വലുതാകുമ്പോ അവളെ ഡോക്ടർ ആക്കണമെന്ന് ആഗ്രഹിക്കുന്ന ലിന്റയുടെയും എന്റെയും ഈ കുറിപ്പ് അവൾ കാണാതെ ഇരിക്കില്ല

ഫെബ്രുവരി 4 വേൾഡ് കാൻസർ ഡേ.കഴിഞ്ഞ വർഷം വരെ സ്റ്റാറ്റസ് മാത്രമായി ഒതുങ്ങിയ ഒരു സാധാരണ ദിവസം. നമ്മുടെ ഒക്കെ ജീവിതത്തിൽ കടന്നു വരുന്നത് വരെ ഓരോ ദിനങ്ങളും മറ്റുള്ളവരുടെ ദിനങ്ങൾ മാത്രം ആണ്.ഏപ്രിൽ 19 നാണ് ഞങ്ങളുടെ സേറമോളെ അടുത്തുള്ള ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ന് കൊണ്ട് പോകുന്നത്. അവിടെ നിന്ന് പിന്നീട് കടന്നു വന്നത് ചെറിയ യാത്രകൾ ആയിരുന്നില്ല.ഏപ്രിൽ 19 മുതൽ 23 വരെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയൂ വിൽ തളർന്നുറങ്ങുവല്ല കളിയും ചിരിയും ആയി മൂന്നര വയസ് വരെ കാലിൽ ഒരു മുള്ളുപോലും കൊള്ളാതെ സൂക്ഷിച്ച കുഞ്ഞിന്റെ നട്ടെല്ലിന് സൂചി കയറിയത് അന്ന് ആയിരുന്നു ബോൺ മാരോ അഞ്ചു ദിവസം നിർത്താതെ ഉള്ള പനി പാരസെറ്റമോൾ പോലും ഫലം ഇല്ലാതായ ദിനങ്ങൾ.ബോൺ മാരോയുടെ റിസൾട്ട്‌ വരുന്നതിന് മുൻപ് തന്നെ ഞങ്ങളോട് ഡോക്ടർ പറഞ്ഞു കാൻസർ ആകാം.അപ്പോളും ഉള്ളിലെ പ്രതീക്ഷ അണഞ്ഞില്ല നമ്മുടെ കുഞ്ഞല്ലേ അവൾക്ക് അത് ഉണ്ടാവില്ലെന്ന് വിശ്വസിച്ചു എല്ലാ മാതാപിതാക്കളെയും പോലെ ഈ അവസരങ്ങളിൽ എല്ലാം നിഴലു പോലെ ചേട്ടനും ചേട്ടത്തിയും സഹോദരങ്ങളും കൂട്ടുകാരും ഒക്കെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ റിസൾട്ട്‌ വന്നു.ചേട്ടത്തിയും ചേട്ടനും ഞാനും നേരെ ഡോക്ടർന്റെ അടുത്ത് ഡോക്ടർ സംസാരിച്ചത് ഒന്നും ഇപ്പോളും ചെവിയിൽ നിന്ന് പോയിട്ടില്ല.അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ചാമക്കാലലെ അച്ചനും ഞാനും സഹോദരങ്ങളും കരഞ്ഞു കലങ്ങിയ കണ്ണുമായിട്ട് അന്നും നെഞ്ച് തകർന്നെങ്കിലും എവിടുന്നൊക്കെയോ കിട്ടി കുറച്ചു ധൈര്യം.റിസൾട്ട്‌ വന്നതിന്റെ അന്ന് അവിടുന്ന് തിരുവനന്തപുരം ആർസിസിയിലേക്ക് ഒരു കുറിപ്പും ആയി പടിയിറങ്ങി.നേരെ പനിച്ചു വിറച്ച കുഞ്ഞിനേയും കൊണ്ട് വീട്ടിലോട്ട്.വീട്ടിൽ എത്തിയപ്പോളോ പുര നിറയെ കുഞ്ഞിനെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടം സന്തോഷിക്കണോ കരയണോ എന്ന അവസ്ഥ എങ്ങനെയോ നേരം വെളുപ്പിച്ചു.വെളുപ്പിന് ഉള്ളതെല്ലാം വാരിക്കെട്ടി പെട്ടിയിലാക്കി ചേട്ടനെയും ചേട്ടത്തിയെയും ഒപ്പം കൂട്ടി പ്രാർത്ഥിച്ചു ബിനുച്ചായന്റെ വണ്ടിയും എടുത്ത് ഒറ്റ പോക്കാ നേരെ ആർസി സിയിൽ ഇടയ്ക്ക് വണ്ടിയിൽ സെ‌റൂട്ടിയുടെ എന്റെ പുരയ്‌ക്കകത്തു വരാൻ പാട്ടും അന്ന് അവൾ ആ പാടിയതിന്റെ ബലം ഇന്നും അവളുടെ കൂടെ ഉണ്ട് കേട്ടോ.അത്രയും നേരം പിടിച്ചു നിന്ന ഞങ്ങൾ ആർസിസി എന്ന ബോർഡ്‌ കണ്ടപ്പോ ഒന്ന് തളർന്നു എന്നുള്ളത് നേരാണെവി പിന്നീട് ഒരു ഓട്ടമാ സ്കാനിംഗ്.

