ഞാനും എന്നെ കൗൺസിൽ ചെയ്ത മനഃശ്ശാസ്ത്രജ്ഞനും തമ്മിലുള്ള സംഭാഷണമാണ് എന്നെ പുതിയ ഒരു മനുഷ്യനാക്കിയത്.എന്റെ ഭാര്യാ ഒരു പാവമായിരുന്നു.എന്റെ വീട്ടിലെ സമ്മർദ്ദം കൊണ്ടാണ് ഞാൻ കല്യാണം തന്നെ കഴിക്കുന്നത്.എല്ലാം അവർത്തനെയാണ് തീരുമാനിച്ചത് അവൾക്ക് ജോലി ഒന്നും ഇല്ലായിരുന്നു.ഇഷ്ടമല്ലാതെ കല്യാണം കഴിച്ചത് കൊണ്ട് തന്നെ അവളോട് എന്തോ ഒരു വെറുപ്പായിരുന്നു. എല്ലാം അവൾ എനിക്ക് വേണ്ടി ചെയിതു തരും ഒരു പരാതിയും പറഞ്ഞിട്ടില്ല .അവൾ എപ്പോ ഉണരുന്നു എപ്പോ കഴിക്കുന്നു ഒന്നും അറിയില്ല. നിങ്ങൾ കരുത്തും എന്നാൽ കല്യാണത്തിന് മുൻപ് താല്പര്യം ഇല്ലാണ് പറഞ്ഞുകൂടായിരുന്നോ? പറ്റിയില്ല എന്റെ കുടുംബം പഴയ മനസ്സുള്ളവരായിന്നു പെൺകുട്ടികൾ ജോലി പോകാൻപാടില്ല ,അഭിപ്രായം പറയാൻ പാടില്ല അങ്ങനെ. അവളോടുള്ള ഇഷ്ടക്കേടുകൾ ദിനംപ്രീതി കുടി വന്നു.അവളെ വേദനിപ്പിക്കുന്നത് എനിക്ക് ഒരു രസമായിരുന്നു.ജോലി ഇല്ലാത്ത ഒരു പഴഞ്ചൻ പെണ്ണിനെ ആണല്ലോ എനിക്ക് കിട്ടിയത് എന്നും പറഞ്ഞും കളിയാക്കും.പക്ഷെ എന്റെ ഉളിൽ കുറ്റുംബോധവും ഇരട്ടിയായി വന്നു .അവളുടെ നിഷ്കളഗമായ മുഖം കാണുന്പോൾ ഞാൻ എന്തിനാണ് ഇങനെ ഒകെ ചെയ്തത് ഏന് ഓർത്തുപോകും .ചിലപ്പോൾ അവളും വീട്ടുകാരുടെ സമ്മർദം മൂലമായിരിക്കും കല്യാണത്തിന് സമ്മതിച്ചത്.എന്തായാലും ഞാൻ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണാൻ തീരുമാനിച്ചു.
അങ്ങനെ ഒരു ദിവസം അദ്ദേഹത്തെ കണ്ടു നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്.ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു.നിങ്ങളുടെ ഭാര്യ ?അയ്യേ അവൾക്കു ജോലിയില്ല ഹൗസ് വൈഫ് ആണ്.ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ?ഇയാളെന്താണ് ഇങ്ങനെ ഒകെ ചോതിക്കുന്നത് എന്ന് മനസ്സിൽ ഉണ്ടായിരുന്നു എന്നാലും ഞാൻ പറഞ്ഞു എന്റെ ഭാര്യ അല്ലാതെ പിന്നെ ആരാണ്.ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും?അവള് ഒരു 5 മണിക്കു എഴുന്നേൽക്കും.പക്ഷെ എനിക്ക് അറിയില്ല അവൾ എപ്പോഴാണ് എനിക്കുനത്.ഒരു ദിവസം അമ്മയോട് പറയുനത് കേട്ടതാണ്.അടുത്ത ചോത്യം വന്നു നിങ്ങളുടെ മകൾ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത്?എന്റെ ഭാര്യ കൊണ്ടുപോയി വിടും കാരണം അവൾക്കു ജോലിക്കു പോകേണ്ടല്ലോ സാറെന് ഞാനും.കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷം നിങ്ങളുടെ ഭാര്യ എന്തൊക്കെ ചെയ്യും?വീട്ടുമുറ്റം അടിക്കും തുണികൾ കഴുകും അങ്ങനെ മറ്റു ജോലികൾ.മോളെ സ്കൂളിൽ നിന്നും ആരാണ് വീട്ടിൽ തിരികെ എത്തിക്കുന്നത്? എന്റെ ഒരു പഴയ സ്കൂട്ടി ഉണ്ട് വീട്ടിൽ അപ്പോ ഭാര്യ പോകും അതുകൊണ്ടു അടുത്ത് തന്നെയാണ് .
