഴുവൻ ഒരു പന്ത്രണ്ട് വയസ്സുകാരനോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ എന്നാൽ വിശ്വസിച്ചേ തീരൂ. അതെ 12 വയസ്സുകാരനായ അതുലാണ് നാട്ടുകാരുടെ മാസ്സ് ഹീറോ ആയിരിക്കുന്നത്. സ്വന്തം ജീവൻ പണയം വെച്ച് മൂന്ന് പേരുടെ ജീവനാണ് കൊച്ചു മിടുക്കൻ രക്ഷിച്ചെടുത്തത്. കാലംതെറ്റിയുള്ള മഴയും പുഴകളിലും തോടുകളിലും നമ്മൾ പ്രതീക്ഷിച്ചതിൽ കൂടുതൽ വെള്ളവും അപകടം എപ്പോൾ വേണമെങ്കിലും വിളിച്ചു വരുത്താവുന്നതാണ്. മൂന്ന് ജീവനുകൾ രക്ഷിക്കാൻ ഇടയായ സംഭവം ഇങ്ങനെയാണ്.
ചെറുകരയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു രണ്ടു കുട്ടികൾ കാൽ തെറ്റി ഒഴുക്കിൽപെടുന്നത് . സന ലക്ഷ്മിയും അമൽ ബിനീഷും ആണ് പുഴക്ക് അരികിൽ കുളിക്കാൻ ഇറങ്ങിയത്. സന ലക്ഷ്മിയുടെ അമ്മ സുചിത്ര കുട്ടികളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി കുട്ടികൾ പുഴയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് സുചിത്ര ആദ്യമൊന്ന് പരിഭ്രമിച്ച് എങ്കിലും. തനിക്ക് നീന്തൽ അറിയില്ല എന്നുള്ള കാര്യം മറക്കുകയും കുട്ടികളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടുകയും ചെയ്യുകയാണുണ്ടായത്. നീന്തലറിയാത്ത മൂന്നുപേരും ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്ന കാഴ്ചയാണ് നമ്മുടെ 12 വയസ്സുകാരനായ അതുൽ ബിനീഷ് കണ്ടത്. അവളെ പെട്ടന്ന് തന്നെ 12 വയസ്സുകാരനായ അതുൽ പുഴയിലേക്ക് ചാടി. ആദ്യം തന്നെ സനയും അമലിനെയും രക്ഷിച്ചു കരയ്ക്ക് എത്തിച്ചശേഷം. സുചിത്രയും അതുൽ സാഹസികമായി രക്ഷപ്പെടുത്തി. തന്റെ ജീവൻ തന്നെ പണയംവെച്ച് മൂന്ന് ജീവനുകളാണ് അതിൽ തന്റെ ക്ഷണനേരം കൊണ്ടുള്ള ഇടപെടൽമൂലം രക്ഷിച്ചത്.
തന്റെ ജീവൻ മറന്ന് 3 പേരെ രക്ഷിച്ച അതുൽ ബിനീഷിൻ ഒരു നാടിനെ മുഴുവൻ ഞെട്ടിച്ചു കളഞ്ഞത്. അതുകൊണ്ടുതന്നെ ഒരു നാടു മുഴുവൻ ആണ് അതുലിനോട് കടപ്പെട്ടിരിക്കുന്നത്. ചെറുകര എസ്എൻഡിപി യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അതുൽ ബിനിഷ്. ഈ കൊച്ച് മിടുക്കനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.