അങ്ങനെ ബാംഗ്ലൂർ വെച്ച് വളരെ നല്ല രീതിയിൽ ഞങ്ങൾ ഒന്ന് പറ്റിക്കപ്പെട്ടു അറിവില്ലായ്മയും പരിചയക്കുറവും കൊണ്ട് തന്നെ പറ്റിയതാണ് ഇനി ആർക്കും ഇത് പോലെ പറ്റാതെയിരിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ് ചെയുന്നത്.ഇന്നലെ വൈകിട്ട് ബാംഗ്ലൂർ നിന്നും എറണാകുളത്തേക്ക് വരാൻ ഞങ്ങൾ മൂന്ന് പേർ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.പക്ഷേ ആ സമയത് ടിക്കറ്റ് കൺഫേം ആയിരുന്നില്ല.വൈകിട്ട് 5.30നു ടിക്കറ്റ് ക്യാൻസൽ ആയതായി ഫോണിൽ മെസേജ് വന്നു. പോകാനുള്ള തിരക്കിലും മറ്റു പല തിരക്ക് കാരണം അത് ശ്രെദ്ധിച്ചില്ല. 7.30നു മജെസ്റ്റിക് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.അവിടെ നിന്നും പുറത്തിറങ്ങി മെയ്ക് മൈ ട്രിപ്പ് ആപ്പിൽ ബസ്സിൽ സീറ്റ് ഉണ്ടോന്ന് നോക്കി. സ്ലീപ്പർ ടിക്കറ്റ് ഒന്നും ഇല്ലായിരുന്നു സെമി സ്ലീപ്പർ മാത്രം ഉണ്ട്.അതാവട്ടെ ഏറ്റവും പുറകിലെ സീറ്റ് എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു ഓട്ടോക്കാരൻ വന്ന് സംസാരിച്ചു ദാ ഇവിടെ നിന്നുമാണ് കഥ തുടങ്ങുന്നത്.ആ ഓട്ടോക്കാരൻ വന്ന് വിവരം തിരക്കി ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു കൂടെ ചെന്നാൽ ബസ് ടിക്കറ്റ് അറേഞ്ച് ചെയ്ത് തരാമെന്ന് ഞങ്ങളോട് പറഞ്ഞു ചെറിയ സംശയം കാണിച്ചപ്പോൾ.നിങ്ങൾ പേടിക്കണ്ട അവൻ സ്ഥിരം ശബരിമലക്ക് വരാറുണ്ടെന്നും മലയാളികളെ ഇഷ്ടമാണെന്നും പിന്നെ നാളെ വീക്കെൻഡ് കർഫ്യൂ ഉണ്ടെന്നും പെട്ടുപോകുമെന്നും ഒക്കെ വാതോരാതെ പറഞ്ഞപ്പോൾ ഞങ്ങളോടുള്ള സ്നേഹം കൊണ്ടായിരിക്കുമെന്നു വിചാരിച്ചു .അല്ലെങ്കിൽ പെട്ട് പോയി എന്ത് പോലീസ്‌കാരനും ഒരു തെറ്റുപറ്റാല്ലോ അതാണ് ഇപ്പോ നടന്നത് .അങ്ങനെ കൂടെ പോയി ടിക്കറ്റ് ഉറപ്പായതിന് ശേഷം മാത്രം അയാളുടെ ഓട്ടോകൂലി പോലും കൊടുത്താൽ മതിയെന്ന് വരെ അയാൾ പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി പോരാത്തതിന് അയ്യപ്പനെ പിടിച്ചു സത്യവും ഇട്ടു പോകുന്ന വഴി കേരളാ ഫുഡ് റൊമ്പ ടേസ്റ്റ് അന്ത ടേസ്റ്റ് ഇങ്കെ കെടക്കാതെ അന്ത റെഡ് കളർ റൈസ് സൂപ്പർ അത് എനക്ക് നല്ല പുടിക്കും എന്നൊക്കെ പറഞ്ഞു നല്ല പോലെ പതപ്പിച്ചു കൊണ്ടിരുന്നു.കേരളത്തിൽ തമിൾ അല്ല മലയാളം ആണ് എന്ന് പറയണം എന്നുണ്ടായിരുന്നു. ഒരു 10 മിനുട്ട് കൊണ്ട് അയാൾ ഏതോ ഒരു ഫ്‌ളൈഓവർന്റെ താഴെ ഒരു ട്രാവെൽസ് ഓഫീസിൽ കൊണ്ടേ വണ്ടി നിർത്തി ഞങ്ങളെ അവിടെ ഇറക്കി.