ബ്ലഡ് ടെസ്റ്റ് ഓപി അഡ്മിഷൻ അങ്ങനെ കല്യാണം കഴിഞ്ഞു നാലര വർഷം ഒരു ദിവസം മാറി നിന്നിട്ടില്ലാത്ത ഞാൻ അന്ന് ചങ്ക് തകർന്ന് നോക്കി നിക്കുന്നത് ലിന്റ കണ്ടു.അങ്ങനെ എന്റെ അനിയത്തിക്കുട്ടിയെ നഷ്ട്ടമായ ഇടത്തു തന്നെ എന്റെ കുഞ്ഞിനേയും കൊണ്ട് ലിന്റ കാലുകുത്തി.പിന്നെ ഉള്ളത് ലിന്റയുടെ അനുഭവം ആർ സി സിയുടെ പീഡിയാട്രിക് വാർഡ് നീളത്തിൽ ബെഡ്കൾ നിറയെ കുഞ്ഞുങ്ങൾ എന്റെ സെറയെക്കാളും ചെറുതും വലുതും ഒക്കെ ആയ മക്കൾ.ഭാരം കൂടിയപോലെ തോന്നി ഒറ്റയ്ക്ക് ഇരുണ്ട ഒരു വാർഡിൽ എവിടെയോ ആരെയും കണ്ടിട്ട് പോലും ഇല്ല ഇന്ന് വരെ. അന്ന് സംശയം ചോദിക്കാൻ ഒരു സിസ്റ്റർന്റെ അടുത്ത് ചെന്നു സിസ്റ്റർ ഒന്ന് ഷൗട് ചെയ്തത് മാത്രം ഓർമ്മ ഉണ്ട് അപ്പോളാണ് മനസ് തുറന്നൊന്നു കരയുന്നത് അത് കണ്ടതോടെ സിസ്റ്റർന്റെ റിലേ മുഴുവനും പോയി എന്ന് പറയാം പിന്നീട് അങ്ങോട്ട് എല്ലാത്തിനും ഒപ്പം നിന്ന സിസ്റ്റർനെ ആണ് പിന്നീട് കണ്ടത്. അങ്ങനെ കരഞ്ഞും വിളിച്ചും കഴിക്കാതെയും കുടിക്കാതെയും അകത്തും പുറത്തുമായി ഞങ്ങൾ ഒരാഴ്ച കഴിഞ്ഞു.അപ്പോളേക്കും ദാണ്ടേ വരുന്നു കൊറോണ കോവിഡ് പോസിറ്റീവ് ആയി കുഞ്ഞിന് അല്ല ലിന്റക്ക്.അവിടുന്ന് ഡിസ്ചാർജ് കിട്ടി നേരെ വാടകയ്ക്ക് എടുത്ത റൂമിലേക്ക് പത്തു ദിവസം ലിന്റയും കുഞ്ഞും ഒന്ന് കാണാൻ പോലും പറ്റാതെ രണ്ട് മുറിയിൽ കഴിച്ചു കൂട്ടി.ലിന്റയുടെ അങ്ങോട്ട് കഴിഞ്ഞ് ഇറങ്ങാൻ നോക്കി ഇരുന്നപോലെ ദാണ്ടേ കിടക്കുന്നു എനിക്കും പോസിറ്റീവ് പിന്നെ കുറച്ചു ദിവസം സെറമോൾ ആദ്യമായി പപ്പയും അമ്മയും ഇല്ലാതെ ചേട്ടന്റെയും ചേട്ടത്തിയുടെ കൂടെ.

