ചുമ്മാ വിളിക്കാന്‍ ഉള്ളവര്‍ അല്ല രാജ്യ സുരക്ഷയെ കരുതി ഉള്ള നമ്മുടെ സേനകള്‍

ഇന്നലെ മുതൽ കേൾക്കുന്നതാണ് എന്താണ് പട്ടാളത്തെ വിളിക്കാഞ്ഞത് എന്ന് പക്ഷെ ഇന്ത്യ കാക്കുന്ന നമ്മുടെ സൈന്യത്തെ ചുമ്മാ അങ്ങോട്ട് വിളിക്ക് ഏന് എങ്ങനെയാണ്‌ പറയുക.എല്ലാ വഴികൾ അടയുമ്പോളാണ് അവരുടെ സഹായം ഒരു സംസഥാനം തേടുക ഇന്നലെ നടന്നത് ഒരു ടീം വർക്കാണ് എന്ന് കേണൽ ഹേമന്ത് ഒരു മാധ്യമ പ്രവർത്തകൻ കുത്തി കുത്തി ചോദിച്ചിട്ടും കേണലിന്റെ സ്റ്റാൻഡ് പറഞ്ഞത് ശരികളും വ്യാജ വാർത്തകൾ എത്രോത്തോളം നമ്മളെ സ്വാധിനിക്കുണ്ട് എന്ന് നമ്മൾ തന്നെ വിലയിരുത്തേണ്ടത് ഉണ്ട് .അഡ്വക്കറ്റ് ഹരീഷ് വാസുദേവന്റെ പ്രതികരണത്തിൽ എല്ലാം കൃത്യമായി പറയുണ്ട് വായിക്കാം.ബാബുവിനെ രക്ഷിച്ചതിനെപ്പറ്റി പലവിധ അഭിപ്രായങ്ങൾ കാണുന്നുണ്ട്. അതിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനെ സംബന്ധിക്കുന്ന ഒരു വാദമാണ് എന്തേ പട്ടാളത്തെ നേരത്തേ വിളിച്ചില്ല എന്നത്.പട്ടാളമാണ് എല്ലാമെന്ന വാദം ശ്രീ.ഹേമന്ത് തന്നെ പൊളിച്ചടുക്കിയ സ്ഥിതിക്ക് എപ്പോഴാണ് ഒരു അപകടത്തിൽ പട്ടാളത്തെ വിളിക്കേണ്ടത് എന്നതിനെപ്പറ്റി ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ.ശേഖർ കുര്യാക്കോസിന്റെ പോസ്റ്റ് വായിക്കപ്പെടേണ്ടതാണ് എന്നു തോന്നി.സ്ഓപി അനുസരിച്ചാണ് സിസ്റ്റം പ്രവർത്തിക്കുക എന്നതാണ് സംക്ഷിപ്തം. പാലക്കാട് ജില്ലാ കളക്ടര്‍ ഇറക്കിയ പത്രക്കുറിപ്പ് വായിക്കുക വായിക്കാന്‍ അറിയാത്തവരെ ഈ കാര്യത്തില്‍ പറഞ്ഞു മനസിലാക്കാനും സാധിക്കില്ല. 2018ല്‍ ആണ് ഇത് ആദ്യം കേട്ടത് പട്ടാളത്തെ വിളിക്കൂ പട്ടാളത്തെ ഏല്‍പ്പിക്കുക.

