സത്യത്തിൽ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടാലും അവർക്ക് മനസിലാവില്ല അവർ വിളിച്ചു പറഞ്ഞ പച്ചതോന്ന്യാസങ്ങൾ

ഇന്നലെ മുതൽ ഏറെ ചര്ച്ച ചെയ്യപ്പെട്ട പ്രസംഗം ആണ് മുസ്ലിം ലീഗ് നേതാവ് കോഴിക്കോട് ബീച്ചിൽ വെച്ച് പറഞ്ഞ പല മോശം പരാമർശങ്ങളും.ഒരു പൊതു വേദിയിൽ പറയാൻപാടില്ലാത്ത കാര്യങ്ങൾ ആണ് അദ്ദേഹം ഇന്നലെ അവിടെ പറഞ്ഞത്.ഇതിന് എതിരെ എഴുതിയ ഒരു വൈറൽ കുറുപ്പ് ഇങ്ങനെ..

“ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ല സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണ്. മുസ്‌ലിം ലീഗ് വിട്ടുപോകുന്നവര്‍ ദീനില്‍ നിന്നും മതത്തില്‍ നിന്നുമാണ് പോകുന്നത് ഇതൊക്കെ ഇന്നലെ മുസ്‌ലിം ലീഗുകാർ വിളിച്ചു കൂകിയ തോന്ന്യാസങ്ങളാണ്.

ഒരു രാഷ്ട്രീയ പാർട്ടിയിലെ മനുഷ്യർ സംസാരിക്കുന്ന കാര്യങ്ങൾ നോക്കു. ഇത് കൊണ്ടൊക്കെ ആണത്രേ മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് പൊളിറ്റിക്കൽ കറക്റ്റ്നെസോ സ്ത്രീ സമത്വമോ ലിംഗനീതിയോ സ്വാതന്ത്ര്യമോ മനുഷ്യാവകാശങ്ങളോ ഭരണഘടനയോ LGBTQ യോ എന്തിനേറെ പറയുന്നു രാഷ്ട്രീയ പ്രസംഗം പോലും എന്തെന്നറിയാത്ത കുറെയേറെ മനുഷ്യർ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നും അവർ ഒട്ടും മാറാൻ തയ്യാറല്ലെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്നലെ നടന്ന വഖഫ് സംരക്ഷണ റാലി.വക്കഫ് സ്വത്തുക്കൾ സംരക്ഷിക്കുകയാണ് റാലിയുടെ ലക്ഷ്യമെങ്കിൽ, മുസ്‌ലിം ലീഗിന്റെ ലക്ഷ്യമെങ്കിൽ ഇത്രയേറെ തോന്ന്യാസം മൈക്ക് കെട്ടി വിളിച്ചു പറയുന്നത് എന്തിനാണ്.

സത്യത്തിൽ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടാലും അവർക്ക് മനസിലാവില്ല അവർ വിളിച്ചു പറഞ്ഞ പച്ചതോന്ന്യാസങ്ങൾ എത്ര വൃത്തികേടും ഭീകരവുമാണെന്ന്. ഇതിനു താഴെയും വന്നു ആയിരങ്ങൾ ചോദിക്കും ഇതിലൊക്കെ എന്താ കുഴപ്പം എന്ന് . അതാണിതിലെ ഏറ്റവും വലിയ ഭീകരത.വീണക്കും റിയാസിനും ചെത്തുകാരൻ കോരനും മകനും അധ്വാനിച്ചു ജീവിക്കുന്ന എല്ലാ മനുഷ്യർക്കും LGBTQ മനുഷ്യർക്കും ഈ പച്ചതോന്ന്യാസങ്ങൾ കേട്ട് മടുത്ത് മുസ്‌ലിം ലീഗ് വിട്ടു പോകുന്നവർക്കും ഭരണഘടനക്കും ഒപ്പം സമത്വത്തിനായി, ലിംഗനീതിക്കായി, സ്വാതന്ത്ര്യത്തിനായി പൊരുതുന്ന എല്ലാ മനുഷ്യർക്കുമൊപ്പം. പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാതെ നിൽക്കുന്നവരോടൊക്കെ സഹതാപം മാത്രം.

സുനിത ദേവദാസ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these