ഒരാഴ്ചവരെ ഇഡ്ഡലിമാവും ദോശമാവും കേടുകൂടാതെ ഫ്രിഡ്ജിൽ വെക്കാതെ സൂക്ഷിക്കാൻ ഉള്ള എളുപ്പവഴി…..

ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.
കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധയ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ (Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി.പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

ചെറിയ സമയത്തിനുള്ളിൽ മികച്ച വരുമാനം !നാം ചെറുതേന് കരുതുന്ന ചില കാര്യങ്ങൾ ചിലപ്പോൾ ഒരു കുടുംബത്തിന്റെ ഒന്നടങ്കം വരുമാന മാർഗമായി മാറുന്ന കഥകൾ നാം ഏറെ കേട്ടിട്ടുണ്ടാകാം. എന്നാൽ അക്കൂട്ടത്തിൽ ഒന്നാണ് മല്ലിയില കൃഷി. സാമ്പാറിലും രാസത്തിലും ഇടുന്ന മല്ലിയില വിറ്റാൽ എന്ത് കിട്ടാനാ എന്ന് ചോദിക്കുന്നവർക്ക് ഇവിടെ ഉത്തരമുണ്ട്.നമ്മുടെ കാലാവസ്ഥയിൽ ഇതു വർഷം മുഴുവൻ വളർത്താൻ പറ്റിയ ഒന്നാണ് മല്ലിയില. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയിൽ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതൽ നല്ലത്. നട്ടാൽ വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ മികച്ച ഫലം ലഭിക്കും.വിത്തു മുളയ്ക്കാൻ രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്തതിനു ശേഷം നടുന്നതാണ് നല്ലത്. ആറിഞ്ച് അകലത്തിൽ വേണം വിത്ത് പാകാൻ. ഇതിനു ശേഷം വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. ആദ്യമാദ്യം വെള്ളം സ്പ്രേ ചെയ്യുകയാണ് നല്ലത്.

മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് ് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്‌നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവുനൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേൽക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ ശനിദശയാണിപ്പോൾ.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these