കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും എല്ലാം ദിലീപിന്റെ വാർത്തകൾ നിറഞ്ഞിരിക്കുന്നു സമയമാണ്.ഏവർക്കും ദിലീപിന്റെ വാർത്തകളോടാണ് പ്രിയം എന്നു തോന്നുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവുകളിൽ ഒന്നാണ് ദിലീപിന്റെ മൊബൈൽഫോൺ പ്രോസിക്യൂഷൻ ഭാഗം പറഞ്ഞിരിക്കുന്നത് ഡിജിറ്റൽ തെളിവ് ആണെന്നാണ്.പക്ഷേ തന്റെ ഫോൺ പോലീസിന് കൈമാറി ഇല്ലെന്ന് ഒരു പ്രതി പറയുന്നതിന് എതിരെ രൂക്ഷവിമർശനവുമായിട്ടാണ് ഹരീഷ് വാസുദേവൻ എന്ന അഭിഭാഷകൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.ഫോൺ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ തന്റെ എല്ലാ ഫോണുകളും നൽകാനാവില്ലെന്ന് കോടതിയിൽ പറഞ്ഞത്.വേണമെങ്കിൽ താൻ സ്വകാര്യ ലാബുകളിൽ പരിശോധന നടത്താം സമീപിച്ച ദിലീപിന്റെ അഭിഭാഷകനെ പറയുകയുണ്ടായി ആ ഒറ്റ കാരണം മാത്രം മതി മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി ആവുന്നത് ആണെന്നും അഡ്വക്കേറ്റ് പറയുന്നു.ദിലീപ് കോടതിക്കും പോലീസിനും മുകളിൽ ആണോ എന്നും തന്റെ കുറിപ്പിൽ ചോതികുന്നു ഫേസ്ബുക് കുറിപ്പ്ന്റെ പൂർണരൂപം വായിക്കാം.

ദിലീപ് നിയമത്തിനു മുകളിൽ ആണോ? കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിൽ ഒന്നിലെ പ്രതി പറയുകയാണ് പോലീസ് അന്വേഷിക്കുന്ന ഡിജിറ്റൽ തെളിവ് താൻ കൊടുക്കില്ല അതിലെ തെളിവ് താൻ തന്നെ സ്വകാര്യ ലാബിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന്. കേരളത്തിലെ പോലീസും കോടതിയുമൊക്കെ ഇയാളുടെ കാൽക്കീഴിലാണോ. CrPC 438 ലെ ഒരപേക്ഷ പരിഗണിക്കുന്ന കോടതിയുടെയോ പ്രതിയായ ദിലീപിന്റെയോ ഔദാര്യം വേണോ പൊലീസിന് ആ തെളിവ് ശേഖരിക്കാൻ വേണ്ട. ജനാധിപത്യ മര്യാദ കൊണ്ടാണ് പോലീസ് അത് ചെയ്യാത്തത്.ഒരു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സമയം നിർണ്ണായകമാണ് എപ്പോഴെങ്കിലും കസ്റ്റഡിയിൽ കിട്ടിയാൽ പോരാ കേസ് അന്വേഷണത്തോട് തെളിവ് കൊടുത്തു സഹകരിക്കാതെ ഇരിക്കാനുള്ള പൂർണ്ണമായി മൗനം പാലിക്കാനുള്ള എല്ലാ അവകാശവും പ്രതിക്കുണ്ട്.എന്നാൽ പോലീസ് അന്വേഷിക്കുന്ന നിർണ്ണായക തെളിവ് താൻ മാനിപുലേറ്റ് ചെയ്യുന്നു എന്നു കോടതിയോടും പൊലീസിനോടും പറയാൻ ദിലീപിനെപ്പോലെ സ്വാധീനമുള്ള ഒരു പ്രതിക്ക് മാത്രമേ സാധിക്കൂ.

CrPC 91 അനുസരിച്ചു നോട്ടീസ് കൊടുത്താൽ ഹാജരാക്കേണ്ട വസ്തുവല്ലേ മൊബൈൽ ഫോൺ.അത് ഇന്ന് കസ്റ്റഡിയിൽ കിട്ടുന്നതും നാളെ കിട്ടുന്നതും തമ്മിൽ വലിയ വലിയ വ്യത്യാസമില്ലേ തെളിവ് നശിപ്പിക്കും മുൻപ് വേണ്ടേ കിട്ടാൻ.ഇത്രയും പരിഗണന കോടതിയിൽ നിന്ന് മറ്റേത് പ്രതിക്ക് കിട്ടുന്നുണ്ട്.ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണ്. അതിനു തികച്ചും ന്യായമുണ്ടായിരുന്നു. എന്നാൽ ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാൻ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളാവുന്നതാണ്.നോട്ട് ടു അറസ്റ്റ് ഓർഡർ തെളിവ് നശിപ്പിക്കാനുള്ള മറയായി ഉപയോഗിക്കാൻ ബഹു ഹൈക്കോടതി നിന്ന് കൊടുക്കാൻ പാടില്ലാ.ഇതൊരു അഭിഭാഷകന്റെ അവശ്യമല്ല നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരു പൗരന്റെ തുറന്ന ചിന്ത മാത്രമാണ്.
ഹരീഷ് വാസുദേവൻ ശ്രീദേവി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these