ഓരോ സ്ത്രീയും നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് കുഞ്ഞിനെ എന്ത് ചെയ്യും എന്നത്

സ്ത്രീകൾ എന്നും എപ്പോഴും ഒരേ ചട്ടക്കൂടുകളിൽ ജീവിക്കണം എന്ന കാഴ്ചപ്പാടുള്ളവർ ഈ നൂറ്റാണ്ടിലും ഉണ്ടെന്നുള്ള വസ്‌തുത ഒരിക്കലും മറച്ചു പിടിക്കാൻ ആവില്ല.ചെറിയ ഒരു ശതമാനം ആളുകളിലും മാറ്റം വന്നെങ്കിലും ഇപ്പോഴും ചില ആളുകൾ വിചാരിക്കുന്നത് പണ്ടത്തെ ഒരു കൂട്ടം സമൂഹ സ്നേഹികൾ സ്ത്രീകൾ ജീവിക്കണ്ടേ ഒരു ചട്ടക്കൂട് ഉണ്ടാക്കിട്ടുണ്ട് അതിന്റെ ഉളിൽ നിന്നും ജീവിക്കുക അതിനു പുറത്തേക്ക് അവർ വന്നാൽ മോശം സ്ത്രീക്കളായി ചിത്രീകരിക്കപ്പെടാൻ സാധയത കൂടുതലാണ്. അങ്ങനെ മനോഭാവം ഉള്ളവർ ചിന്തിക്കേണ്ട അല്ലെങ്കിൽ ചിന്തികെപടണ്ടേ ഒരു കുറിപ്പാണ് റസീന റാസ്‌ എഴുതിയത് വായിക്കാം.

ബാങ്കിൽ,പോസ്റ്റ്‌ ഓഫീസിൽ,അക്ഷയ സെന്ററിൽ,പാരന്റ്സ് മീറ്റിങ്ങിൽ, കല്യണവീട്ടിൽ,ട്രാൻസ്‌പോർട്,ബസുകളിൽ,ആശുപത്രികളിൽ,തുണികടകളിൽ എല്ലാം കുഞ്ഞുങ്ങളെയും ഒക്കത്തു വെച്ചോ കയ്യിൽ പിടിച്ചോ കുഞ്ഞിന് മൊബൈലിൽ വീഡിയോ ഇട്ട് കൊടുത്തോ ഓടി നടന്ന് അവരവരുടെ കാര്യങ്ങൾ ചെയ്തു തീർക്കുന്ന സ്ത്രീകളെ കാണാം.അവരിലെത്ര പേര് ആഗ്രഹിച്ചിട്ടാണ് കുട്ടികളെ കൂടെ കൂട്ടുന്നുണ്ടാവുക.കുഞ്ഞുണ്ടായി കഴിഞ്ഞാൽ വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ടി വരുമ്പോൾ ഓരോ സ്ത്രീയും നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് കുഞ്ഞിനെ എന്ത് ചെയ്യും എന്നത്.തൊഴിലുനും വിദ്യാഭ്യാസത്തിനും വേണ്ടി മാത്രമല്ല സ്വന്തമായ ഏതാവശ്യത്തിന് പുറത്തിറങ്ങാനും കുഞ്ഞിനെ സുരക്ഷിതമായി ഒരിടത്തു ഏല്പിക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറും.നെഞ്ചു വിരിച്ചു കയ്യും വീശി മുമ്പിൽ നടക്കാനല്ലാതെ,ഉണ്ടാക്കിയ കുഞ്ഞ് തന്തയുടെ കൂടി ഉത്തരവാദിത്തമാണെന്ന് ബോധ്യപെടുത്തുന്ന ഒന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നില്ല.കുടുംബത്തിലെ മറ്റു സ്ത്രീകളുടെ സഹായം തേടുകയേ പ്രസവിച്ച സ്ത്രീക്ക് പിന്നെ വഴിയുള്ളു.സഹായം അപേക്ഷികമാണ്.

