കേരളത്തിലെ മുഖ്യധാര വാർത്ത ചാനലുകളിൽ ഒന്നായ മീഡിയ വൺന്റെ സംപ്രേഷണ വിലക്ക് നിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുകാണ്.റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിധി വന്നത്.ഉത്തരവിന് എതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും എന്ന് ചാനൽ അറിയിച്ചു.തങ്ങളുടെ ഒരു വാദവും കേട്ടില്ല എന്നുള്ള പരാതി ഉയർന്ന് വരുന്നുണ്ട്.സുരക്ഷാ കാരണങ്ങൾ ചുണ്ടികാട്ടി ജനുവരി 31ന് ആണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ചാനൽ സംപ്രേഷണം വിലക്കിയത്.ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് പ്രഖ്യാപിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി. മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നരേഷ് ഇന്ന് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകൾ ലഭിച്ചിട്ടില്ല എന്ന് മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ചാനലിന് എതിരായി വേണ്ടേ തെളിവുകൾ ഉണ്ടന്ന് കോടതി ചുണ്ടികാണിക്കുണ്ട്. സെക്യൂരിറ്റി ക്ലിയറൻസ് നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത് ഇവർ നൽകിയ വിവരങ്ങൾ സ്വീകരിക്കുകയാണ് മന്ത്രാലയം ഇപ്പോൾ ചെയ്തിരിക്കുന്നത് അതിനാൽ ക്ലിയറൻസ് നൽകാതിരിക്കാൻ ഉള്ള തീരുമാനം നീതികരിക്കാൻ സാധിക്കുന്നതാണ് അതിനാൽ പരാതി തള്ളുന്നു എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.ഈ വിധിയിൽ ഒരുപാട് ആളുകൾ ചാനലിന് അനുകൂലിച്ചു കൊണ്ട് പ്രതികരണങ്ങൾ നടത്തുന്നുമുണ്ട്. വിധിയിൽ പ്രീതികരിച്ചു കൊണ്ട് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ എഴുതിയ പ്രതികരണ കുറിപ്പ് വായിക്കാം.
ഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ തല സമിതി മീഡിയ വണ്ണിന്റെ ക്ലിയറൻസ് പുതുക്കേണ്ടതില്ല എന്നു നിർദ്ദേശിക്കുന്നു. അത് പരിഗണിച്ചു ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ് പുതുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നു.ഫയൽ പരിശോധിച്ചതിൽ നിന്ന് തീരുമാനം തൃപ്തികരമാകയാൽ അതിൽ ഇടപെടുന്നില്ലെന്നു ഹൈക്കോടതി സിംഗിൾ ബഞ്ച്.കാരണങ്ങൾ കക്ഷികളോട് വ്യക്തമാക്കേണ്ടതില്ല. രണ്ടായിരത്തി പതിനാലിലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ (2014) 5 SCC 409 ലെ വിധിയാണ് മേൽ ഉദ്ധരിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ്.നഗരേഷിന്റെ ഇന്നത്തെ വിധി.സാങ്കേതികമായി ശരി. സുപ്രീംകോടതിയെ അനുസരിക്കുക എന്നതാണ് ഒരു ഹൈക്കോടതിക്ക് ചെയ്യാനാകുക.
ദേശീയസുരക്ഷ എന്ന കാരണം ആരോപിച്ചാൽ ഒരു ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടാക്കിയാൽ ഇനി എക്സിക്യൂട്ടീവിനു ആർക്കെതിരെയും തീരുമാനം എടുക്കാം.അഫക്റ്റഡ് പാർട്ടിയെ കേൾക്കുക പോലും വേണ്ട കോടതിക്ക് പോലും വിധിന്യായത്തിൽ ആ കാരണം വ്യക്തമാക്കേണ്ടതില്ല. രാജ്യദ്രോഹ കുറ്റം ചാർത്തി തൂക്കി കൊല്ലുന്നവനോട് പോലും കാര്യ കാരണങ്ങൾ വ്യക്തമായി വിചാരണ ചെയ്തു പറയണം എന്ന നിയമമുള്ള രാജ്യത്താണ് 2014 ൽ സുപ്രീംകോടതി ജഡ്ജ് കുര്യൻ ജോസഫിന്റെ വിധിന്യായം മേൽവിധി പറഞ്ഞത്. അത് നിയമമായി ലോ കോളേജിൽ ഭരണഘടനാ നിയമം പഠിപ്പിക്കുമ്പോൾ അഭിമാനപൂർവ്വം പറയുന്ന മനേകാ ഗാന്ധി കേസിൽ നിന്ന് നാമെത്ര കാതം പിന്നോട്ട് നടക്കുന്നു. ഈ രാജ്യത്തെ ജനാധിപത്യത്തെ ഡിങ്കൻ രക്ഷിക്കട്ടെ.
ഹരീഷ് വാസുദേവൻ ശ്രീദേവി