തോൽക്കാൻ മനസ്സില്ലാത്ത ഒരാളെ പരിചയപെട്ടാലോ തീർച്ചയായും പരിചയപ്പെടേണ്ട ആളു തന്നെ.ഡോ മരിയ ബിജു വിന്റെ ജീവിത കഥ ഡോക്ടർ ആവണമെന്ന മോഹവുമായി എൻട്രൻസ് എക്സാം എഴുതി നോക്കിയെങ്കിലും അതു ജയിച്ചില്ല.അങ്ങനെ ആണ് മാനേജ്മെന്റ് കോട്ടാ യിൽ അൽ അസ്ഹർ മെഡിക്കൽ കോളേജ് തൊടുപുഴയിൽ എംബിബിസ്നു ചേരുന്നത്.അവിടെ ചേർന്ന് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു തുടങ്ങി ഒന്നാം വർഷം പഠിക്കുന്ന സമയത്തു തന്നെ പെട്ടന്ന് ഒരു ദിവസം വൈകുന്നേരം അലക്കിയ ഡ്രസ്സ് എടുക്കാൻ ഹോസ്റ്റലിന്റെ മുകളിൽ പോയി.കാൽ വഴുതി മുകളിൽ നിന്നും താഴെയുള്ള ഗ്രൗണ്ട് ഫ്ലോറിൽ ചെന്ന് വീണു.അപ്പോൾ തന്നെ ആംബുലൻസിൽ കയറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. കഴുത്തിനും നട്ടെല്ലിനും സാരമായി ക്ഷതം സംഭവിച്ചു പിന്നെ അമൃത ഹോസ്പിറ്റലിൽ ലും വെല്ലൂർ ഹോസ്പിറ്റലിൽലും ചികിൽസിച്ചു. ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന കാലത്തും മരിയ യുടെ ചിന്ത എംബിബിസ് പഠനം ആയിരുന്നു. അങ്ങനെ മരിയയെ ചികിൽസിച്ച ഡോക്ടർ മാർ തന്നെ അവൾക്കു ക്ലാസ്സ് എടുത്തു കൊണ്ടിരുന്നു. 6 മാസത്തെ ചികിത്സ ക്കു ശേഷവും വീൽചെയർ തന്നെ ആയിരുന്നു ആശ്രയം.അങ്ങനെ ഇരിക്കുമ്പോൾ ഫസ്റ്റ് ഇയർ എംബിബിസ്ന്റെ എക്സാം എത്തി പക്ഷെ അവൾ ഒരു കൊല്ലം കളയാതെ ആ കൊല്ലം തന്നെ പരീക്ഷ എഴുതാൻ തീരുമാനിച്ചു.
അവളുടെ ആഗ്രഹ പ്രകാരം കോളേജ് അധികൃതർ അവളെ പരീക്ഷ എഴുതാൻ സമ്മതിച്ചു അവളുടെ മുഴുവൻ ചികിത്സ ചെലവും കോളേജ് തന്നെ വഹിക്കുകയും ചെയ്തിരുന്നു. അങ്ങനെ പരീക്ഷ എഴുതി ഫലം വന്നപ്പോൾ അവൾ ഏവരെയും ഞ്ഞെട്ടിച്ചു കൊണ്ട് നല്ല മാർക്കോടുകൂടി ജയിച്ചു.തനിക്കു ബുദ്ധിമുട്ട് ഉണ്ടായിട്ടും ആ പ്രശ്നങ്ങളെ ഒക്കെ മറികടന്നു കൊല്ലം കളയാതെ തന്നെ അവൾ ആത്മവിശ്വാസത്തോടെ പഠിച്ചു പരീക്ഷ പാസ്സ് ആയി.എംബിബിസ്നും എഞ്ചിനീയറിംഗ്നും മറ്റു കോഴ്സ്കൾക്കും പഠിക്കുന്ന കുട്ടികൾക്ക് ഇത് ഒരു പാഠമാണ് അവർ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.ഇന്നത്തെ കാലത്തെ 100 കണക്കിന് കുട്ടികൾ ഫസ്റ്റ് ഇയർ തന്നെ പാസ്സ് ആവാതെ മെഡിക്കൽ കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും സപ്പ്ളിമെന്ററി പരീക്ഷ എഴുതി കൊല്ലം കളയുന്നവർ ഉണ്ട്.ചില ആളുകൾ ആണെങ്കിൽ വെറുതെ കളിച്ചു നടന്നു തോക്കുന്നവരും ഉണ്ട്.ഒടുവിൽ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അങ്ങനെ മരിയ പഠിച്ചു ഡോക്ടർ ആയി.അവൾക്ക് ഏതെങ്കിലും ഹോസ്പിറ്റലിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹം പക്ഷെ വീൽ ചെയറിൽ ആണെന്ന് അറിഞ്ഞപ്പോൾ പല ഹോസ്പിറ്റലും അവളെ ജോലിക്ക് എടുക്കാൻ തയ്യാർ ആയില്ല.
പക്ഷെ അവൾ പിന്മാറാൻ കൂട്ടാക്കിയില്ല അത് അങ്ങനെ തന്നെ അല്ലെ വേണ്ടത് അല്ലെ. 23 തവണ സിവി അയച്ചെങ്കിലും ഇരുപത്തിനാലാം തവണ അവൾക്കു കേരളത്തിലെ നല്ലൊരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി കിട്ടി.ഇന്റർവ്യൂവിനു ചെന്നപ്പോൾ എച്ആർ മാനേജർ അവളെ കണ്ടപ്പോൾ ആദ്യം ഒന്ന് നെട്ടുകയും പിന്നീട് അവളുടെ ആത്മാർത്ഥത്തതക്കും ആത്മവിശ്വാസത്തിനു മുമ്പിലും അവർ മുട്ടുമടക്കേണ്ടി വന്നു. ഇന്റർവ്യൂ സമയത്ത് അവൾ പറഞ്ഞ വാക്ക് അവരെ ശരിക്കും സ്ട്രൈക്ക് ചെയ്തു. പിന്നീട് അവൾ പറഞ്ഞ കാര്യം ഞാൻ ഈ ജോലിയിക്ക് യോചിക്കുന്നില്ല എന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ ഏതു സമയത്തും എന്നേ ജോലിയിൽ നിന്നും പിരിച്ചു വിടാം. അവളുടെ നിശ്ചയ ദാർഢ്യത്തിനും ആത്മ വിശ്വാസത്തിനും കൂപ്പുകയ് ഒപ്പം നമ്മളും ആത്മ വിശ്വാസത്തോടും കഠിനധ്വാനത്തോടും കൂടി പരീക്ഷക്കു തയ്യാറെടുക്കുക ആണെങ്കിലുമോ മറ്റേതു കാര്യത്തിൽ ഇറങ്ങി തിരിച്ചതാണോ ജോലി ആയാലും എന്തും അതു വളരെ അർപണബോദത്തോടെയും ആത്മവിശ്വാസത്തോടേയും ചെയ്യുക വിജയം സുനിശ്ചിതം.
കടപ്പാട്