ജീവൻ ഉള്ള എല്ലാത്തിനും ടിക്കറ്റ് എടുക്കേണ്ടി വരും കോഴിക്ക് ടിക്കറ്റ് എടുപ്പിച് കണ്ടക്ടർ

നമ്മുടെ രാജ്യത്ത് ഇപ്പോൾ ദിനംപ്രതി പുതുമയുള്ള വാർത്തകളാണ് നമ്മുടെ കണ്മുന്നിലേക്ക് തേടിയെത്താറ്‌. ഇതാ അത്തരത്തിൽ ഒരു വിചിത്രമായ വാർത്തയാണ് ഇന്ന് നമ്മുടെ അയൽസംസ്ഥാനമായ തെലുഗാനയിലെ നിന്നും ലഭിക്കുന്നത്. തെലുഗാനയിൽ ബസ്സിൽ യാത്രക്കാരനായി എത്തിയത് ഒരു പൂവൻകോഴി ആണ്.എന്നാൽ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍. ഈ വാർത്തയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറികൊണ്ട് ഇരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് മുഹമ്മദ് അലി എന്ന യാത്രക്കാരന്‍ ഒരു പൂവന്‍കോഴിയെയും കൊണ്ട് യാത്ര ചെയ്തത്. ഒരു തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പൂവന്‍കോഴിയെ കൊണ്ടുപോയിരുന്നത്.പൊതിഞ്ഞു സൂക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ആദ്യം കോഴി കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടില്ല പിന്നീട് ആണ് യാത്രാ മധ്യേ കോഴിയെ കണ്ടക്ടര്‍ കാണാനിടയായി.ബസ്സിൽ കോഴിയുമായി യാത്ര ചെയ്ത സംഭവത്തെ വെറുതെ വിടാൻ കണ്ടക്ടർ തയ്യാറായില്ല കണ്ടക്ടർ അതേ ചൊല്ലി ബസ്സിൽ പ്രശ്നമുണ്ടാക്കി.

തിരിച്ചും യാത്രകാരൻ പ്രശ്‌നം ഉണ്ടാക്കിയപ്പോളാണ് കണ്ടക്ടർ പറഞ്ഞത് ബസിലുള്ള ജീവനുള്ളതിനെല്ലാം ടിക്കറ്റെടുക്കണമെന്നും ഇപ്പോൾ ഈ കോഴി ബസ്സിൽ ഒരു യാത്രക്കാരൻ ആണെന്നും ചൂണ്ടിക്കാട്ടി കണ്ടക്ടര്‍ കോഴിയുടെ ടിക്കറ്റ് ചാർജ് ആയ മുപ്പത് രൂപ മുഹമ്മദ് അലി നിന്നും ഈടാക്കി. കോഴിക്ക് ടിക്കറ്റെടുക്കാന്‍ പറ്റില്ലെന്ന് ഉടമസ്ഥനായ മുഹമ്മദലി പറഞ്ഞെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ല.പക്ഷെ കണ്ടക്ടർ ഒരുവിതത്തിലും വിട്ടുവീഴ്ചക്കും തയാറായില്ല യാത്ര ചെയ്യണമെങ്കിൽ ടികെട് എടുത്തേ പട്ടു എന്ന് കണ്ടക്ടർ പറഞ്ഞതോടെ ഒടുവില്‍ മൂപ്പത് രൂപയുടെ ടിക്കറ്റ് മുഹമ്മദ് അലിക്ക് തന്റെ കോഴിക്ക് വേണ്ടി എടുക്കേണ്ടി വന്നു. തൽസമയം തന്നെ ഈ വീഡിയോ പകർത്തിയ സഹയാത്രക്കാരിൽ നിന്നും സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. vജി തിരുപ്പതി എന്ന കണ്ടക്ടറാണ് കോഴിക്ക് വേണ്ടി ടിക്കറ്റ് നിരക്കീടാക്കി വാർത്തയിൽ ഇടം നേടിയ ആദ്യ കണ്ടക്ടർ.

ഈ സംഭവം ചര്‍ച്ചയായതോടെ ടിഎസ്ആര്‍ടിസി രംഗത്തെത്തി ടിഎസ്ആര്‍ടിസി ബസില്‍ ജീവ ജാലങ്ങളെ കൊണ്ട് യാത്ര ചെയ്യരുതെന്ന് നിയമമുണ്ടെന്നു ചൂണ്ടിക്കാട്ടിയ ടിആര്‍ടിസി അധികൃതര്‍ കോഴിയെ ബസ് യാത്ര തുടങ്ങും മുമ്പ് കണ്ടെത്താനാവാത്തത് കണ്ടക്ടറുടെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി.എന്നാൽ കോഴിക്കൂടി യാത്രക്കാരനെ കൊണ്ട് ബസ് ടിക്കറ്റ് എടുപ്പിക്കുക അല്ല കണ്ടക്ടർ ചെയ്യേണ്ടിയിരുന്നതെന്നും നിയമ പ്രകാരം കണ്ടക്ടര്‍ കോഴിയെയും യാത്രക്കാരനെയും ഇറക്കി വിടുകയാണ് വേണ്ടത് എന്നും വിചിത്രമായ വാദം കുടി ടിഎസ്ആർടിസി വ്യക്തമാക്കി. എന്നാല്‍ ഇവിടെ കണ്ടക്ടറില്‍ അതിന് പകരം കോഴിക്കായി ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ് ചെയ്തതെന്നും ഇത് തെറ്റാണെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു. പണം തിരിച്ചു നല്കാൻ പറ്റില്ലെന്നും അങ്ങനെ ഒരു പ്രവണത ഇതുവരെ ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ കോഴിക്ക് ബസ് ചാർജ് ഈടാക്കിയ സംഭവത്തിൽ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിഎസ്ആര്‍ടിസി വ്യക്തമാക്കി. തെലങ്കാനയിലെ കരിം നഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these