അങ്ങനെ എല്ലാം കഴിഞ്ഞെന്ന് കരുതി അപ്പായും അമ്മയും സെറ മോളും വീണ്ടും കണ്ടതിന്റെ പിറ്റേന്ന് തന്നെ ലോട്ടറി അടിച്ചപോലെ മോൾക്ക് കോവിഡ് പോസിറ്റീവ്.നേരെ ആർ സി സിയിൽ നിന്നും ആംബുലൻസിൽ ഹോസ്പിറ്റലിൽ പറയാതിരിക്കാൻ കഴിയില്ല എന്റെ കുഞ്ഞിന് അവിടുന്ന് കിട്ടിയ പരിഗണന വളരെ വലുതാണ്.ആദ്യത്തെ ദിവസം ഐസിയുവിൽ ബാക്കി ഒൻപത് ദിവസം വാർഡിൽ കുത്തും ട്രിപ്പും ഒക്കെ ആയി സുഖവാസം. ജനലിൽ കൂടെ വന്നു കാണുന്ന ഞാൻ അങ്ങനെ പത്താമത്തെ ദിവസം നേരെ ആർസിസിയിൽ എത്തി കീമോ എടുക്കുന്നു വീണ്ടും റൂമിൽ. കുറച്ചു ദിവസം മാത്രം നീണ്ടു നിന്ന സന്തോഷങ്ങൾക്കൊടുവിൽ വീണ്ടും ആർസിസിയിൽ അഡ്മിഷൻ പൺക്രീറ്റിറ്റിസ് വിത്ത് ന്യൂമോണിയ. അങ്ങനെ അഡ്മിറ്റ്‌ ആയി വീണ്ടും ട്രിപ്പ്‌ ഒക്കെ ഇട്ട് സിസ്റ്റർസിനോട് കമ്പനിയും അടിച്ചു കിടന്ന സേ‌റൂട്ടി പിറ്റേ ദിവസം മൂന്ന് മണിക്ക് പെട്ടെന്ന് ഒറ്റ ഓട്ടം വിളിച്ചിട്ട് അനക്കവും ഇല്ല മിണ്ടുന്നുമില്ല .ഒരുപാട് വിളിച്ചു നോക്കി എണീറ്റില്ല ഡോക്ടർസ് ഒക്കെ പാഞ്ഞെത്തിയത് മാത്രം കണ്ടു എന്റെ കണ്മുന്നിൽ പൾസ് ഇല്ലാതെ ഹാർട്ട് ബീറ്റ് ഇല്ലാതെ എന്റെ ലിന്റയുടെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞ് അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു. ഡോക്ടർ അവളുടെ നെഞ്ചിൽ ആഞ്ഞു ഞെക്കുന്നതും അവർ കർട്ടൻ ഇടുന്നതും കണ്ടു കൗൺസിലിംഗ് റൂമിൽ ഡോക്ടർസ് പറഞ്ഞ വാക്കുകൾ നമുക്ക് നോക്കാം എന്ന് മാത്രം ആയിരുന്നു.എങ്കിലും അവർ ചേർത്ത നിർത്തി ആശ്വസിപ്പിച്ച നിമിഷങ്ങൾ.ആരും തുണ ഇല്ലാത്ത സമയം ഓടി എത്തിയത പ്രിൻസ് അച്ചാച്ചനും ചാർലി റപ്പായി അച്ചാച്ചനും ലിന്ഡാചാർലി ഡാനിയേൽ ചേച്ചിയും.അങ്ങനെ പ്രതീക്ഷ ഒക്കെ കൈവിട്ടു ഡോക്ടർസ് ഞങ്ങളെ റൂമിലോട്ടു പറഞ്ഞു വിട്ടു വീണ്ടും കുഞ്ഞില്ലാതെ ഞങ്ങൾ രണ്ടും മാത്രം.റാന്നിയിൽ നിന്നും കരഞ്ഞും വിളിച്ചും എല്ലാരും ഓടി എത്തി ഒന്നിച്ചിരുന്നു പ്രാർത്ഥിച്ചു കണ്ണീരോടെ.അവിടെ കിടക്കാൻ പറ്റിയില്ല കുഞ്ഞില്ലാതെ വണ്ടി എടുത്തു നേരെ ഹോസ്പിറ്റലിന്റെ വാതിലിൽ കൊണ്ട് ഇട്ട് അവിടെ കിടന്നു നേരം വെളുപ്പിച്ചു വെട്ടം വീണപ്പോള് ഓടി ചെന്നു ഐക്യൂവിലേക്ക് ദാണ്ടേ കിടക്കുന്നു ശ്വാസം ഒക്കെ ആയിട്ട് അപ്പോളും പകുതി വാടകയ്ക്ക് എടുത്ത ഓക്സിജൻ ആയിരുന്നു കേട്ടോ അന്ന് എന്റെ കുഞ്ഞ് എടുക്കാൻ നീട്ടിയ കൈ ഇന്നും നെഞ്ചിൽ തറച്ചു കിടപ്പുണ്ട്.

