മാറിലൂടെ ഇഴഞ്ഞുനീങ്ങിയ കൈകളുടെ ഉടമസ്ഥനോട് കണ്ണടച്ച് സർവ്വശക്തിയും എടുത്ത് ഒടുവിൽ അവൾ അവിടെ വെച്ച് തന്നെ അത് ചെയ്തു

ഇപ്പോഴും സ്ത്രീകളൊട് വീടിനു അകത്തായാലും പുറത്തായാലും എന്നും എപ്പോഴും അതിക്രമങ്ങൾ നടക്കുന്നത് പതിവ് രീതിയാണ്.എന്ന് ഈ രീതികൾ മാറുമെന്ന് ഒരു ധാരണയുമില്ല.എന്താണ് ഇത്തരക്കാർക്ക് അതിൽ നിന്നും കിട്ടുന്നത് എന്തോ വലിയ സംഭവം ചെയിതു എന്ന് ഉൾസുഖം ലഭിക്കാൻ ആയിരിക്കും.ഇതൊക്കെ സ്വന്തം വീട്ടിലെ പെണ്കുട്ടിയോട് ചെയ്യുമോ ഇവന്മാർ. പെണ്കുട്ടികളെ അവരുടെ ജോലി നോക്കി പോകുവാൻ അനുവദിക്കൂ ഇതുപോലത്തെ ലീലാവിലാസങ്ങൾക്ക് അവർക്കു നേരമില്ല.ഇതിനോട് സമാനമായി നടന്ന ഒരു കുറിപ്പ് വായിക്കാം.

മാറിലൂടെ ഇഴഞ്ഞു നീങ്ങുന്നത് ഒരുത്തൻ്റെ കൈകൾ ആണെന് അറിയുവാൻ ഒരു നിമിഷവും അതിൻ്റെ അർദ്ധ നിമിഷവും വേണ്ടി വന്നു അവൾക്ക് ഒരു തരിപ്പ് ആയിരുന്നു അവൾക്ക് തോന്നിയത് ശരീരത്തിനും മനസ്സിനും ആദ്യം.അവളുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നിരുന്നു അവൾ കുനിഞ്ഞു നെഞ്ചിലേക്ക് നോക്കി.ആ കൈകൾ ഇപ്പോഴും അവിടെ തന്നെ സുഖം പ്രാപിച്ചു കിടക്കുന്നു.ഒരു മണികൂറോളം നീളുന്ന തിരക്കേറിയ പ്രൈവറ്റ് ബസ് യാത്രയിലെ ടിക്കറ്റ്ന് വേണ്ടി പെണ്ണുങ്ങൾക്കിടയിൽ കയറിയ കണ്ടക്ടറുടെ കരവിരുത് ആയിരുന്നു എന്ന് അവളക്ക് മനസ്സിലായി.പിന്നൊന്നും അവൾക്കു ചിന്തിച്ചിക്കാൻ ഉണ്ടായിരുന്നില്ല കണ്ണടച്ച് സർവ്വശക്തിയും എടുത്ത് മുതുകിൽ കിടന്നിരുന്ന ബാഗൂരി അവൻ്റെ ചെവിട് നോക്കി ഒരു വീശ്‌ വീശി.സ്റ്റീൽ കുപ്പിയിലെ വെള്ളവും ചോറും പാത്രവും ജോലി ചെയ്യുന്ന സ്ഥലത്തെ കണക്കെഴുതിയ രണ്ടു ബയൻ്റിട്ട ബുക്കുകളുമോക്കെയായി അത്യാവശ്യം ഭാരമുണ്ടാരുന്ന ബാഗിൻ്റെ അടിയുടെ ഏശൽ തൊട്ടടുത്ത് നിന്നിരുന്ന രണ്ടു ചേച്ചിമാർക്കും ഏറ്റൂ.എങ്കിലും ആ ചേച്ചിമാർ പറഞ്ഞു കലക്കി മോളെ എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ അൽപനേരം പകച്ചു നിന്ന ശേഷം അടി കൊണ്ട ചെവിയിൽ തന്റെ കൈ ചേർത്ത് വെച്ച് കൊണ്ട് അവളെ നോക്കിയ അവനെ തിരിച്ചുനോക്കി കൊണ്ട് അവള് പല്ല് ഞെരിച്ചു പറഞ്ഞു.ചെറ്റെ ഇനി ഇഴയരുത് നിൻ്റെ കൈ ഒരു പെണ്ണിൻ്റെ ദേഹത്തും അങ്ങനെയെങ്കിൽ നീ ഇനി ഇഴയും മുട്ടുകാലിൽ കേട്ടോടാ നായെ.

