അമിതവണ്ണം എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വരെ ഇത് വെല്ലുവിളിയാവുന്നുണ്ട്. ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചാൽ അത് ആരോഗ്യത്തിന് പ്രശ്നമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. എന്നാൽ അമ്പത് വയസ്സിനു ശേഷമുള്ള ആരോഗ്യ പ്രതിസന്ധിയിൽ പ്രധാനമായും വരുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം.
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ അത് ഏതൊക്കെ തരത്തിൽ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട് എന്ന് ശ്രദ്ധിക്കാം. അമിതവണ്ണത്തിന് മാത്രം പ്രായം ഒരു തടസ്സമല്ല. അന്‍പതായാലും അറുപതായാലും എല്ലാം അതാണ് പ്രശ്‌നം. മധ്യവയസ്സില്‍ പ്രായം കൂടിയാല്‍ അതിനിരട്ടി പ്രായം കാണിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്‌നം.അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തടി കുറക്കാൻ ആദ്യം അറിഞ്ഞിരിക്കേണ്ടത് ശരീരത്തിലെ കൊഴുപ്പ് കുറക്കുക എന്നതായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പ് കുറഞ്ഞാല്‍ തന്നെ നമ്മുടെ തടി കുറയും എന്നുള്ളതാണ്. എന്നാല്‍ എല്ലാ ദിവസവും സ്‌കെയില്‍ എടുത്ത് അളന്നു നോക്കേണ്ടതില്ല. അതുകൊണ്ടു തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലത്. അമിത കൊഴുപ്പ് നല്‍കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.
അമ്പത് വയസ്സില്‍ മാത്രമല്ല എപ്പോഴും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുന്നു. ഈ പ്രായത്തില്‍ എന്നല്ല ഏത് പ്രായത്തിലായാലും ധാരാളം വെള്ളം കുടിയ്ക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് നമ്മുടെ ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുകയും അതുവഴി ശരീരത്തെ ചെറുപ്പമാക്കി നിര്‍ത്തുകയും ചെയ്യും. അമിതവണ്ണവും കൊഴുപ്പും കുറക്കാൻ ഏറ്റവും അത്യാവശ്യമുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ധാരാളം വെള്ളം കുടിക്കേണ്ടത്.
പ്രോട്ടീന്റെ അഭാവം പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അതുകൊണ്ടു തന്നെ ഭക്ഷണം വലിച്ചു വാരി കഴിക്കാതെ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ഏത് പ്രായത്തിലായാലും ഇത് നമ്മുടെ ശരീരത്തെ കൂടുതല്‍ ചെറുപ്പമാക്കുന്നു. ഇത് ഏറ്റവും അധികം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.