7000 കോടിയുടെ കടംകയറി ഭർത്താവ് ജീവനൊടുക്കി ഇന്ത്യ അനുഭവിച്ച ആ കോഫീ മണത്തിന് മരണത്തിന്

പ്രതിസന്ധികളിലാണ് ഓരോ ആളുകളെയും ശക്തിയുള്ളവരാകുന്നത് തളര്ന്നു പോകാതെ പൊരുതി ജയിക്കാൻ എല്ലാര്ക്കും പറ്റണം എന്നില്ല.പക്ഷെ പ്രതീക്ഷ കൈവിടാതെ പൊരുതിനോക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടവർ അല്ല നമ്മൾ. ഇന്ത്യാക്കാരുടെ മനംകവർന്നൊരു കോഫി ശൃംഖല, അതായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് വളർന്ന കഫേ കോഫി ഡേ ശൃംഖല.എന്നാൽ കാർമേഘങ്ങൾ ആ കമ്പനിയുടെ മുകളിൽ ഭീതി വിതച്ചൊരു കാലം പിന്നാലെയെത്തി. കമ്പനിയിൽ കടംകയറി.ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുമായിരുന്ന കമ്പനിയുടെ ജൈത്രയാത്രയാണ് പിന്നീട് കണ്ടത്.ഫീനിക്സ് പക്ഷിയെ പോലെ കമ്പനിയെ ഉയർത്തിക്കൊണ്ടുവന്നതാകട്ടെ സിദ്ധാർത്ഥയുടെ വിധവയായ മാളവിക ഹെഗ്ഡെയും സ്വന്തം ഭർത്താവിന്റെ കോടികളുടെ ബാധിത ഒറ്റയ്ക്ക് ഏറ്റടുത്ത ധീരവനിതയുടെ കഥകേൾക്കാം.7000 കോടിയുടെ കടം ഇൻകം ടാക്സുകാരുടെ പരിഹാസം ഇൻവെസ്റ്ററ്റേഴ്സിൻ്റെ ചോദ്യങ്ങൾ ഇവക്കൊക്കെ ശൂന്യമായ മറുപടിക്കത്തെഴുതി വെച്ച് അദ്ദേഹം മരണത്തിലേക്ക് പോയി.2019ൽ ആത്മഹത്യ ചെയ്ത വാർത്ത കേട്ട് നടുങ്ങിയവരാണ് നമ്മളെല്ലാം.1996 മുതൽ ഇന്ത്യ അനുഭവിച്ച ആ കോഫീ മണത്തിന് അന്ത്യമായെന്ന് ഏവരും അന്ന് വിധിയെഴുതി.

പക്ഷെ ചരിത്രം മറ്റൊന്നായി തീർന്നു മുൻ മുഖ്യമന്ത്രി സ്എം കൃഷ്ണയുടെ മകൾ രണ്ടാൺകുട്ടികളുടെ അമ്മ സിദ്ധാർഥ യുടെ പത്നി മാളവിക ഹെഡ്ഗെ ഇന്നേക്ക് 2 വർഷം മുൻപ് ചുമതലയേറ്റു.25000 ഓളം വരുന്ന CCD ജോലിക്കാർക്ക് എഴുതിയ കത്തിൽ അവർ കുറിച്ചു.നമ്മളീ കോഫിയുടെ കഥ തലമുറകൾ ഓർത്തിരിക്കുന്ന അഭിമാനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥയാക്കി മാറ്റും.രണ്ട് വർഷത്തിനുള്ളിൽ5500 ഓളം കോടി രൂപ കടം വീട്ടിക്കൊണ്ട് അവർ മഹത്തായ തിരിച്ചുവരവിൻ്റെ കഥ രചിച്ചു. കോടികളുടെ കടം വീട്ടാൻ മനസില്ലാതെ
നീരവ് മോദിയും വിജയ് മല്യയും മെഹുൽ ചോക്സിയും ഹിതേഷ് പട്ടേലും സഞ്ജയ് ബണ്ഡാരിയും നാടു വിടുകയും പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു അവരുടെ ഭീമമായ കടം നമ്മൾ ഓരോ ഇന്ത്യക്കാരിൽ നിന്നും ആണ് പിഴിയുന്നത്.അവിടെ ആണ് മാളവിക ഹെഗ്‌ഡെ എന്ന സ്ത്രീ ഈ രാജ്യത്തിെൻ്റ ബിസിനസ് ലോകം ഇതു വരെ കണ്ട ഏറ്റവും മഹത്തായ പോരാട്ടം നടത്തിയിരിക്കുന്നു ഇന്ത്യയുടെ അഭിമാനം വീണ്ടെടുത്തിരിക്കുന്നു.

ബിസിനസ് മാൻ എന്ന വാക്കിനോളം വഴക്കം ബിസിനസ് വുമൻ എന്ന വാക്കിന് പരിചയിച്ചിട്ടില്ലാത്ത ഈ നാട്ടിൽ പുരുഷ കേന്ദ്രീകൃത പുരുഷാധിപത്യ കച്ചവട ലോകത്ത്. ഇനി ഒരു പക്ഷേ ബിസിനസ് ലിറ്ററേച്ചറുകളുടെ ഭാഷ പുതുക്കി പണിയേണ്ടി വരും.കാരണം സ്വന്തം ഭർത്താവ് പരിപയപ്പെടുത്തിയ ആ കോഫിയുടെ രുചി ഇനിയും നമ്മുടെ നാവിൽ നിലനിൽത്താൻ ഒരു സ്ത്രീ നിശ്ചയിച്ചിറങ്ങിയിരിക്കുന്നു.ഇനി ആ കാപ്പി കുടിക്കുമ്പോൾ കരുത്തയായ ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിൻ്റെ കഥ കൂട്ടി കുടിക്കണം. നിങ്ങളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന് സ്ത്രീകളെ പഠിപ്പിക്കുന്ന ലോകത്തിന് ഉള്ള മറുപടിയാണ് മാളവികയെ പോലുള്ള കരുത്തുറ്റ സ്ത്രീകളുടെ കഥകൾ.കഴിവില്ലാത്തതല്ല നമ്മുടെ പ്രശ്നം അത്‌ കണ്ടെത്താനും വേണ്ട പോലെ ഉപയോഗിക്കാനും കഴിയാത്തതാണ്.സ്വന്തം കഴിവുകളെ കണ്ടെത്തി തേച്ചു മിനുക്കി എടുക്കുക. മറ്റാരുടെയും നിഴലിൽ നിൽക്കാതെ സ്വന്തം വ്യക്തിത്വം നിർമ്മിച്ചെടുക്കുക ബാക്കി എല്ലാ സ്ത്രീകൾക്കും മാതൃകകൾ ആവുക.
കടപ്പാട് പോസ്റ്റ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these