വൈകല്യത്തിലും തോൽക്കാതെ ഇരിക്കാൻ പലരും ശ്രമിക്കാറുണ്ട് മറ്റുള്ളവരുടെ സഹതാപം മാത്രം പിടിച്ചു പറ്റാൻ ആഗ്രഹം ഇല്ലാത്തവർക്ക് കൂടെ നിന്ന് ജീവിതം വിജയം കൊയ്വാൻ നമ്മളെ കൊണ്ട് ആവുന്ന സഹായം ചെയുന്നതല്ല നല്ലത്.കുടുതലും അവരുടെ മാതാപിതാക്കളാണ് അവർക്ക് താങ്ങും തണലുമായി നിക്കുന്നത് മക്കളുടെ വൈകല്യം മൂലം അവരും തകർന്നു പോയാൽ പിന്നെ അവരെ സ്വയം പ്രാപ്തരാക്കാൻ കഴിയാത്ത വരും.സമൂഹം അവരെ വൈകല്യം ഉള്ളവരായി മാത്രം കാണാതെ അവരും നമ്മളെ പോലെ മനുഷ്യരാണ് എന്ന് മനസ്സിലാക്കുനടുത് അവരുടെ ജീവിതവും നന്നായിട്ട് തന്ന മുന്നേറും.ഇതുപോലെ ജീവിത വിജയം നേടിയവർ ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ടാകാം. തോൽക്കാതെ മനസ്സില്ലാതെ പൊരുതി ബിരുദം നേടിയതാണ് പ്രീതു. ശരീരത്തിന് ബലക്കുറവ് ഉള്ളതാണ് പ്രധാനമായും പ്രീതുനു ഉള്ളത് എന്നാലും എന്തെകിലും വത്യസ്തതമായി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ഒതുക്കാതെ അത് നടപ്പിലാക്കാൻ ഈ മോൾക്ക് കഴിഞ്ഞു.
പ്രീതു ഇനി വെറും പ്രീതു വല്ല സിഎക്കാരി മനക്കരുത്തിൽ ജീവിതം സുന്ദരമാക്കുന്ന ചിലരുണ്ട്.അവരിൽ ഒരാളാണ് പ്രീതു ജയപ്രകാശ് എന്ന ഇരുപത്തിയാറുകാരി സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിത യായിട്ടും തളരാതെ മുന്നോട്ടുപോവുകയാണ് പ്രീതു. ഇക്കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഇന്ത്യ കോൺവൊക്കേഷൻ 2021-22 ചടങ്ങിൽ സി.എ. ബിരുദം പ്രീതു ഏറ്റു വാങ്ങി.ജനിച്ചപ്പോൾ സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെ ആയിരുന്നു പ്രീതുവും. ആറുമാസം ആയപ്പോഴാണ് രോഗല ക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.കമിഴ്ന്നുവീണിട്ട് ഉയരാൻ നേരത്ത് ബലക്കുറവു പോലെ തോന്നി പിന്നീട് ബലം കുറഞ്ഞു കുറഞ്ഞുവരികയായിരുന്നു പ്രീതുവിന്റെ അമ്മ ആർ.രാധാമണി പറയുന്നു.ശരീരം തളർന്നു പൊയ്ക്കൊണ്ടേയിരു ന്നെങ്കിലും പ്രീതുവിന്റെ ആഗ്രഹത്തിന് ഇടർച്ചയൊന്നുമില്ലായിരുന്നു.
ആത്മവി ശ്വസത്തോടെ മുന്നോട്ടുനീങ്ങി ചെയ്യുമ്പോൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സി.എ. തിരഞ്ഞെടുത്തതെന്നും ഈ മിടുക്കി കൂട്ടിച്ചേർക്കുന്നു.കേരള പോലീസിൽ എസ്.ഐ. ആയിരുന്ന പീതുവിന്റെ അച്ഛൻ കെ.ബി.ജയപ്രകാശ് മകളുടെ പഠനാർഥം കൊച്ചിയിലേക്ക് സ്ഥലംമാറ്റം വാങ്ങി അച്ഛനും അമ്മയും പ്രീതുവിന് ഒപ്പം സഞ്ചരിച്ചു.പഠിക്കാൻ മിടുക്കിയാ യിരുന്നു പ്രീതുവെന്ന് ജയപ്രകാശ് പറയുന്നു സി.എയ്ക്ക് പഠിക്കണമെന്ന് ആഗ്രഹം പറഞ്ഞതോടെ സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് വരികയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സി.എ കോഴ്സ് കഴിഞ്ഞ ഉടനെ ഒരു അമേരിക്കൻ കമ്പനിയിൽ പ്രീതുവിന് ജോലികിട്ടി.കോവിഡ് കാലമായതിനാൽ ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി കോവിഡ് പ്രതിസന്ധി മാറുമ്പോൾ ഹൈദരാബാദിലെ ഓഫീസിൽ പോയി ജോലി ചെയ്യാനുള്ള ഒരുക്കത്തിലാണ് പ്രീതു.ഡിഫറന്റ്ലി ഏബിൾഡ് എന്നു പറഞ്ഞാൽ കഴിവില്ലാത്തവർ എന്നല്ല പ്രത്യേകതരം കഴിവുള്ളവർ എന്നാണ്. ആ കഴിവ് എന്താണോ അത് കണ്ടെത്തി അതുമായി മുന്നോട്ടു പോയാൽ ജീവിതം കൈവരിക്കാൻ പറ്റും പ്രീതു പറയുന്നു ആത്മവിശ്വാസത്തിന്റെ തളരാത്ത ചിരിയോടെ.
കടപ്പാട്