രണ്ടാം വിവാഹക്കാരി മകനുള്ളവള്‍ തന്നെ വേണോ അവൾ ആദ്യം ചോദിച്ചത് എല്ലാം അറിഞ്ഞിട്ടും ശരണ്യയെ ശ്രീകാന്ത് സ്വന്തമാക്കിയ കഥ

കല്യാണങ്ങളിൽ പലപ്പോഴും ഒരു വില്ലനായിട്ട് വരാറുള്ള ഒന്നാണ് ജാതകം.നന്നായിട്ടു പഠിച്ചോണ്ടു ഇരിക്കുന്ന ഒരു കുട്ടിയെ ജാതകത്തിന്റ പേരിൽ പതിനെട്ട് ആവുമ്പോഴേക്കും കെട്ടിച്ചു വിടും. ജാതക പ്രവചനങ്ങൾ വിശ്വസിച്ച് അതിൽ കുരുങ്ങി ജീവിതം നഷ്ടപ്പെട്ട ഒരു പാട് പേർ നമ്മുടെ കേരളത്തിൽ ഉണ്ട് .ജ്യോത്സൻ്റെ പ്രവചനങ്ങൾ വിശ്വസിച്ച് സ്വന്തം മക്കളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി വിവാഹം കഴിപ്പിച്ചയക്കുന്ന മാതാപിതാക്കൾക്ക് പിന്നീട് ഏറെ സങ്കടപ്പെടാൻ ആയിരിക്കും വിധി. സ്വന്തം മകളുടെ കാര്യത്തിൽ ജാതകവും വിശ്വാസങ്ങളും എല്ലാം തെറ്റാണെന്ന് തിരിച്ചറിയുന്നത് അവരുടെ ജീവിതം തകർന്ന് ഇരിക്കുമ്പോൾ ആയിരിക്കും യാഥാർത്ഥ്യം തിരിച്ചറിയുക. അതുപോലെ ഒരു അനുഭവമാണ് കഥയാണ് തിരുവനന്തപുരം ശ്രീകാര്യത്തെ ശരണ്യയ്ക്കും കുടുംബത്തിനും ഉണ്ടായത്. പക്ഷെ ഇന്ന് കാർമേഘം എല്ലാം നീങ്ങി തെളിഞ്ഞ വാനം പോലെ രണ്ടാം വിവാഹം നൽകിയ സന്തോഷത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയും ചിറകിലാണ് ശരണ്യയും ആദ്യ വിവാഹത്തിൽ ഉണ്ടായ മകനും.

പതിനെട്ടാം വയസ്സിലാണ് ശരണ്യയുടെ ജീവിതം മാറ്റിമറിച്ച ആ ജ്യോത്സ്യൻ്റെ ജാതക പ്രവചനം ഉണ്ടാകുന്നത്. എല്ലാരോടും പറയാറുള്ള ഒരു കാരണങ്ങളിൽ ഒന്ന് പതിനെട്ടാം വയസ്സിനു മുമ്പ് വിവാഹം നടത്തണം. അല്ലെങ്കിൽ പിന്നീട് വിവാഹയോഗം ഉണ്ടാകില്ലത്രേ ഇതായിരുന്നു മഹത് പ്രവചനം.കേട്ടപാതി തന്നെ വിവാഹാലോചനയുമായി വീട്ടുകാർ മുന്നോട്ടുപോയി അവർ അതിന്റെ തിരക്കിലായി. സ്കൂൾ യൂണിഫോമിട്ട് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന ശരണ്യയോട് ആരും ഒന്നും ചോദിച്ചില്ല അല്ലെങ്കിലും ചോദിക്കണ്ട കാര്യം ഇല്ലാലോ അല്ലെ ഇതൊക്കെ അവരോടു ചോദിച്ചിട്ടാണോ കുറെ കരഞ്ഞു കാലുപിടിച്ചു പഠിക്കണം എന്ന് കെഞ്ചി നോക്കി പക്ഷെ എല്ലാം വെറുതെ ആയിരുന്നു അതിനൊന്നും അവൾക്കു കഴിഞ്ഞില്ല .18-ാം വയസിൽ സ്വപ്നങ്ങൾക്ക് എല്ലാം താഴിട്ടു പൂട്ടി വിവാഹം കഴിക്കേണ്ടി വന്നത് അങ്ങനെയാണ്. അച്ഛൻ്റെയും അമ്മയുടെയും ഒറ്റ മകളായിരുന്നു ശരണ്യ പെട്ടാണ് തന്നെ വീടിനടുത്തു നിന്നും ആലോചന വന്നു. ചെറുക്കൻ്റ അച്ഛൻ വിദേശത്താണ് കല്യാണം കഴിഞ്ഞ് ചെറുക്കനും അങ്ങോട്ട് പോകും.ശരണ്യയെയും കൊണ്ടു പോകും പഠിപ്പിക്കും.അങ്ങനെ നിരവധി നടക്കാത്ത വാഗ്ദാനങ്ങൾ.