അയാൾ അവരോട് സംസാരിച്ചപ്പോൾ ഒരു സീറ്റിന് 1800 രൂപ ജിസ്ടി അടക്കം 1950 രൂപക്ക് സീറ്റ് തരാമെന്ന് പറഞ്ഞു ഞങ്ങൾ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു. 5850 രൂപ അയാൾക്ക് ഫോൺപൈ ചെയ്തു കൊടുത്തു.അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ ഓട്ടോക്കാരൻ അടുത്തേക്ക് വന്നു അയാളോട് കൂലി ചോദിച്ചപ്പോൾ വെറും അൻപത് രൂപ മതിയെന്നും ഇനി ഞങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും കൂടുതൽ കൊടുക്കണമെങ്കിൽ മാത്രം കൊടുക്കാമെന്നും അയാൾ തമിഴിൽ പറഞ്ഞു.ഇത്രയും നല്ല മനുഷ്യനെ ഞാൻ ഒരു നിമിഷം സംശയിച്ചു പോയല്ലൊന്ന് ഓർത്ത് ഞാൻ എന്നെ തന്നെ തെറി പറഞ്ഞു ഞങ്ങളുടെ സന്തോഷത്തിനെന്നു പറഞ്ഞു 100 രൂപ ഞാൻ അയാൾക്കും ഫോൺപൈ ചെയ്തു കൊടുത്തു കുറെ നന്ദിയും കയ്യും കൊടുത്തു അയാളോട് ടാറ്റ പറഞ്ഞു അടുത്തയാളെ പറ്റിക്കാൻ ആയിരിക്കണം ടൈം ഇല്ലെന്ന് പറഞ്ഞു അയാൾ വീണ്ടും ഓട്ടോ എടുത്തു പോയി മറഞ്ഞു.അങ്ങനെ ട്രാവെൽസിൽ നിന്നും ഒരു കണ്ണില്ലാത്ത ഒരാൾ ഞങ്ങളെയും കൂട്ടി എങ്ങോട്ടോ നടന്നു ഒപ്പം ഇത് പോലെ പറ്റിക്കപ്പെട്ട ഇരുപതോളം പേർ കൂടെ ഉണ്ടായിരുന്നു ഞങ്ങളെയും കൊണ്ട് ഏകദേശം ഒരു കിലോമീറ്ററോളം അയാൾ നടന്നു ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു അതിനു എന്താ വെയിറ്റ് ചെയാല്ലോ എന്ന് മനസ്സിൽ ആലോചിച്ചു വണ്ടികേറിയൽ ഒറ്റ ഉറക്കം പിന്നെ ഏതാ എന്നൊക്കെ കരുതി.എട്ടരയ്ക്ക് ബസ് വരുമെന്നും പറഞ്ഞു കൃത്യ സമയത്തു ബസ് ഒകെ വന്നു സന്തോഷം. ഞങ്ങൾ മൂന്ന് പേരും ആദ്യം ബസ്സിൽ കയറി ഇരിന്നു അപ്പോഴാണ് കാര്യം ഞങ്ങൾക്ക് മനസ്സിലായത് മൂന്ന് സീറ്റിന്റെ പൈസ വാങ്ങിയിട്ട് രണ്ട് സീറ്റ് മാത്രമാണ് ഞങ്ങൾക്ക് തന്നത്.ഇതിനെ പറ്റി ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഇറങ്ങിക്കോളാൻ ബസ് ജീവനക്കാർ പറഞ്ഞു.
ഹോഹോ അത്രക്കായോ എന്നാൽ നീ ഒക്കെ ഒന്ന് ഇറക്കി കാണിക്കാൻ ഞങ്ങളും അറിയാവുന്ന പോലെ പറഞ്ഞു ഞങ്ങളെ ഇതിൽ നിന്നും ഇറക്കിയിട്ടു നാളെ നീയൊക്കെ വൈറ്റിലക്ക് ബസ് കൊണ്ടുവരേണ്ടതാണെന്നു പറഞ്ഞപ്പോൾ അവർ കോമ്പ്രോമിസ് ആയി മലയാളികളോടാ അവന്റെ ഒകെ കളി.അപ്പോഴേക്കും എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി തുടങ്ങി പിന്നെ സ്ഥിരം ക്ലീഷെ ഇരുപത് പേരിൽ ഒരു എട്ട് പേര് അവരോട് സംസാരിക്കുന്നു .അതും മൂന്ന് പെണ്കുട്ടികൾ അവര് ഉള്ള സ്ഥലത്തു കയറിയിരുന്ന് ഹെഡ്സെറ്റ് ചെവിയിൽ വെച്ചു വേറെ മൂന്ന് ഹിന്ദിക്കാർ അവരും കിട്ടിയ സ്ഥലം സ്വർഗം എന്ന രീതിയിൽ കയറി ഇരുന്നു ബാക്കി ഉള്ളവർ അണ്ണാക്കിൽ പഴം തിരുകി നോക്കി നിക്കുന്നു.എന്നിട്ട് അവസാനം അവർ നേരത്തെ പറഞ്ഞ ഒരു കണ്ണില്ലാത്ത ആളെ വിളിച്ചോണ്ട് വന്നു അവൻ ഞങ്ങളോട് ചൂടായി ഞങ്ങൾ തിരിച്ചും ചൂടായി ഉന്തും തള്ളുമായി.ഞങ്ങൾ പറഞ്ഞു ഒന്നെങ്കിൽ പൈസ തിരികെ വേണം അല്ലെങ്കിൽ സീറ്റ് വേണമെന്ന് ഞങ്ങൾ എട്ട് പേരും പറഞ്ഞു പൈസ തിരിച്ചു തരാതെ ഇറങ്ങാൻ പറ്റില്ലെന്ന് തറപ്പിച്ചു അങ്ങോട്ട് പറഞ്ഞു. അവൻ പറഞ്ഞു ട്രാവെൽസിൽ ചെന്നാൽ പൈസ തരാമെന്ന് പക്ഷെ അവിടെ ചെന്നാൽ പൈസയും പോകും നല്ല ഇടിയും കിട്ടുമെന്ന് ഉറപ്പായിരുന്നു അങ്ങനെ പ്രശ്‌നത്തിൽ ബസ്സുകാർ ഇടപെട്ടു അവർ അവനോട് പുറത്തിറങ്ങാൻ പറഞ്ഞു.നിങ്ങൾ നല്ല രീതിയിൽ പറ്റിക്കപ്പെട്ടെന്നും ട്രാവെൽസിൽ ഉള്ളവർ കുറഞ്ഞ പൈസക്ക് നേരത്തെ തന്നെ ബസിലെ ടിക്കറ്റ് എല്ലാം ബുക്ക് ചെയ്തു വെച്ചിരിക്കയാണെന്നും ഞങ്ങളോട് പറഞ്ഞു മനസ്സിലാക്കി.
