സ്ത്രീധനന് വേണ്ടി കടിപിടി കൂടുന്ന ഒരു സമൂഹം കുറച്ചു പിന്നോട്ട് ഉള്ള കാലംവരെ വളരെ സജീവമായിരുന്നു .പെണ്ണിന്റെ വീട്ടുകാരോട് മുഖത്തു നോക്ക് എത്ര കൊടുക്കും എന്ന് ചോദിച്ചിരുന്ന കാലം.അതിനു ശേഷം വന്ന ഒരു ചെറിയ മാറ്റമാണ് നിങ്ങൾ മോളെ കെട്ടിക്കുമ്പോ എന്തെക്കിലും കൊടുക്കാതെ ഇരിക്കില്ലലോ.പിന്നെ അതും മാറി നിങ്ങൾ നിങ്ങള്ടെ മോൾ എന്താന്ന് വെച്ചാൽ കൊടുക്കുക.ഇപ്പോൾ അങ്ങനെ ഉള്ള ചോത്യവും ഏറെക്കുറെ മാറിയിരിക്കുന്നു . കുടുതലും ഇപ്പോഴത്തെ ചെക്കന്മാർ അമ്മാവന്മാരെ പെൺകാണൽ കൊടുപോകുന്നത് നിർത്തി എന്ന് തോന്നുന്നു.പക്ഷെ ഇപ്പോഴും പൂർണമായിട്ടും മാറിയിട്ടില്ല ഈ പ്രവണതക്ക് നമ്മൾ ഇപ്പോഴും കാണുന്നതല്ലേ ഓരോ പെൺകുട്ടികളുടെ ജീവൻ പൊലിഞ്ഞു പോകുന്നത്.സ്ത്രീധനമായി കിട്ടുനത്ത് വിലപേശി മേടിച്ചു എടുത്തിട്ട് പിന്നെ പണത്തിനായി ഉപദ്രവിക്കുന്ന ഒട്ടനവധി പുരുഷന്മാർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്.സ്ത്രീയെ നോക്കുവാൻ കഴിവില്ലാത്തവൻ എന്തിനാണ് കല്യാണം കഴിക്കുന്നത് എന്ന് മനസിലാവുന്നില്ല.പക്ഷെ ഇവരെ പോലെ അല്ല എല്ലാവരും എന്ന് തെളിക്കുന്ന ചില നള വാർത്തകളും നമ്മുടെ ഇടയിൽ നടക്കുന്നുണ്ട് അങ്ങനെ ഒരു സന്തോഷിപ്പിക്കുന്ന വാർത്ത വായിക്കാം.
സ്ത്രീധനത്തിന് വേണ്ടി കടിപിടി കൂടുന്നവർ കണ്ട് പഠിക്കട്ടെ ശ്രീചിത്ര പുവർഹോമിൽ നിന്നും അഗ്നിസാക്ഷിയായി താലി ചാർത്തി പാരിപള്ളി അമ്പലത്തിലെ മേൽശാന്തി.ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൽ.ജെ.അശ്വതി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് നിർമ്മിച്ച തിരുവനന്തപുരത്തുള്ള ശ്രീ ചിത്രാഹോമിൽ അന്തേവാസിയായി എത്തുന്നത്.പ്ലസ്ടു വരെ പഠിച്ച ശേഷം തയ്യൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ കരിച്ചു ഇന്നലെ അഗ്നിസാക്ഷിയായി പാരിപ്പള്ളിയിലെ ക്ഷേത്ര ശാന്തിയായ വിഷ്ണുദത്തിന്റെ ജീവിത സഖിയായി.ചിത്രം 1 കൊല്ലം പാരിപ്പള്ളി പുത്തൻ കുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ.ശ്രീ കുമാറിന്റെയും എ.ജയശ്രീയുടെയും മകനാണ് എസ്.വിഷ്ണുദത്ത്. ചിത്രം 2 ദത്തെടുത്തു വളർത്തിയിരുന്ന ദമ്പതികൾ പ്രായാധിക്യത്താൽ വലഞ്ഞപ്പോഴാണ് എം.ശ്രീലക്ഷ്മിക്ക് 15–ാം വയസിൽ ശ്രീ ചിത്രാഹോം ആശ്രയമായത്.ബികോം പഠനം പൂർത്തിയാക്കിയ ശ്രീ ലക്ഷ്മിയും തയ്യലിൽ മികവു തെളിയിച്ചു. പാച്ചല്ലൂർ ഏറുവിളാകത്ത് മേലേവീട്ടിൽ കെ.ബാലചന്ദ്രന്റെ മകൻ ബി.വിശാലാണ് ശ്രീലക്ഷ്മിക്ക് താലി ചാർത്തിയത് വിശാൽ പെയിന്റിങ് കോൺ ട്രാക്ടറാണ്.
ഇതുവരെ ആശ്രയമേകിയ വീട് വിട്ടിറങ്ങിയപ്പോൾ അശ്വതിയുടെയും ശ്രീലക്ഷ്മിയുടെയും കണ്ണുകൾ നിറഞ്ഞെങ്കിലും പുതിയ ജീവിതം തുന്നിച്ചേർക്കാനുള്ള യാത്രയാണെന്ന് ആശ്വസിപ്പിച്ചപ്പോൾ ഇരുവരും കരച്ചിലടക്കി.വാത്സല്യവും കരുതലുമായി നേർവഴി നയിച്ച ശ്രീ ചിത്രഹോം അധികൃതരോടും ഇതുവരെ കൂട്ടായുണ്ടായിരുന്ന അന്തേവാസികളോടും യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി. ഇനി പുതിയ ജീവിതം കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ശ്രീ ചിത്രഹോമിൽ അന്തേവാസി കളായിരുന്ന രണ്ടു പെൺകുട്ടികളുടെ വിവാഹമാണ് ഇന്നലെ നടന്നത്.സ്പോൺസർഷിപ്പുവഴി ലഭിച്ച 10 പവന്റെ സ്വർണാഭരണങ്ങൾക്കു പുറമേ പൂവർ ഹോമിന്റെ വകയായി 6 ലക്ഷം രൂപ അശ്വതിക്കും ശ്രീലക്ഷ്മിക്കും സമ്മാനമായി നൽകി. ജീവനോപാധിയായി ഇരുവർക്കും ഓരോ തയ്യൽ യന്ത്രവും നൽകി.ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.സ്ത്രീധനം അല്ല സ്ത്രീ മാത്രമാണ് ധനം വരന്മാർ പറയുകയുണ്ടായി.സകല മംഗളങ്ങളും നേരുന്നു ദീർഘ സുമംഗലി ഭവ.
കടപ്പാട്