ക്ലാസ്സിൽ അവനെ മാത്രം എനിക്ക് ഇഷ്ടമല്ല പക്ഷേ അവന്റെ ഡയറി പരിശോധിച്ചപ്പോൾ ആണ് ടീച്ചർ ശരിക്കും ഞെട്ടിയത്

ആനി തോംസൺ ക്ലാസ് ടീച്ചറായിരുന്ന തന്റെ കുട്ടികളോട് ഒരു ദിവസം പറഞ്ഞത് ഇപ്രകാരമാണ് .എനിക്ക് ക്ലാസിൽ ടെഡിയെ ഒഴിച്ച് ബാക്കി എല്ലാവരെയും ഇഷ്ടമാണ്.ആരോടും മിണ്ടാതെ അന്തർമുഖനായി ക്ലാസിൽ ഇരിക്കുന്നവനാണ് ടെഡി അവന്റെ വസ്ത്രങ്ങളിൽ എപ്പോഴും അഴുക്കുപുരണ്ടിരുന്നു പഠനത്തിൽ എല്ലായ്പ്പോഴും വളരെ പിന്നോക്കം നിൽക്കുനവനായിരുന്നു ടെഡി. പരീക്ഷ പേപ്പറുകളിൽ എപ്പോഴും തെറ്റ് ഉത്തരം മാത്രം കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരക്കടലാസുകൾ വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് ടീച്ചർക്ക് തന്റെ കുട്ടികളുടെ മുന്നിൽ ഇങ്ങനെ പറയേണ്ടി വന്നത്.അങ്ങനെ ഒരു ദിവസം താൻ പഠിപ്പിക്കുന്ന കുട്ടികളുടെ പഠന ഡയറി പരിശോധിക്കണമെന്ന് പ്രിൻസിപ്പാളിന്റെ നിർദ്ദേശം ലഭിച്ചു. എല്ലാവരുടെയും പരിശോധിച്ചതിനുശേഷം ടെഡിയുടെ ഡയറി എടുത്തപ്പോഴാണ് അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഡയറിയിൽ ഉണ്ടായിരുന്നത്. അവന്റെ ഒന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ഇപ്രകാരമാണ് എഴുതിയിരുന്നത് ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ് ഒട്ടേറെ കഴിവുകൾ അവനുണ്ട് അവന് പ്രത്യേകമായി പരിഗണന കൊടുത്ത് വളർത്തേണ്ടതുണ്ട്.

അതുകൂടാതെ ആനി തോംസൺ അവന്റെ രണ്ടാം ക്ലാസിലെ ക്ലാസ് ടീച്ചർ എഴുതിയത് വായിക്കുവാൻ ഇടയായി വളരെ ബുദ്ധിമാനായ ഒരു വിദ്യാർത്ഥിയാണ് ടെഡി കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് പക്ഷേ തന്റെ മാതാവിന് ക്യാൻസർ ആയതിനാൽ വളരെ അസ്വസ്ഥനാണ് എന്നാണ് ടീച്ചർ എഴുതിയിരിക്കുന്നത്.അതിനുശേഷം മൂന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് മാതാവിന്റെ വിയോഗം അവനെ വളരെയധികം തളർത്തിയിരുന്നു തന്നെ കൊണ്ട് ആവുന്ന വിധത്തിൽ അവൻ പരിശ്രമിച്ചെങ്കിലും പിതാവ് അവനെ പരിഗണിച്ചില്ല വളരെ പെട്ടെന്ന് തന്നെ അവനെ ശ്രദ്ധിച്ചില്ലെങ്കിൽ അവന്റെ ജീവിതം തന്നെ താറുമാറാകും എന്നാണ് എഴുതിയിരുന്നത്. ഉടനെ തന്നെ നാലാമത്തെ ക്ലാസ് ടീച്ചർ എഴുതിയത് വായിച്ചു ടെഡി സ്വയം ഒതുങ്ങി ജീവിക്കുന്നവനാണ് പഠനത്തിൽ അവന് ഒട്ടും താല്പര്യമില്ല അവന് കൂട്ടുകാരുമില്ല ക്ലാസിൽ അവൻ എപ്പോഴും ഉറങ്ങുകയാണ് പതിവ്. ഇത്രയും വായിച്ചപ്പോഴാണ് ആനി തോമസൺന് അവന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലായത്. കാര്യം മനസ്സിലാക്കാതെ ഒരു കുട്ടിയോട് വിദ്വേഷം കാണിച്ചത്തിൽ താനോടുതന്നെ ലജ്ജ തോന്നി.