എന്റെ കുഞ്ഞിനെ ദൈവം അന്ന് ഞങ്ങൾക്ക് വീണ്ടും തിരികെ തന്നു അവൾ കൂടെ ഇല്ലാത്ത ആറു ദിനങ്ങളും ഹോസ്പിറ്റലിൽ വണ്ടിയിൽ തന്നെ നേരം വെളുപ്പിച്ചു അവളുടെ അപ്പയും അമ്മയും. വലുതാകുമ്പോ അവളെ ഡോക്ടർ ആക്കണമെന്ന് ആഗ്രഹിക്കുന്ന ലിന്റയുടെയും എന്റെയും ഈ കുറിപ്പ് അവൾ കാണാതെ ഇരിക്കില്ല. ഇത് ഇന്ന് തന്നെ ഇവിടെ എഴുതണം എന്ന് തോന്നി കാരണം കാൻസർ വന്നു കരഞ്ഞു വിളിച്ചു തളർന്നു മരണത്തിന് സ്വയം കീഴടങ്ങി കൊടുക്കുന്നവർ ഉണ്ടെങ്കിൽ ഇനി അത് ഉണ്ടാവരുത് എന്റെ നാല് വയസുള്ള കുഞ്ഞ് മോൾ ഒരു പോരാളി ആണ് അവളുടെ പോസിറ്റീവ് മൈൻഡ് ആണ് ഞങ്ങളെയും പിടിച്ചു നിർത്തുന്നത്.ഏത് അവസ്ഥയിലും ചിരിയും പാട്ടും ആണ് അവൾക്ക് അവളുടെ ഇഷ്ട്ട താരം യേശു അപ്പച്ചനും.കാൻസർ വന്നാൽ എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞു ഒരു കുടുംബവും തളരാൻ പാടില്ല താങ്ങായി കൂടെ നിൽക്കണം. കാൻസർ എന്നാൽ അവസാനം എന്ന് അർത്ഥം ഇല്ല. അവിടെ ആകട്ടെ നിങ്ങളുടെ നല്ല നാളെയുടെ തുടക്കം നമ്മുടെ നന്ദു മഹാദേവ നന്ദുവിനെപ്പോലെ നമുക്കും ചിന്തിക്കാം പ്രവർത്തിക്കാം. ഒരാൾക്ക് കാൻസർ വരുമ്പോൾ തളരുന്നത് രോഗി മാത്രം അല്ല ഒരു കുടുംബം മുഴുവൻ ആണ് അത് മനസിലാക്കി പ്രവർത്തിക്കുവാനും പെരുമാറുവാനും അവർക്ക് ധൈര്യം പകരാനും നമുക്ക് ഓരോരുത്തർക്കും കഴിയണം നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും വേദനിക്കുന്നവരെ ഒരിക്കലും തളർത്തരുത് അത് രോഗത്തിലും വലിയ വേദന ആണ്.അനുഭവിച്ചനുഭവിച്ചു മടുപ്പിനെപ്പോലും മടുത്തു തുടങ്ങുമ്പോൾ അവരൊന്നു ചിരിക്കട്ടെടോ കൂടെ ചിരിക്കാൻ ശ്രെമിച്ചു നോക്ക് നിങ്ങളുടെയും ജീവിതം മനോഹരമാകും ഈശ്വരൻ മനോഹരമാക്കി തരും ഉറപ്പ്.
ലിബിൻ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these