സഹായി മിക്കപ്പോഴും വേറെ ഒരു സ്ത്രീതന്നെയാവും മിക്കവാറും സ്വന്തം ഉമ്മ അല്ലങ്കിൽ ഭർതൃ മാതാവ്.അതിനായി തിരിച്ചു ചെയ്യണ്ട വിട്ട് വീഴ്ചകൾ വേറെ.കുഞ്ഞിനെ നോക്കുന്നത് തന്തയുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധമുള്ള സ്ത്രീകളെ സംബന്ധിച്ച് ആ ബോധം തന്തക്കും നാട്ടുകാർക്ക് മൊത്തത്തിലും ഉണ്ടാക്കാനുള്ള ഒറ്റമൂലികൾ അവളവളുടേതായ രീതിയിൽ പ്രയോഗിക്കുന്നത കാലഘട്ടം കൂടിയാണ് അമ്മ കാലം.ഇഷ്ട്ടമുള്ള ഒരാളെ കാണാൻ പോവാൻ, ഒറ്റക്കൊരു സിനിമ കാണാൻ, പുഴയിലോ കുളത്തിലോ ഇറങ്ങി ഒന്ന് നീന്തി കുളിക്കാൻ, ഒരു യാത്ര പോവാൻ,ഹോട്ടലിൽ കേറി സ്വസ്ഥമായൊന്നു ഭക്ഷണം കഴിക്കാൻ,പുറത്തിറങ്ങി കയ്യും വീശി വെറുതെ നടക്കാൻ ഒക്കെ ഉള്ള ആഗ്രഹങ്ങളെ മൂടി വെച്ചിട്ടാണ് സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് കാവലിരിക്കുന്നത്.വേണ്ടിടത്തും വേണ്ടത്തിടത്തും അമ്മയും കുഞ്ഞും എന്ന് മഹത്വവൽകരിച്ച് ഈ ഏർപ്പാട് നിലനിർത്തി കൊണ്ട് പോവാനുള്ള ശ്രമങ്ങളെ സമൂഹത്തിൽ കാണാൻ കിട്ടൂ. കുഞ്ഞ് അമ്മക്കൊപ്പം മാത്രമേ സന്തോഷമായി ഇരിക്കൂ, കുഞ്ഞു വിശന്നാൽ അമ്മ കൊടുത്താലേ വിശപ്പടങ്ങൂ, കുഞ്ഞ് അപ്പിയിട്ടാൽ അമ്മ കഴുകിയാലേ വൃത്തിയാവൂ എന്നിങ്ങനെ ഉള്ള വിചാരങ്ങൾക്കൊക്കെ നല്ല പ്രചാരമാണ് കുടുംബങ്ങളിൽ. അത് കൊണ്ട് തന്നെ ക്രഷും പ്ലേ സ്കൂളും ഒക്കെ മിക്കവർക്കും ഇന്നും ചീത്ത സ്ഥലങ്ങൾ ആണ്.

പ്ലേ സ്കൂളിൽ കുട്ടിയെ ആക്കുന്ന രക്ഷിതാക്കളെ കുട്ടി വലുതാവുമ്പോൾ ഓൾഡ് ഏജ് ഹോമിൽ ആക്കും എന്നൊക്കെ ഭീഷണിയായി പറയുന്ന മനുഷ്യരുണ്ട് നാട്ടിൽ ഇതിനെ ഒക്കെ മറികടന്നു കുഞ്ഞുങ്ങളെ ക്രഷിൽ വിടാൻ തീരുമാനിച്ചാൽ തന്നെ സാധാരണകാർക്ക് തങ്ങുന്നതല്ല മിക്കവാറും ഇടങ്ങളിലെ ഫീസ് നിരക്ക്.കുഞ്ഞിനെ നോക്കാൻ ജോലിക്ക് ആളെ നിർത്തി പുറത്തു പോവലൊക്കെ നല്ല പണമുള്ളവർക്കേ സാധിക്കൂ.അംഗനവാടികളിൽ കുഞ്ഞുങ്ങൾക്ക് മൂന്ന് വയസ് കഴിഞ്ഞേ പ്രവേശനമുള്ളു.മുലപ്പാൽ അല്ലാത്ത ഭക്ഷണം കഴിക്കാറാവുന്ന ആറു മാസംമുതൽ പകൽ സമയത്തു കുട്ടികളെ സുരക്ഷിതമായി ഏൽപ്പിക്കാവുന്ന,ചിലവ് കുറഞ്ഞ ഇടങ്ങൾ സർക്കാർ തലത്തിൽ ഉണ്ടങ്കിൽ എത്ര നന്നാവുമായിരുന്നു.തൊഴിൽ രഹിതരായ ഒരുപാട് പേർക്കുള്ള തൊഴിൽ അവസരങ്ങൾ കൂടിയാവില്ലേ അത്? അണ്ഡവും ബീജവും ചേർന്നാണ് മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത്. അവരെ നോക്കാൻ നാലഞ്ച് കൊല്ലം ജീവിതം ഹോമിക്കുന്ന അണ്ഡദാതാവായ സ്ത്രീകളെ പറ്റിയാണ് എഴുതിയത്. ഇത്രയും വായിക്കുമ്പോൾ,പാവം പിടിച്ച പൈതങ്ങളെ വളർത്തുന്നതിനാണ് ഈ കണക്ക് പറച്ചിൽ എന്ന് തോന്നുന്നവർ ഇപ്പൊ വായിച്ച വാചകം ഒരാവർത്തി കൂടി വായിക്കാനപേക്ഷ.
റസീന റാസ്‌

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these