നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ കുട്ടി എനിക്ക് നൽകിയ ഉത്തരം അക്ഷരാർത്ഥത്തിൽ ഞെട്ടിപോയി

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ എന്തെക്കിലും സമയത് നമ്മൾ ചെയ്‍ത ഒരു സഹായം അല്ലെങ്കിൽ നല്ല പ്രവർത്തികൊണ്ടു.ആ സഹായം കിട്ടിയ ആളുടെ മുഖത് വിരിയുന്ന സന്തോഷം കാണുബോൾ ഉണ്ടാകുന്ന നിമിഷം അത് പറഞ്ഞു അറിയിക്കാൻ സാധികാത്ത ഒരു നിമിഷം ആയിരിക്കും നമ്മുടെ ജീവിതത്തിൽ.അത്തരത്തിൽ തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്കു ഉപകാരപ്പെട്ടത് എങ്ങനെ എന്ന് പറയുകയാണ് ഒരു കോടീശ്വരൻ.ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു.സർ നിങ്ങളെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ.ഫെമി ഒരു ചെറിയ പുഞ്ചിരി തൂകി പറഞ്ഞു.ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം.പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി. എന്നാൽ ഈ കാര്യത്തിന്റെ ഫലവും താൽക്കാലികമാണെന്നും വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്നും ഞാൻ മനസ്സിലാക്കി.പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി.

നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം കിട്ടിയില്ല.പക്ഷെ ഒരുനാൾ വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം.ഏകദേശം ഇരുനൂർ കുട്ടികൾ മാത്രം സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് മാത്രം ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി.പക്ഷേ ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു.അവൻ പറഞ്ഞത് കൊണ്ട് ഞാൻ റെഡിയായി അവന്റെ കൂടെ പോയി.അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി. ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു. അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു.അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു.

എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു. ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്ന്.ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു. ഈ കുട്ടി പറഞ്ഞു എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട് അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ.എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും എന്ന് പറഞ്ഞു ആ കുട്ടി അകന്നുനീങ്ങി.നിങ്ങൾ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നോ സ്ഥലത്തുനിന്നോ പിരിഞ്ഞു കഴിഞ്ഞാൽ നിങ്ങളെ ആരെങ്കിലും എന്തിനു വേണ്ടി ഓർക്കും നിങ്ങളുടെ മുഖം കാണാൻ ആരെങ്കിലും ആഗ്രഹിക്കുമോ ബാക്കി ഞാൻ നിങ്ങൾക്ക് വിടുന്നു ചിന്തിക്കൂ തീരുമാനമെടുക്കൂ.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these