അന്നും പറഞ്ഞതാണ് ആവശ്യമുള്ള സമയത്ത് അടിയന്തിരഘട്ട പ്രവര്‍ത്തന നടപടികള്‍ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസിഞ്ചർ) അനുസരിച്ച് ആവശ്യമുള്ള സേനയെ വിന്യസിക്കും.തേങ്ങ വീണാല്‍ വിളിക്കാന്‍ ഉള്ളവര്‍ അല്ല രാജ്യ സുരക്ഷയെ കരുതി ഉള്ള നമ്മുടെ സേനകള്‍.ആദ്യം പ്രദേശിക രക്ഷാ പ്രവര്‍ത്തനം പിന്നെ സംസ്ഥാന തലത്തില്‍ ഉള്ള രക്ഷാ പ്രവര്‍ത്തനം അതിനു ശേഷം കേന്ദ്ര ദുരന്ത പ്രതികരണ സേന. ഇവയുടെ എല്ലാം പ്രവര്‍ത്തനം ഫലം കണ്ടില്ലെങ്കില്‍ മാത്രമാണു രാജ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള കര വ്യോമ നാവിക സേനകളെ വിനിയോഗിക്കാവൂ.പട്ടാളം എന്നതും സ്റ്റേറ്റിന്റെ ഭാഗം ആണ് സെര്‍ച്ച് ആൻഡ് റെസ്ക്യു പ്രവര്‍ത്തനത്തിന് ആവശ്യാനുസരണം സോവറിങ്ങ്നും സബ് സോവറിങ്ങ്നും ഉപയോഗിക്കാവുന്ന അവസാന അത്താണി. ആവശ്യം എന്നത് നിര്‍ണ്ണയിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗ രേഖയും നിര്‍ദേശങ്ങളും ഉണ്ട്. അവരെ എപ്പോള്‍ ഉപയോഗിക്കണം എന്ന തീരുമാനം കൈക്കൊള്ളുവാന്‍ പരിശീലനം ലഭിച്ചവരും ഉണ്ട്.രാവ് വെളുക്കെ അവിടെ കാവല്‍ നിന്ന് ബാബുവിന് ഒന്നും വരരുതേ എന്ന് മാത്രം ആഗ്രഹിച്ച ഒരു സംഘം ഉദ്യോഗസ്ഥര്‍ ഉണ്ട് അവരില്‍ ഒരു ജില്ലാ കളക്ടര്‍ ഒരു ജില്ല പോലീസ് മേധാവി ഒരു ജില്ല അഗ്നി സുരക്ഷാ മേധാവി ദേശീയ ദുരന്ത പ്രതികരണ സേനാ സംഘ തലവന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

മേല്‍ പറഞ്ഞ ആവശ്യം നിര്‍ണയിക്കുവാനും എപ്പോള്‍ ആരെ വിളിക്കണം എന്നും പരിശീലനം ലഭിച്ചവര്‍. അവര്‍ വിളിക്കേണ്ടവരെ വിളിക്കേണ്ട സമയത്ത് ആവശ്യം നിര്‍ണയിച്ച് വിളിച്ചു ഇടപെടേണ്ടവര്‍ ഇടപെട്ടു വരേണ്ടവര്‍ വന്നു.നമ്മുടെ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ അഗ്നി സുരക്ഷാ സേന പിന്നെ കേന്ദ്ര ദുരന്ത പ്രതികരണ സേന അവരുടെ എല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തന ശേഷം അവര്‍ക്ക് എത്തിപ്പെടാന്‍ പറ്റില്ല എന്ന് ബോധ്യമായ ശേഷം അവരുടെ വ്യക്തമായ അഭിപ്രായം കൂടി പരിഗണിച്ചാണ് കര സേനയെ വിളിച്ചത്. അതിനുള്ള സമയം ബാബുവിന്‍റെ ആരോഗ്യം കൂടി പരിഗണിച്ച് ലഭിക്കുമോ എന്ന ആശങ്ക ആണ് എല്ലാവര്ക്കും ഉണ്ടായിരുന്നത്. കാലാവസ്ഥ ബാബുവിന്‍റെ ആത്മബലം ആരോഗ്യം എന്നിവ നമുക്ക് അനുകൂലം ആയിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായി അനുകൂല സാഹചര്യങ്ങള്‍കൂടി ഉണ്ടായതോടെ ബാബു രക്ഷപെട്ടു. ദുരന്തപ്രതികരണത്തില്‍ ശാസ്ത്രബോധം അനുഭവം ആസൂത്രണം എന്നിവ വേണ്ടുവോളം ഉപയോഗിക്കുവാന്‍ പ്രാവീണ്യമുള്ള ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ആണ് നമ്മുടേത്. വസ്തുനിഷ്ടപരമായ ആരോഗ്യകരമായ പുരോഗമനപരമായ വിമര്‍ശനം ഉന്നയിക്കൂ.
ഹരീഷ് വാസുദേവൻ ശ്രീദേവി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these