പിണറായിയോ കോടിയേരിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന്

വീണ്ടും കോവിഡ് കേസുകൾ കേരളത്തിൽ കൂടുന്ന അവസരത്തിലാണ് മാതൃക ആവേണ്ട രാഷ്ട്രീയ നേതാക്കൾ തന്നെ എല്ലാ പ്രോട്ടോക്കോളുകളും തെറ്റിച്ചു ഇപ്പോ നടക്കുന്നത് .പുതിയ കേസുകൾ കുത്തനെ കൂടുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത് അനാവശ്യ യാത്രകൾ കൂട്ടംകൂടി നിക്കുന്നത് അങ്ങനെ ഒട്ടനവധി നിബദ്ധനകൾ നിലവിൽ ഉള്ളപ്പോൾ തന്നെ ഭരണപക്ഷത്തുള്ള ആളുകളാണ് ഇപ്പോൾ അഞ്ഞുറിനു മുകളിൽ ഉള്ള ആളുകളെ പങ്കെടിപ്പിച്ചു സമ്മേളനത്തിന് തിരുവാതിര കൈ നടത്തിയത് . എന്തിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ ഒരു പരുപാടിയുടെ ആവശ്യം എന്ന് അറിയില്ല.ഇതിനുയോകെ അവസാനം ജനങ്ങൾക്ക് തന്നെയാണ് തിരിച്ചടി ലഭിക്കുന്നത് .ഇവർ ചെയുന്ന ഇതുപോലത്തെ വിവരമില്ലായ്മാ കൊണ്ടാണ് ജനങ്ങൾ അനുഭവിക്കുന്നത്.കേന്ദ്രം കാരണം പ്രവാസികൾക്കാണ് ആദ്യ പ്രഹരമേറ്റത്.വാക്‌സിനും ബൂസ്റ്റർ ഡോസും ആർടിപിസിർ ടെസ്റ്റുകൾ ചെയിതു ഒരുമാസത്തെ ലീവിന് വരുന്ന ആളുകളോടാണ് വീടിനു അകത്തു ഇരിക്കാൻ പറയുന്നത് അത് അവരോട് കാണിക്കുന്ന ഏറ്റവും വലിയ നീതി കേടാണ് എല്ലാ പാർട്ടിക്കാരും ജനങ്ങളോട് കാണിക്കുന്നത് കുരുതര തെറ്റുതന്നെയാണ് .നമ്മളുടെ ജീവന് നമ്മൾ തന്നെയാണ് കാവൽ ആവേണ്ടത്.

തിരുവാതിര കളിയെ വിമര്ശിച്ചു അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ എഴുതിയ പൊടി വയ്ക്കാം.കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന് കരുതാൻ വയ്യ.അവർ അറിഞ്ഞാൽ ചിലപ്പോൾ സമ്മതിക്കുകയും ഇല്ലായിരിക്കാം.പക്ഷെ അതല്ല പ്രശ്നം.സിപിഎം എന്ന പാർട്ടി മുന്പെങ്ങുമില്ലാത്തവിധം വ്യക്തികളിലേക്ക് ചുരുങ്ങി എന്നു തോന്നുന്നുണ്ട്.നേതാക്കളെ പ്രീണിപ്പിക്കാൻ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നത് പാർട്ടിക്കുള്ളിലെ ഒരു ശൈലിയായി മാറിയിരിക്കുന്നു.പൊളിറ്റ്ബ്യുറോ നടക്കുന്ന ഡൽഹി ഓഫീസിൽ 2011 ൽ പോയിട്ടുണ്ട് പ്രകാശ് കാരാട്ടിനേ കാണാൻ.

അവിടത്തെ ഓഫീസ് തുടയ്ക്കുന്ന ജോലിക്കാരൻ എന്നോട് ഇംഗ്ലീഷിൽ പറഞ്ഞത് “Com.പ്രകാശ് വരും ഇരിക്കൂ”എന്നാണ്.സഖാക്കളെ തുല്യരായിട്ടു കാണാനാണ് പ്രകാശ് കാരാട്ടായാലും ബ്രിന്ദയായാലും യെച്ചൂരിയായാലും കൂടെയുള്ളവരെ ശീലിപ്പിക്കുന്നത്.അതൊരു     സംസ്കാരമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ഒരാൾക്കും അതിൽ അശ്ലീലം തോന്നിയില്ല അഥവാ തോന്നിയാൽത്തന്നെ നേതാക്കൾക്ക് ഇഷ്ടപ്പെട്ടാൽ ഗുഡ് ബുക്കിൽ കയറാമല്ലോ എന്നു കരുതിയാവുമല്ലോ അത് ചെയ്തത്.എന്ത് കമ്യൂണിസ്റ്റ് മൂല്യമാണ് ഇവർക്കുള്ളത്?പലരും ഇങ്ങനെ ചെയ്യുമ്പോൾ അതിനെ ശാസിക്കാതെ അത് ആസ്വദിക്കുന്ന നേതൃത്വം ആയിരിക്കുമല്ലോ അണികൾക്ക് ഇതിനു പ്രചോദനമായത്.

ആരാധിക്കുന്നവർക്ക് സ്ഥാനക്കയറ്റവും വെറുതെ ബഹുമാനിക്കുന്നവർക്ക് പരിഗണനക്കുറവും തുല്യരായി കാണുന്നവർക്ക് ഒതുക്കലും ആണ് കിട്ടുന്നതെങ്കിൽ ആ നേതൃത്വത്തിന്റെ മനസ്സറിഞ്ഞാവും അണികളുടെ പ്രവർത്തി.ഇങ്ങനെ പോയാൽ വൈകാതെ ഇവർ പിണറായി വിജയന്റെ പേരിൽ അമ്പലം ഉണ്ടാക്കുമെന്ന് കരുതുന്നു. ഈ അനുപാതരഹിത വ്യക്തിപൂജയുടെ നാണക്കേട് പോലും അണികൾക്കല്ല പാർട്ടിക്കും നേതാവിനുമാണ് എന്ന് ഇത് ചെയ്യുന്ന അണികളും ഓർത്താൽ കൊള്ളാം.ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ്.
ഹരീഷ് വാസുദേവൻ ശ്രീദേവി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these