അമ്മക്ക് വേണ്ടി സ്വന്തം ജീവൻ വരെ കളയാൻ തുനിയുന്ന മക്കൾ തീർച്ചയായും കാണണം ഈ സ്നേഹം

അമ്മ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് അമ്മക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ഒഴിഞ്ഞു വെച്ചവരെ നമ്മൾ കണ്ടിട്ടുണ്ടാകും.സ്വന്തം അമ്മയെയും അച്ഛനെയും അടിച്ചു പുറത്താകുന്നവരെയും കണ്ടുകാണും.കുഞ്ഞുങ്ങൾക്ക് വേണ്ടി പല ഇഷ്ടങ്ങളും മാറ്റിവെച്ചാണ് ഓരോ അമ്മയും ഈ ഭൂമിയിൽ ജനനം കൊള്ളുന്നത്. പറയാൻ പോകുന്നത് ഒരു കെട്ടുകഥ അല്ല മറിച്ചു ജീവിനു തുല്യം സ്നേഹിച്ച ഒരു അമ്മയുടെയും മകന്റെയും പച്ചയായ ജീവിതം . 27 വർഷങ്ങൾക്ക് ശേഷം കോമയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഉമ്മയുടെ ഓർമ്മകൾ ഓർത്തെടുക്കുന്ന മകൻ.നാലു വയസ്സുള്ള തന്റെ മകനുമായി യുഎഇയിലെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു വരുന്ന ദൃശ്യമായിരുന്നു അവസാനമായി മുനീറെയുടെ മനസ്സിൽ ഉണ്ടായിരുന്നത്. അവസാനത്തെ ഓർമ്മകൾക്ക് ശേഷം 27 വർഷമാണ് ജീവിതത്തിൽ നിന്നും മാഞ്ഞു പോയത്. കണ്ണുതുറന്ന് ഒന്നുമറിയാതെ 27 വർഷങ്ങൾ കിടന്ന ബെഡ്ഡിൽ തന്നെ മുനീറ ജീവിതം മുന്നോട്ടു കൊണ്ടുപോയി. മകൻ വളർന്നതും വർഷങ്ങൾ പിന്നിട്ടതും ഒന്നും മുനീറ അറിയാതെ പോയി.

ആരെയും തിരിച്ചറിയാതെ ഒന്നും മനസ്സിലാക്കാതെ കോമയിൽ 27 വർഷങ്ങളാണ് മുനീറ പിന്നിട്ടത്. ഡോക്ടർമാർ ഒന്നടങ്കം കൈവിട്ട മുനീറയെ വിട്ടുകൊടുക്കാൻ കുടുംബം തയ്യാറാകാത്ത തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് അങ്ങോട്ട് ലോകം കണ്ടത്.മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വരുന്ന വഴിക്ക് സഞ്ചരിച്ചിരുന്ന വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ച് മുനീറയുടെ തലയ്ക്ക് കാര്യമായ പരിക്ക് ഏറ്റത് പ്രകാരമാണ് മുനീറയുടെ 27 വർഷങ്ങൾ മാഞ്ഞുപോയത്. മകനും,വണ്ടി ഓടിച്ചിരുന്ന സഹോദരനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ സാധിച്ചെങ്കിലും 1991 നടന്ന അപകടം മുനീറക്ക് മാത്രമാണ് ഇരുട്ട് സമ്മാനിച്ചത്.അന്ന് ആംബുലൻസ് എത്താൻ വൈകിയതും മുനിയറയുടെ കോമ ജീവിതത്തിന് ആക്കം കൂട്ടിയിരുന്നു.വിദഗ്ധ ചികിത്സക്ക് വേണ്ടി ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടുത്തെ ചികിത്സക്കും മുനീറയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. ജീവിതത്തിലെ നല്ല ഭാഗം ഹോസ്പിറ്റലുകളിൽ ആണ് മുനീറ കഴിച്ചുകൂട്ടിയത്.പണ്ടുമുതൽക്കേ ഉമ്മയോട് വിശേഷങ്ങൾ പങ്കുവെച്ചിരുന്ന മകൻ ഉമ്മ കോമയിൽ  ആയിരുന്നപ്പോഴും എന്നും ഈ ലോകത് എന്തൊക്കെ നടക്കുന്നു എന്ന് പറഞ്ഞുകൊടുക്കുമ്പോഴാണ് മുനീറ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു എന്നുള്ള സത്യം മനസ്സിലാക്കിയത്.

പതിവുപോലെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ ഉമ്മ പ്രത്യേകതരം ശബ്ദം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഡോക്ടറോട്  ഇത് പറയുകയും അത് വെറും തോന്നൽ ആണെന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുകയും ചെയ്തു എന്ന് മകൻ ഓർത്തെടുക്കുന്നു.പക്ഷേ ഡോക്ടർമാരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട് ദിവസങ്ങൾക്കുശേഷം മുനീറ സംസാരശേഷി വീണ്ടെടുക്കുന്നു കാഴ്ചയാണ് കാണാൻ സാധിച്ചത്.മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയ 27 വർഷങ്ങളിൽ നടന്ന കാര്യങ്ങൾ ലോകം എങ്ങനെ മാറി എന്നുമെല്ലാം കൊച്ചു കുഞ്ഞിനെ പോലെ മകൻ പറഞ്ഞു കൊടുക്കുന്നത് അവിടെ കൂടിയിരുന്ന എല്ലാരുടെ കണ്ണിൽ നിന്നും കണ്ണീർ പൊഴിക്കുകയാണ് ഉണ്ടായത്.മാതാപിതാക്കളെ നോക്കാതെ വൃദ്ധസദനങ്ങളിൽ കൊണ്ടുപോയി തള്ളുന്ന മക്കൾക്ക് എന്നും മാതൃകയാണ് മുനീറെയുടെ മകനും കുടുംബവും. മകന്റെ കൈപിടിച്ചു പുതിയ ലോകത്തേക്ക് അമ്മ നടന്നു കയറുകയാണ് ഒരു പുതിയ ജീവിതത്തിലേക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ജീവിതത്തിലേക്ക്.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these