മോഡലോ ഹോളിവുഡ് നടിയോ ഒന്നും അല്ല ഫിൻലൻഡ് രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഓരോ രാജ്യത്തിനും ഉയർച്ചയും താഴ്ചയും ഉണ്ടാകും പക്ഷെ എല്ലാം കൊണ്ടും ഈ രാജ്യത്തിനെ കുറിച്ച് അറിയുമ്പോൾ നമ്മുക്ക് സന്തോഷം തോന്നും.എല്ലാവര്ക്കും അവരവരുടെ രാജ്യം തന്നെയാണ് വലുത് പക്ഷെ നമ്മുക്ക് അറിഞ്ഞിരിക്കാമല്ലോ.ഫോട്ടോയിൽ കാണുന്നത് ഏതെങ്കിലും അന്താരാഷ്ട്ര മോഡലോ ഹോളിവുഡ് സിനിമാ നടിയോ ഒന്നും അല്ല ഫിൻലൻഡ് എന്ന രാജ്യത്തെ പ്രധാനമന്ത്രി സന്ന മറൈൻ ആണ്.കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌.അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടുക തന്നെ ചെയ്യും.ആറു വയസ്സുവരെ അവിടുത്തെ കുട്ടികൾ പഠിക്കുന്നില്ല.പ്രീസ്‌കൂൾ ആരംഭിക്കുന്നത് ആറുവയസ്സ് പൂർത്തിയാകുമ്പോഴാണ്.

കളിയൊക്കെ നിർത്തി കാണാപ്പാഠം പഠിക്കുന്നതിന്റെ പിഎച്ഛ്ഡിക്ക് ജോയിൻ ചെയ്യണ്ട സമയത്താണ് ഇതെന്നു ഓർത്തോളണം.കൗമാരം കഴിയുന്നതുവരെ പരീക്ഷകൾ ഇല്ല ഹോംവർക്കുകൾ തീരെയില്ല ഹെന്ത്? പ്രൈമറി സെക്കണ്ടറി വിഭാഗങ്ങളിൽ ഒരേയൊരു പരീക്ഷ മാത്രം നിർബന്ധിത പരീക്ഷകൾ 16 വയസ്സിനു ശേഷം മാത്രം.വിദ്യാഭ്യാസം മുഴുവനായും സർക്കാർ നിയന്ത്രണത്തിൽ യൂണിവേഴിസിറ്റി തലംവരെ സമ്പൂർണ സൗജന്യവിദ്യാഭ്യാസം. എന്നിട്ടും ലോകത്തിലെ ഏറ്റവും മികച്ച യുവതയെ വാർത്തെടുക്കുന്ന രാജ്യമായി ഫിൻലൻഡ്‌ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. മതപരമല്ലാത്ത സ്വൈര്യജീവിതത്തിനു ഏറ്റവുംകൂടുതൽ പിന്തുണകിട്ടുന്ന മനസമാധാനത്തിന്റെ രാജ്യമായി അവർ മാറുന്നു.ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി അവർ ഒന്നാംസ്ഥാനം നിലനിർത്തുന്നു.

ഏറ്റവും സത്യസന്ധതയുള്ള ജനസമൂഹമായി അവർ മുന്നേറുന്നു. മൂന്നാമത്തെ തവണയും ഒരു വനിത അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു.ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി അവരുടേതാകുന്നു.നിയുക്ത പ്രധാനമന്ത്രി സാന്നാ മാറിനോട് പത്രക്കാർ ചോദിച്ചു.ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ് എന്ത് തോന്നുന്നു.ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല.അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് അവർ വളർന്നുവരുന്നത് അവർക്കതുകൊണ്ടു ഇതിലൊന്നും നമ്മളെ പോലെ ഞെട്ടാനോ അത്ഭുതപ്പെടാനോ കഴിയുന്നില്ല.ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും ലിംഗപരമായും മതപരമായും ജാതിപരമായും രാഷ്ട്രീയപരമായും സാമ്പത്തികപരമായും വേർതിരിയപ്പെടാനും കൊല്ലാനും കൊല്ലപ്പെടാതിരിക്കാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതം ഞെട്ടാനിനിയും ബാക്കി.
കടപ്പാട് പോസ്റ്റ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these