ഒരു വസ്തുവിൽ നിൽക്കുന്ന മരങ്ങളോ അതിന്റെ ശിഖരങ്ങളും മറ്റും അയൽക്കാരൻന്റെ വസ്തുവിലേക്ക് ചാഞ്ഞു നിൽക്കുന്നതിൽ നമ്മുടെ നിയമം അനുവദിക്കുന്നില്ല. അതിനാൽ അയൽക്കാരൻന്റെ വസ്തുവിലേക്ക് ചരിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളും അതിന്റെ ശാഖകളും വെട്ടി മാറ്റാൻ വസ്തുവിന്റെ ഉടമ ബാധ്യസ്ഥനാണ്. പക്ഷേ പല ഉടമകളും ഇതിന് തയ്യാറാവാറില്ല എന്നതാണ് വാസ്തവം. അതിരുനോട് ചേർന്ന് വൃഷങ്ങൾ വെച്ചു പിടിപ്പിക്കരുത് എന്നോ കൃഷി ചെയ്യരുതെന്നും പറയാൻ അയൽ വസ്തുവിന്റെ ഉടമസ്ഥനും അവകാശമില്ല.പക്ഷെ അത് കൊണ്ട് ഉണ്ടാകുന്ന പ്രശ്ങ്ങൾക്ക് മരത്തിന്റെ ഉടമസ്ഥന് മാത്രമാണ് ബാധ്യത.
ഉദാഹരണത്തിന് നല്ല കായ്ഫലമുള്ള തെങ്ങ് അടുത്ത വസ്തുവിലേക്ക് ചാഞ്ഞു നിൽക്കുകയും വസ്തുവിലേക്ക് തേങ്ങ വീഴുകയും ചെയ്താൽ അത് എടുക്കുന്നതിന് പോലും അയൽ വസ്തുവിന്റെ ഉടമസ്ഥനോട് ചോദിക്കണം എന്നാണ് നിയമം.അല്ലാത്തപക്ഷം അതൊരു കൈയേറ്റമാണ് പക്ഷേ അയൽക്കാരോട് ഉള്ള നമ്മുടെ സ്നേഹവും ആത്മബന്ധവും അനുസരിച്ച് നമ്മൾ അതൊരു പ്രശ്നത്തിലേക്ക് കൊണ്ടുപോകാറില്ല എന്നതുമാത്രമാണ് ചിലർക്കെങ്കിലും അതിൽ പ്രശ്‌നം ഇല്ലാത്തതു പക്ഷെ ഒരു പ്രശ്നക്കാരൻ അയൽവാസി ആണെകിൽ അതിലും പ്രശ്നം ഉണ്ടാകും. അത് പോലെ തന്നെ വൃക്ഷങ്ങൾ കാരണം നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം തേടാവുന്നതാണ്.
ആദ്യമായിട്ട് നിങ്ങൾ അയൽവാസിയോട് തന്നെയാണ് ഇതിനെപ്പറ്റി സംസാരിക്കേണ്ടത് എത്ര ശത്രുത പുലർത്തുന്ന അയൽവാസി കൂടി ആണെങ്കിലും അവരോട് ഈ കാര്യം നേരിട്ട് ബോധ്യപ്പെടുത്തേണ്ടത് ആണ്. എത്രത്തോളം ആയാലും ശത്രുത പുലർത്തുന്നത് അത്ര നല്ല കാര്യമായിരിക്കില്ല നമുക്കൊരു ആപത്ത് കാലത്ത് ദൂരെയുള്ള ബന്ധുക്കൾ ഓടിയെത്തുന്നത്തിലും അയൽക്കാർ ആയിരിക്കും നമ്മളെ സഹായിക്കാൻ ഉണ്ടാവുക. പക്ഷേ ഇനി നിങ്ങളെല്ലാം ബോധിപ്പിച്ചതിനു ശേഷവും അവർ അത് കേൾക്കാൻ തയ്യാറാവുന്നില്ലെങ്കിൽ.നിങ്ങൾ ആദ്യമായി നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി അതായത് പഞ്ചായത്ത് വഴിയോ മുൻസിപ്പാലിറ്റി വഴിയോ നിങ്ങൾക്ക് കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ അതിന്റെ പഴങ്ങളോ മറ്റോ അയൽ വസ്തുവിലേക്ക് വീഴുകയോഅവിടുത്തെ ആളുകൾക്കോ കൃഷിക്കോ മറ്റോ ആപത്ത് ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ.
പഞ്ചായത്തിൽ ആണെങ്കിൽ പഞ്ചായത്ത് രാജ് ആക്ട് 238 വകുപ്പ് അനുസരിച്ചും ഇനി മുൻസിപ്പാലിറ്റിയിൽ ആണെങ്കിൽ മുനിസിപ്പാലിറ്റി ആക്ട് 412 അനുസരിച്ചു നടപടിയെടുക്കാൻ അധികാരമുണ്ട്.ഇനി പഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റികളിൽ നിന്നോ അനുകൂലമായ ഒരു നടപടി എടുക്കുന്നില്ല എന്ന് നിങ്ങൾക്ക് ബോധ്യപ്പെടുവാണെങ്കിൽ സിആർപിസി 133 വകുപ്പ് പ്രകാരം സബ്ഡിവിഷണൽ മജിസ്ട്രേറ്റ് മുഖേന പരാതി സമർപ്പിക്കാവുന്നതാണ്. ഇലകൾ മൂലം കിണറ്റിലെ വെള്ളം മലിനപെടുകയോ പൊതുവഴിയിലേക്ക് ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ശിഖരങ്ങളും മറ്റും നിൽക്കുന്നുണ്ടെങ്കിൽ. പെട്ടെന്നുള്ള നടപടി ആവശ്യമുണ്ടെങ്കിൽ പഞ്ചായത്ത്കാർക്ക് അത് നേരിട്ട് തന്നെ ചെയ്യാവുന്നതും അതിന്റെ ചെലവ് വൃക്ഷത്തിന്റെ ഉടമയിൽ നിന്നും ഈടാക്കുന്നതാണ്. അതുപോലെതന്നെ അയൽക്കാരനെന്റെ സൺ ഷെഡിലെ വെള്ളം വീഴുമ്പോഴോ സ്ഥലപരിമിതി മൂലം അടുത്ത വീട്ടിലെ വേസ്റ്റുകൾ നമ്മുടെ വീട്ടിലേക്ക് വലിച്ചെറിയുമ്പോഴും മറ്റും നമുക്ക് ഇതുപോലുള്ള പരാതികൾ തീർച്ചയായും ബോധിപ്പിക്കുന്നതാണ്.