നമ്മൾ ചിന്തിച്ചിട്ടുണ്ടോ യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നത് എന്ന്

എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ യാചകരുടെ കയ്യിലെ കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് എപ്പോഴും ഉറങ്ങുന്നു എന്ന്.ഒരു ദിവസം രാവിലെ നഗര മധ്യത്തിലെ പാലത്തിനടിയില്‍ നല്ല തിരക്കുള്ള സ്ഥലത്ത് ഉറങ്ങുന്നൊരു കുഞ്ഞിനേയും മടിയില്‍ കിടത്തി ഒരു സ്ത്രീ നിസ്സങ്കയായി ഇരിക്കുന്നു. അടുത്തു വെച്ച പാത്രത്തില്‍ ആളുകള്‍ തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് നടന്നു പോവുന്നു. ഇതൊരു സാധാരണ കാഴ്ച്ച മാത്രം നമ്മൾ സ്ഥിരം കാണുന്നതായിരിക്കും വൈകീട്ട് തിരിച്ചു വരുമ്പോഴും അതെ കാഴ്ച്ച ഒരു മാറ്റവുമില്ല ഉറങ്ങുന്ന കുഞ്ഞും അമ്മയും അതെ ഇരുപ്പ് തന്നെ.എല്ലാ ദിവസവും ഈ കാഴ്ച്ച ഒരു മാറ്റവുമില്ലാതെ തുടരുന്നതില്‍ ദുരൂഹതയുണ്ടെന്നു എനിക്ക് തോന്നി.കുഞ്ഞുങ്ങളുടെ പ്രകൃതം എനിക്കറിയാം.ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി അവര്‍ ഉറങ്ങില്ല ബഹളം നിറഞ്ഞ നഗര മധ്യത്തില്‍ പ്രത്യേകിച്ചും അതെ സമയം ഈ കുഞ്ഞു
ഒരിക്കലും ഉണര്‍ന്നിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.അങ്ങിനെ ഒരിക്കല്‍ ഞാന്‍ ആ യാചക സ്ത്രീയുടെ അടുത്തു ചെന്ന്. മെല്ലെ ചോദിച്ചു കുഞ്ഞു എന്ത് കൊണ്ടാണ് എല്ലാ സമയത്തും ഉറങ്ങുന്നത്.

മറുപടിക്ക് പകരം അവര്‍ തല തിരിച്ചു കളഞ്ഞു എന്റെ ചോദ്യം ഉച്ചത്തില്‍ ആയപ്പോഴും അവര്‍ പ്രതികരിച്ചില്ല.ചോദ്യം തുടരുമ്പോള്‍ പിന്നില്‍ നിന്ന് എന്റെ ചുമലില്‍ ഒരു കൈ മെല്ലെ സ്പര്‍ശിച്ചു ഒരു മധ്യവയസ്കനാണ് നിങ്ങള്‍ക്ക് ഈ യാചക സ്ത്രീയില്‍ നിന്ന് എന്താണ് വേണ്ടത് എന്തിനാണ് പാവങ്ങളെ ഉപദ്രവിക്കുന്നത് അയാള്‍ ചോദിച്ചു.എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാള്‍ നടന്നു പോയി എന്നിട്ട് ചുമലിലെ കൈ മെല്ലെ മാറ്റി ഒരു നാണയ തുട്ട് ആ പാത്രത്തിലിട്ട് സ്വാഭാവികമായി അയാള്‍ നടന്നു പോയി.രംഗം പഴയ പോലെ തന്നെ ഒരു മാറ്റവുമില്ല വീണ്ടും കാര്യം അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ചോദ്യം പല തവണ ഉച്ചത്തില്‍ ചോദിക്കേണ്ടി വന്നപ്പോള്‍ ആള് കൂടി.എന്റെ ഉദ്ദേശം എന്തെന്ന് കേള്‍ക്കാനോ എന്തെങ്കിലും പറയാനോ എനിക്ക് അവസരം കിട്ടിയില്ല.അതിനു മുമ്പ് ആളുകള്‍ ശകാരിച്ചു കൊണ്ട് ബലമായി പിടിച്ച് എന്നെ ദൂരേ കൊണ്ട് പോയി തള്ളി.പോലീസിനെ വിവരം അറിയിക്കേണ്ടി വരുന്ന അവസ്ഥയായി പോലീസിനു ഫോണ്‍ ചെയ്തപ്പോഴേക്കും സ്ത്രീയും കുഞ്ഞും അപ്രത്യക്ഷമായി സ്ഥലത്തെ കൂട്ടുകാരനുമായി വിഷയം സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.

കുഞ്ഞുങ്ങള്‍ വാടകയ്ക്ക് കൊടുക്കപ്പെടുകയോ മോഷ്ടിച്ച് കൊണ്ട് വരപ്പെടുകയോ ആണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപയോഗിച്ച് യാചന ഒരു ബിസിനസായി നടത്തുന്ന റാക്കെറ്റിന്റെ ഒരു കണ്ണി മാത്രമാണ് ഞാന്‍ കണ്ടത്.കുഞ്ഞിനു വയറു നിറയെ ചാരായമോ കഞ്ചാവോ നല്‍കുകയാണ് ഒരു പകല്‍ മുഴുവന്‍ ഉറങ്ങുന്നതിനിടയില്‍ തന്നെ കുഞ്ഞുങ്ങള്‍ പലപ്പോഴും മരണപ്പെട്ടു പോവുന്നു. അങ്ങനെ മരണം നടന്നാലും വൈകും വരെയുള്ള അന്നത്തെ യാചന ആ ശവശരീരം വെച്ച് കൊണ്ട് തന്നെ നടക്കും.പിറ്റേ ദിവസത്തേക്ക് വേറെ കുഞ്ഞു വരും ഉറങ്ങുന്ന കുഞ്ഞിന്റെ ദൈന്യതയിലേക്ക്‌ നമ്മള്‍ എറിഞ്ഞു കൊടുക്കുന്ന തുട്ടുകള്‍ ആണ് ഭീകരമായ ഈ ബിസിനസ് നിലനിര്‍ത്തുന്നത്.നമ്മള്‍ എറിയുന്ന തുട്ടുകള്‍ കുഞ്ഞുങ്ങളുടെ ജീവന്‍ എടുക്കുകയാണ് അവരെ സംരക്ഷിക്കുകയല്ല.അതിനാല്‍ ഇതുപോലുള്ള യാചകരെ കാണുമ്പോള്‍ ദയാ വായ്പ്പോടെ പോക്കെറ്റില്‍ കയ്യിടാന്‍ വരട്ടെ. ഒന്ന് ചിന്തിക്കുക നിങ്ങളറിയാതെ ഈ ബിസിനസ്സുകാരെ നിലനിര്‍ത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.ഈ വിവരം അറിഞ്ഞു കഴിഞ്ഞ സ്ഥിധിക്ക് ഇനി നിങ്ങളിത് ഓര്‍ക്കുമല്ലോ.ഈ വിവരം കഴിയുന്നത്ര മറ്റുള്ളവരിലേക്കും എത്തിക്കുകയും ചെയ്യുക
വിവേക് നായർ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these