ഓൺലൈൻ ബുക് ചെയ്യാതെ നേരിട്ട് അവിടെ ചെന്നത് ഞങ്ങളുടെ മണ്ടത്തരം ആണെന്നും.പൈസ ചോദിച്ചു തിരിച്ചു ചോദിക്കാൻ ചെന്നാൽ ഉറപ്പായും നല്ല ഇടി കിട്ടുമെന്നും പൊലീസ് പോലും അവരുടെ കൂടെയാണെന്നും അവർ ഞങ്ങളോട് പറഞ്ഞു.പിന്നെ നാളെ മുതൽ കർഫ്യൂ ആണെന്നും ഇതിൽ തന്നെ പോയില്ലെങ്കിൽ പെട്ട് പോകുമെന്നും പറഞ്ഞപ്പോൾ എല്ലാവരും കുറച്ചു അയഞ്ഞു.അവരോടൊക്കെ ഇടിച്ചു നിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ ആർക്കും മിന്നൽ അടിച്ചിട്ടില്ലല്ലോ പിന്നെ കൂട്ടത്തിൽ മൂന്നുപേർ ഇടിച്ചാൽ ഇടിച്ചു അത്രേ തന്നെ.അവസാനം ഉള്ള സ്ഥലത്തു ഇരുന്ന് പോകാമെന്ന് എല്ലാവരും കൂടെ തീരുമാനിച്ചു അപ്പോഴാണ് അതിലും രസം കോഴിക്കോട് മലപ്പുറം പോകണ്ടവരും.കൊല്ലം തിരുവനന്തപുരത്തു പോകണ്ടവരും ബസ്സിൽ ഉണ്ട് ബസ് പക്ഷെ കോയമ്പത്തൂർ വഴി ആലപ്പുഴ വരെ ഉള്ളു കോട്ടയം എത്താൻ എത്ര നേരം എടുക്കും സേട്ടാ എന്ന് താഴെ ഇരുന്ന ഹിന്ദിക്കാർ ചോദിക്കുന്ന കേട്ടപ്പോൾ ചിരിക്കണോ കരയണോന്ന് ആയിപ്പോയ അവസ്ഥ ആയി .വൈറ്റിലായിലാണ് സ്റ്റോപ്പ് എങ്കിലും കുണ്ടന്നൂർ കഴിഞ്ഞു മാടവനയിൽ ഞങ്ങൾക്ക് വണ്ടി നിർത്തി തരാമെന്ന് ഡ്രൈവർ പറഞ്ഞു അയാളുടെ നല്ല മനസ്സ് .പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു നമ്മൾ വിചാരിക്കാതെ ആർക്കും നമ്മളെ പറ്റിക്കാൻ പറ്റില്ലെന്ന് സത്യമാണ് പരിച്ചയക്കുറവ് കൊണ്ട് പറ്റിയതാണ് യാത്രകൾ മിക്കവാറും സ്വന്തം വണ്ടികളിൽ ആണ് ചെയ്തിരുന്നത്.ഒരൽപം ശ്രെദ്ധിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ മണ്ടത്തരം പറ്റില്ലായിരുന്നു പറ്റിയത് പറ്റി പൈസയും പോയി തിങ്ങി ഞെരുങ്ങി യാത്ര തുടങ്ങി. ഇവിടെ വരെ വരേണ്ടി വന്നു പിന്നെ ഇങ്ങനെയൊക്കെയാണ് സ്പ്ലോർ ചെയ്യുന്നതെന്നും ഇതൊക്കെ ഓരോ അനുഭവങ്ങൾ ആണെന്നും മനസ്സിൽ ഓർത്തു സമാധാനിക്കാം. എന്നാലും എന്റെ അയ്യപ്പ ഓട്ടോക്കാരന് നല്ലത് മാത്രം കൊടുക്കണേ.
കടപ്പാട് പോസ്റ്റ്