അങ്ങനെയിരിക്കെ അധ്യാപികയുടെ പിറന്നാൾ ദിനത്തിൽ മറ്റു കുട്ടികൾ ചിത്രപണി ചെയിത അലങ്കരിച്ച പേപ്പറുകൊണ്ട് സമ്മാനം കൊടുത്തപ്പോൾ ടെഡി മാർക്കറ്റിൽ കിട്ടുന്ന വിലകുറഞ്ഞ കവറിൽ പൊതിഞ്ഞ സമ്മാനം ആണ് ടീച്ചർക്ക് നൽകിയത് .അത് കണ്ടപ്പോൾ അധ്യാപികയെക്ക് കൂടുതൽ വിഷമമാണ് ഉണ്ടായത് സമ്മാനപ്പൊതി തുറന്നുനോക്കിയപ്പോൾ സാധാരണ ചെറിയ കല്ല് കൊണ്ട് കോർത്തിണക്കിയ മാലയും അതിന്റെ അറ്റത്ത് മുക്കാൽഭാഗം ഉപയോഗിച്ചിരുന്ന ഒരു അത്തർ കുപ്പിയും ആണ് സമ്മാനമായി നൽകിയത്. ഇത് കണ്ടപാടെ മറ്റു കുട്ടികൾ പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത് അതു കൂടി കണ്ടപ്പോൾ ടീച്ചർക്ക് വളരെ വിഷമം തോന്നി.   പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് തനിക്ക് കിട്ടിയ സമ്മാനങ്ങളിൽ ടെഡി തന്ന സമ്മാനമാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ആനി ടീച്ചർ പറഞ്ഞു. സമ്മാനം തന്നതിൽ ടെഡിയെ ടീച്ചർ അഭിനന്ദിക്കുകയും മാല കഴുത്തിൽ അണിയുകയും അത്തർ ശരീരത്തിൽ പൂശുകയും ചെയ്തു. ആ ദിവസം ക്ലാസ്സ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല തന്റെ ക്ലാസ് ടീച്ചറെ കാത്തിരിക്കുകയായിരുന്നു ടെഡി. ടീച്ചർ വന്നതിനുശേഷം ടെഡി ഇപ്രകാരം പറഞ്ഞു. ഇന്ന് ടീച്ചർക്ക് എന്റെ അമ്മയുടെ മണമാണ്. അപ്പോഴാണ് ടീച്ചർക്ക് മനസിലായത് സമ്മാനമായി നൽകിയത് സ്വന്തം അമ്മ ഉപയോഗിച്ചിരുന്ന അത്തർ ആയിരുനെന്ന് ടീച്ചർ പൊട്ടി കരഞ്ഞു.

മരിച്ചുപോയ തന്റെ മാതാവിനെ ആണ് തന്നിലൂടെ ടെഡി കാണുന്നതെന്ന് ടീച്ചർക്ക് മനസ്സിലായി.അതിനുശേഷം ആനി തോംസൺ പ്രത്യേക പരിഗണന നൽകി അവന്റെ ഉന്മേഷവും പ്രസരിപ്പും തിരിച്ചെടുത്തു. അവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും മുൻപന്തിയിലുള്ള കുട്ടികളുടെ കൂടെ ടെഡി എത്തി. ഒരുദിവസം തന്റെ വാതിലിൽ ഒട്ടിച്ച കുറിപ്പ് ടീച്ചർ വായിച്ചത് ഇപ്രകാരമായിരുന്നു എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല അധ്യാപിക നിങ്ങളാണ് . അതിന് മറുപടിയായി ടീച്ചർ ഇങ്ങനെ എഴുതി നല്ല അധ്യാപിക എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ് ടെഡി. വർഷങ്ങൾക്കുശേഷം അവിടുത്തെ വൈദ്യശാസ്ത്ര കോളേജിൽ നിന്നും ആനി തോമസിന് ഒരു ക്ഷണക്കത്ത് ലഭിച്ചു. ആ വർഷത്തെ ബിരുദദാനം ചടങ്ങിൽ റെഡ്‌ഡിയുടെ മാതാവ് എന്ന നിലയിലാണ് പങ്കെടുക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ഷണക്കത്ത്. ടെഡി സമ്മാനിച്ച മാലയും അണിഞ്ഞു തന്റെ മകനെ കാണാൻ ആനി തോംസൺ അവിടെയെത്തി പിന്നീട് ലോകത്തിലെതന്നെ ഏറ്റവും വലിയ വൈദ്യ ശാസ്ത്രജ്ഞനായ മാറി ടെഡി എന്ന “ടെഡി സ്റ്റോഠാർഡ്”. ടെഡിയെ നിരീക്ഷിച് ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ ഒരു ആനി തോമസൺ ഉണ്ടായിരുന്നു. പക്ഷേ നമ്മുടെ സമൂഹത്തിൽ ഒരുപാട് ടെഡിമാർ ഇപ്പോഴുമുണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പരിഗണന ലഭിക്കാതെ.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these