ഇതോടെ വീട്ടുകാർ സമ്മതിച്ചു പക്ഷേ അവിടുന്നങ്ങോട്ട് സന്തോഷം എന്താണെന്ന് ശരണ്യ മാത്രം അറിഞ്ഞില്ല. പറഞ്ഞത് പോലെ ഒന്നുമായിരുന്നില്ല അവിടുത്തെ കാര്യങ്ങൾ.വീട്ടുകാരുടെ കാര്യങ്ങൾ നോക്കുക അവർക്കൊപ്പം അങ്ങോട്ടുമിങ്ങോട്ടും പോവുക എന്നതിനപ്പുറം മറ്റൊരു ലോകം ശരണ്യയ്ക്ക് ഉണ്ടായിരുന്നില്ല. ആ വീട്ടിൽ ഭർത്താവിൻ്റെ അമ്മയും സഹോദരിയും നിശ്ചയിക്കുന്നതു പോലെയായിരുന്നു കാര്യങ്ങൾ. എങ്കിലും പഠിക്കാനുള്ള ആഗ്രഹം കൊണ്ട് ഡിസ്റ്റൻ്റായി ഡിഗ്രിക്ക് ജോയിൻ ചെയ്തിരുന്നു. എന്നാൽ വീട്ടിലിരുന്ന് പഠിക്കാൻ പോയിട്ട് ഒന്ന് പുസ്തകം എടുക്കാൻ പോലും അവർ സമ്മതിച്ചില്ല. 80 പവൻ സ്വർണം നൽകിയാണ് ശരണ്യയെ അച്ഛൻ വിവാഹം കഴിപ്പിച്ചയച്ചത്. അതൊക്കെ സൗകര്യപൂർവ്വം അവർ കൈക്കലാക്കി അത് അങ്ങനെ ആളെ വരൂ .ഇതൊക്കെ അറിഞ്ഞിട്ടും ഭർത്താവ് ഒന്നും പ്രതികരിച്ചില്ല കള്ളുകുടിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. പക്ഷെ ശരണ്യയുടെ വിഷമങ്ങളും സഹിക്കാനാവാതെ കരയുന്നത് കണ്ട് അയാൾ മനസ്സിൽ ആനന്ദിച്ചു. വിദേശത്തേക്കും പോകും എന്ന് പറഞ്ഞത് ഒകെ വെറുതെ ആയിരുന്നു വിസ അച്ഛൻ ഒപ്പിച്ചിട്ടും പോയില്ല ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു അയാൾ അങ്ങനെ ശരണ്യയുടെ അച്ഛൻ ഭർത്താവിന് ഒരു ടെക്സ്റ്റൈൽ ഷോപ്പ് ഇട്ടു കൊടുത്തു.