അതിനു ശേഷം ഭാര്യ ആയിരിക്കുമല്ലോ കാപ്പിയും മറ്റും ഉണ്ടാക്കുന്നതും കൊടുക്കുന്നതും ? എന്റെ മനസ്സിൽ ഞാൻ വിചാരിച്ചു ഇതാണോ കൗണ്സിലിംഗ് ഇങ്ങനെ ആയിരിക്കുമോ അറിയില്ല ഞാൻ പറഞ്ഞു അതെ ഭാര്യ അല്ലാതെ ആര് ചെയ്യാൻ കാരണം അവൾ ജോലിക്ക് പോകുന്നില്ലല്ലോ വീട്ടിൽ തന്നെ ഉണ്ടല്ലോ.വൈകിട്ട് ഓഫീസിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും?വിശ്രമിക്കും കാരണം ഞാൻ ജോലിക്കു പോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആയിരിക്കും മിക്ക ദിവസവും.അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ?അവൾ ഡിന്നർ ഉണ്ടാക്കും, കുട്ടികൾക്ക് വാരി കൊടുക്കും, എനിക്കും മാതാ പിതാക്കൾക്കും വിളമ്പി തരും പാത്രങ്ങൾ എല്ലാം ക്ലീൻ ചെയ്തു വെക്കും എന്നിട്ടു മോൾക്ക് ഹോം വർക്ക് ചെയ്യാൻ അവരുടെ കൂടെ ഇരുന്ന് സഹായിക്കും പിന്നീട് ഉറക്കാൻ കിടത്തും.ഇതെല്ലാം ചോദിച്ചതിന് ശേഷം പിന്നെ അദ്ദേഹം മാത്രമാണ് സംസാരിച്ചത് ഞാൻ എല്ലാം കേട്ടിരുന്നതേ ഒള്ളു.അല്ല എനിക്ക് മറുപടി ഇല്ലായിരുന്നുവെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെ കഷ്ടപെട്ടാലും പറയുന്നതോ അവൾക്കു ജോലിയില്ലല്ലോ.ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവും ആവശ്യമില്ല പക്ഷെ ജീവിതത്തിൽ അവരുടെ ജോലി വളരെ വലുതാണ് അവരുടെ റോൾ വളരെ പ്രധാനമാണ്.
അപ്പോഴാണ് ഞാൻ ഓർത്തത് ഒരിക്കൽ എന്റെ കൂട്ടുകാരൻ വീട്ടിൽ വന്നപ്പോൾ ചോദിച്ചു.നിങ്ങൾ ജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ് ആന്നോ?അവൾ മറുപടി പറഞ്ഞു അതെ ഞാൻ ഫുൾടൈം ജോലി ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ് എന്ന്.കൗൺസിൽ ചെയുന്ന ആള് തുടർന്നു അവർക്കു 24 മണിക്കൂർ ആണ് ഡ്യൂട്ടി അവർ അമ്മയാണ്, ഭാര്യയാണ്,മകളാണ്, മരുമകൾ ആണ്, അലാറമാണ്,കുക്ക് ആണ്, അലക്കുകാരിയാണ്, ദാസിയാണ്,ടീച്ചർ ആണ്,വെയ്റ്റർ ആണ്, ആയ ആണ്, സെക്യൂരിറ്റി ഓഫീസർ ആണ്,ഒരു ഉപദേഷ്ടാവ് ആണ് അവർക്ക് ശമ്പളമില്ല അവധി ദിവസങ്ങൾ ഇല്ല മെഡിക്കൽ ലീവ് ഇല്ല രാത്രിയും പകലും ജോലി ചെയ്യുന്നു കിട്ടുന്ന ശമ്പളമോ?ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു എന്ന ചോദ്യം മാത്രം.ഒട്ടുമിക്ക ഭാര്യമാർ ഇത് അനുഭിക്കുണ്ട് ഒരുപാട് ആളുകൾ ഇതുപോലെ ഇവിടെ വരുന്നുണ്ട് നിങ്ങൾ ഭാര്യയെക്കൂടി കൊടുവരണമായിരുന്നു ഭാര്യ എന്ന് പറയുന്നത് ഉപ്പു പോലെ ആണ്.അവരുള്ളപ്പോൾ അവരുടെ വില അറിയില്ല.അവരുടെ അസ്സാന്നിദ്ധ്യം വളരെ വലിയ നഷ്ടത്തിന്റ ഒരു തോന്നലും വേദനയും ഉണ്ടാക്കും ഒന്നിനും രുചി ഇല്ലാതെ ആക്കും.
ഇത് ഒരു കെട്ടുകഥയായി നിങ്ങള്ക്ക് തോന്നാം ഭാര്യാമാർക്ക് ജോലി ഉണ്ടായിരിക്കാം ജോലി ഉണ്ടായില്ലെന്നു വരാം. എല്ലാ ഭർത്താക്കന്മാരും ഇതുപോലെ ഒരു മനോഭാവം കൊണ്ടുനടക്കുന്ന ആളുകൾ ആണെന്നും പറയുന്നില്ല പക്ഷേ ഇങ്ങനെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിന്നു പോകുന്നുണ്ട്. അവരോട് പറയാനുള്ളത് നിങ്ങളുടെ ഭാര്യ ജോലിക്ക് പോയില്ലെങ്കിലും അവർ 24 മണിക്കൂറും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് നിങ്ങൾക്കുവേണ്ടി നിങ്ങളുടെ മക്കൾക്ക് വേണ്ടി നിങ്ങളുടെ അമ്മയ്ക്കും അച്ഛനും വേണ്ടി. അവർക്ക് വേറൊന്നും വേണ്ട സ്നേഹത്തോടെ നീ വല്ലതും കഴിച്ചോ എന്ന ഒറ്റ ചോദ്യം മാത്രം മതി ചിലപ്പോൾ അവരുടെ മനസ്സ് അറിയാൻ. കളിയാക്കലുകൾ അല്ല വേണ്ടത് അവരുടെ കൂടെ ഒരുമിച്ച് നിൽക്കുന്ന ഒരു നേർപകുതി ആണ് എന്റെ ഭർത്താവ് എന്ന തോന്നലാണ് വേണ്ടത്.ഇത് ഒരു കെട്ടുകഥ ആയിട്ടു തന്നെ ഇരിക്കട്ടെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാവാതെ ഒരു കെട്ടുകഥ.