ഒരു സ്റ്റോപ്പിന് അടുത്ത് വെച്ചായിരുന്നു സംഭവം അത് കൊണ്ട് തന്നെ ഡ്രൈവറുടെ സ്തംഭനാവസ്ഥയിൽ നിന്ന് പോയിരുന്ന ബസിൽ നിന്നും കുറെ ആൾക്കാർ അവിടെയിറങ്ങി പോയിരുന്നു ആളല്പം ഇറങ്ങി അവളൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കുറെ ചേട്ടന്മാരും ചേച്ചിമാരും അവളെ അനുമോദിക്കാൻ ഓടി എത്തി.പക്ഷെ അതിനിടയിലാണ് അവൾ വേറെ ഒരു കാഴ്ച കണ്ടത്.സംഭവം ലൈവായി തന്റെ ക്യാമെറയിൽ പിടിച്ച് വൈറൽ ആക്കി സോഷ്യൽ മീഡിയ കൊഴുപ്പിക്കാൻ തുനിഞ്ഞിരിക്കുന്ന ഒരുത്തൻ.ഒരു ധൈര്യത്തിന് അവള് അവന്റെ അങ്ങോട്ട് ചെന്നൂ ഡിലീറ്റ് ചെയ്യടോ എന്ത് ഡിലീറ്റ് ചെയ്യാൻ.ഞനൊന്നും അതിനു എടുത്തില്ല നിനക്കെന്താ പ്രാന്താണോ. ആണുങ്ങളുടെയൊക്കെ മെക്കിട്ട് കയറാൻ എന്ന് അവൻ നിന്നോടല്ലെടാ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് എന്ന് പറഞ്ഞതും അവള് ആ മൊബൈൽ ബലം പിടിച്ചു വാങ്ങി വീഡിയോ ഡിലീറ്റ് ചെയ്തു.നീയും ഇപ്പൊ വേണ്ടാതീനം കാണിച്ചവനും തമ്മിൽ എന്താടാ വ്യത്യാസം ആണ് ഉള്ളതേടാ.പെണ്ണിൻ്റെ അഭിമാനത്തിന് വില പറയൂന്നവന്മാർ നിൻ്റെ വീട്ടിലെ പെണ്ണുങ്ങൾ ആണെങ്കിൽ നീ വൈറലാക്കാൻ നിക്കുവോടാ ഇങ്ങനത്തെ കാര്യങ്ങൾ .നീയോക്കെയാടാ നാട്ടിലെ ശരിക്കുമുള്ള വൈറസുകൾ എത്ര കഴുകിയാലും പോകാത്ത വൈറസുകൾ.തുറന്നു പോയ ചോറ് പാത്രം മുറുക്കി അടച്ചു കൊണ്ടു അവള് ബസിറങ്ങി നടന്നു ആരെയും കൂസാതെ എങ്ങു നിന്നെന്നറിയാതെ എത്തി ചേർന്ന ധൈര്യത്തിൻ്റെ പിന്തുണയോടെ.പുറകിൽ നിന്നപ്പോൾ ഒരു ഡസൻ കയ്യടി ഉയരുന്നുണ്ടായിരുന്നു അവൾക്കു വേണ്ടി അതെ പെൺപിള്ളേർ ആയാൽ ഇങ്ങനെ തന്നെ വേണം.
കടപ്പാട് ദിവ്യ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these