യുവതലമുറ എന്തുകൊണ്ട് ആണ് പുറത്തേക്കു പോകാൻ നോക്കുന്നത് കൂടുതൽ ചെറുപ്പക്കാരും ഒരു പരുതിക്കഴിഞ്ഞു പുറത്തേക്ക് ആണ് നോക്കുന്നത്.നമ്മുടെ യുവ തലമുറ മൊത്തമായി പുറത്തേക്ക് പോകുവാൻ ആഗ്രഹിക്കുകയാണെന്നും അതിനുള്ള ചില കരണങ്ങളുമായി ഒരു വാട്ട്സ്ആപ്പ് ഫോർവേർഡ് കണ്ടതാണ് ഈ ചിന്തയുടെ തുടക്കം.വിഷയത്തിൽ എനിക്ക് തീർച്ചയായും അഭിപ്രായങ്ങൾ ഉണ്ട് പക്ഷെ യുവ തലമുറയുടെ അഭിപ്രായം അറിയുന്നതാണല്ലോ കൂടുതൽ ആവശ്യം.അതുകൊണ്ട് ഇന്നലെ ഒരു സർവ്വേ തയ്യാറാക്കി പോസ്റ്റ് ചെയ്തു.പൊതുവെ ഒരു സർവ്വേ ഫോം ഇട്ടു കഴിഞ്ഞാൽ സുക്കറണ്ണൻ പോസ്റ്റ് റീച്ച് കുറയ്ക്കുകയാണ് രീതി.പക്ഷെ വായനക്കാരുടെ സഹായത്തോടെ അത് മറികടന്നു.രണ്ടു മണിക്കൂറിനകം എൻഗേജ്‌മെന്റ് രണ്ടായിരം കടന്നു അപ്പോഴാണ് അപ്രതീക്ഷിതമായി മറ്റൊരു വിഷയം ഉണ്ടായത്.സാധാരണ ഗൂഗിൾ ഫോം ആണ് ഉപയോഗിക്കാറുള്ളിടത്ത് ഇത്തവണ കൂടുതൽ ഫീച്ചർ ഉള്ള മൈക്രോസോഫ്ട് ഫോം ഉപയോഗിച്ചു പക്ഷെ ഇരുന്നൂറ് റെസ്പോൺസ് കഴിഞ്ഞപ്പോൾ മറ്റുള്ളവർക്ക് അവരുടെ റെസ്പോൺസ് സബ്മിറ്റ് ചെയ്യാൻ പറ്റിയില്ല.
എനിക്ക് അകെ വിഷമായി ഉടനെ പോസ്റ്റ് പ്രൈവറ്റ് ആക്കി.സർവ്വേ ചെയ്യാൻ പത്തു മിനുട്ട് എടുത്തിട്ടും സബ്മിറ്റ് ചെയ്യാൻ പറ്റാത്തവരോട് ആത്മാർത്ഥമായ ഖേദം രേഖപ്പെടുത്തുന്നു. പക്ഷെ വെറും ഇരുന്നൂറ് റെസ്പോൺസിൽ തന്നെ വളരെ രസകരമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. അതിൽ ഒന്നാമത്തേത് 78% വിദ്യാർത്ഥികളും കേരളത്തിന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നവരാണ് എന്നതാണ്. കേരളത്തിൽ ഉന്നതവിദ്യാഭ്യാസം തുടരാതിരിക്കാനുള്ള കാരണങ്ങളെ പറ്റിയുള്ള ചോദ്യത്തിൽ ഏറ്റവും പ്രധാനമായി കുട്ടികൾ രേഖപ്പെടുത്തിയിരിക്കുന്നത് പുവർ ആറ്റിറ്റ്യൂഡ് ടൂവേർഡ്‌സ് സ്റ്റുഡന്റസ് എന്നതാണ് സത്യമാണ്.യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളുടെ താല്പര്യമായിരിക്കണം ഏറ്റവും മുന്നിൽ പക്ഷെ അങ്ങനെയല്ല. പഠിച്ചു പാസായത്തിന്റെ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ പോലും ഇന്നും ബുദ്ധിമുട്ടാണ്. ഇതൊക്കെ മാറ്റാൻ മനുഷ്യരുടെ മൈൻഡ്‌സെറ്റ് മാത്രം മാറ്റിയാൽ മതി പണമോ സാങ്കേതിക സഹായമോ ഒന്നും വേണ്ട.യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളുടെ താല്പര്യമായിരിക്കണം ഏറ്റവും മുന്നിൽ പക്ഷെ അങ്ങനെയല്ല. പഠിച്ചു പാസായത്തിന്റെ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ പോലും ഇന്നും ബുദ്ധിമുട്ടാണ്.
ഇതൊക്കെ മാറ്റാൻ മനുഷ്യരുടെ മൈൻഡ്‌സെറ്റ് മാത്രം മാറ്റിയാൽ മതി പണമോ സാങ്കേതിക സഹായമോ ഒന്നും വേണ്ട.അങ്ങനെ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും കൂടുതൽ സ്വതന്ത്ര ചിന്ത ഉള്ളവരും കേരളത്തിൽ നിന്നും പുറത്തുപോയാൽ ബാക്കിയാകുന്ന സമൂഹം കൂടുതൽ കൂടുതൽ കൺസേർവേറ്റിവ് ആകും.അത് ലിബറൽ ചിന്താഗതിയുള്ള കൂടുതൽ ആളുകളെ പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കും. ഇതൊരു വിഷ്യസ് സ്പൈറൽ ആണ്.ഇപ്പോൾ തന്നെ സമൂഹത്തിൽ ഇത് കാണുന്നുണ്ട്.സാന്പത്തികമായി കൂടുതൽ പുരോഗതി പ്രാപിക്കുകയും ലിബറലൈസ് ചെയ്യപ്പെടുകയും ചെയ്യുന്ന കേരളം സാമൂഹ്യമായി പിന്നോട്ട് പോകുന്നതിന്റെ സൂചനകൾ ചുറ്റുമുണ്ട്.കിട്ടിയ ഉത്തരങ്ങൾ വച്ച് കൂടുതൽ നല്ല ഒരു ലേഖനം പിന്നീട് എഴുതാം. സർവ്വേ ഫോം അപ്ഗ്രേഡ് ചെയ്ത് വീണ്ടും ഓപ്പൺ ആക്കിയിട്ടുണ്ട്. ഒരിക്കൽ ചെയ്യാൻ ശ്രമിച്ചവരോട് രണ്ടാമത് ശ്രമിക്കാൻ പറയുന്നില്ല പക്ഷെ നിങ്ങളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്.
മുരളി തുമ്മാരുകുടി