പക്ഷേ വിചിത്രമായ കാര്യങ്ങൾ ആണ് അയാൾ ചെയ്തത് വൈകുന്നേരം ആറു മണിക്ക് പോയി തുറന്നിട്ട് രാത്രി എട്ട് മണി ആകുമ്പോൾ പൂട്ടി വീട്ടിൽ വരും.എല്ലാം കണ്ടും കേട്ടും പൊറുതിമുട്ടിയപ്പോൾ വീട്ടുകാരുടെ അടുത്ത ഉപദേശം എത്തി ഒരു കുഞ്ഞൊക്കെ ആകുമ്പോൾ ശരിയാകും. അങ്ങനെ ശരണ്യയും ആശിച്ചു പക്ഷേ എല്ലാം വെറുതെ ആയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ പോലും മാനസികമായി അയാൾ ഉപദ്രവിച്ചു. വീട്ടിൽ നിന്നും ഇറക്കിവിട്ടു പ്രശ്നങ്ങൾ രൂക്ഷമായി തുടരുമ്പോൾ അവസാനം അവിടെ എത്തി അയാൾ മറ്റൊരു പെണ്ണുമായി ബന്ധം സ്ഥാപിച്ചു വിവാഹം കഴിഞ്ഞ് ഒരു സ്ത്രീ.ഇതുകൂടിയെ അനുഭവിക്കാൻ ഉണ്ടായിരുന്നോള്ളൂ .അവരുടെ ഫോട്ടോകൾ ഭർത്താവ് ശരണ്യയ്ക്ക് അയച്ചു കൊടുത്തു എങ്കിലും വയറ്റിൽ വളരുന്ന ഒരു കുഞ്ഞു ജീവൻ ശരണ്യയെ പിടിച്ചു നിർത്തി. അങ്ങനെ 2008-ൽ തുടങ്ങിയ നരകജീവിതം ഏഴു കൊല്ലങ്ങൾ കടന്നു പോയി. ഇതിനിടയിൽ അച്ഛൻ്റെ മരവും ഡൈവോഴ്സും ഒകെ ശരണ്യയെ തളർത്തി. കുഞ്ഞു വന്നതായിരുന്നു ആകെയുണ്ടായിരുന്ന സന്തോഷം കേരള സിവിൽ സർവീസ് അക്കാദമിയിൽ ശരണ്യ ജോലിക്ക് ചേർന്നതും അയാളെ ചൊടിപ്പിച്ചു.

അങ്ങനെ 2015 മുതൽ 2018 വരെ കുടുംബ കോടതി കയറിയിറങ്ങി.ഒടുക്കം താണ് കേണ് അപേക്ഷിച്ചു ഡൈവോഴ്സ് വാങ്ങി. അന്നുതൊട്ട് മകനുവേണ്ടി ആയിരുന്നു ശരണ്യയുടെ ജീവിതം കോടതി വിധിച്ച ജീവനാംശം പോലും ഭർത്താവിൻ്റെ കുടുംബം നൽകിയിട്ടില്ല. മകനെ ഒന്ന് കാണുവാൻ പോലും അയാൾ ഇതുവരെ തയ്യാറായിട്ടില്ല എങ്കിലും എല്ലാത്തിനോടും മകനും പൊരുത്തപ്പെട്ടു തുടങ്ങി. ഇതിനിടയിലും നിരവധി വിവാഹാലോചനകൾ കൊണ്ടുവരാൻ വീട്ടുകാർ ശ്രമിച്ചു. അങ്ങനെയിരിക്കെയാണ് വീട്ടുകാരുടെ നിർബന്ധപ്രകാരം ശ്രീകാന്തിൻ്റെ തന്നെ ആലോചന വരുന്നത്. ആദ്യവിവാഹമായിരുന്നു ശ്രീകാന്തിൻ്റേത് പോരാത്തതിന് ടെക്നോപാർക്കിൽ നല്ല ജോലി. ശരണ്യയാണെങ്കിൽ ഒരു രണ്ടാം വിവാഹക്കാരി അതും മകൻ ഉള്ളവൾ. അവൾ ശ്രീകാന്തനോട് തന്നെ വേണോ എന്നാണ് ആദ്യം ചോദിച്ചത്. പക്ഷേ ശ്രീകാന്ത് പിന്നോട്ട് ഇല്ലായിരുന്നു അഞ്ചാം വയസിൽ അച്ഛൻ ഉപേക്ഷിച്ച മനുഷ്യൻ പിന്നെ ശ്രീകാന്തിനും അവളോട് ഒരു നഷ്ടപ്രണയത്തിന്റെ കഥ പറയാൻ ഉണ്ടായിരുന്നു അങ്ങനെയുള്ള തനിക്ക് ശരണ്യയെയും മകനും എങ്ങനെയാണ് വേണ്ടാന്നു വെക്കാൻ പറ്റുക.അങ്ങനെയാണ് മൂപത്തൊന്പതു വയസ്സുകാരൻ ശ്രീകാന്തിന്റെ ജീവിതത്തത്തിലേക്ക് ശരണ്യയും മകനും കൈപിടിച്ച് കേറുന്നത്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these