ഒരു ലിറ്ററിന്റെ കുപ്പിയിൽ പെട്രോൾ വാങ്ങിയപ്പോൾ വില കണ്ട് നെഞ്ച് വരെ പൊള്ളി

കാലങ്ങളായിട്ട് വണ്ടി ഓടിക്കുന്നവന് കഷ്ട്ടപ്പാടിന്റെ കാലങ്ങളാണ് പലരീതിയിലും നമ്മൾ ബുദ്ധിമുട്ടുണ്ട് .നമ്മുടെ നാട്ടിൽ ഇടയ്ക്കിടെ വില കൂടുന്ന ഒന്നാണ് പെട്രോൾ ഡിസീൽ എപ്പോ വേണമെങ്കിലും തോന്നിയപോലെ ആണ് വില പോകുന്നത്. എല്ലാവർക്കും വാഹനങ്ങൾ ഉള്ളതുകൊണ്ട് തന്നെ വില കൂടുന്ന കാര്യങ്ങൾ എപ്പോഴും നമ്മുടെ ചർച്ചകളിൽ വരാറുണ്ട് .പക്ഷെ എങ്ങനെ പോയാലും നമ്മളെ പിഴിയാൻ ഇരിക്കുകയാണ് സർക്കാരും പെട്രോൾ പമ്പുകാരും. എത്ര വിലകുടിയാലും നമ്മൾക്ക് പെട്രോൾ അടിക്കാതെ ഇരിക്കാൻ പറ്റില്ലാലോ അതുകൊണ്ടു തന്നെ ഈ സമയത്തും നമ്മൾ പമ്പിൽ നിന്നും വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാറുണ്ട്.ഈ അടുത്താണ് കൊല്ലം പെട്രോൾ പമ്പിൽ നിന്നും തന്റെ വാഹനത്തിൽ പെട്രോൾ നിറയ്ക്കാൻ വന്ന ഒരാൾക്ക് നേരിടേണ്ടിവന്ന ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇന്ന് എല്ലാവരും സംസാരിക്കുന്നത് .തന്റെ വാഹനത്തിൽ പെട്രോൾ ഇല്ലാതെ വഴിയിലായതു കൊണ്ട് കുപ്പിയിൽ എണ്ണ നിറച്ചപ്പോഴാണ് അറിയുന്നത് .ഒരു ലിറ്റർ പെട്രോൾ ഒരു ബോട്ടിലിൽ നിറച്ചപ്പോൾ അവർ ആവശ്യപ്പെട്ടത് സാധാരണ പെട്രോളിന്റെ വില അല്ലായിരുന്നു അതിൽ കൂടുതൽ ആയിരുന്നു.മറിച് ഇത് നമ്മുടെ വാഹനത്തിൽ ആണെങ്കിൽ ആരും തന്നെ ഇത് അറിയില്ല ഇത് എത്രനാളായി ഇങ്ങനെ ആ പെട്രോൾ പമ്പിൽ തുടരുന്നു എന്നതിനെ കുറിച്ച് ആർക്കും അറിയില്ല എന്നതാണ് സത്യം.ഇനി വേറെ പമ്പുകളിൽ ഉണ്ടോ എന്നും അറിയില്ല ഉണ്ടായിരിക്കും എന്നത് തന്നെ ആയിരിക്കും സത്യം.

ഒരു സംശയത്തിന്റ പേരിൽ അദ്ദേഹം വണ്ടിയുമായി വീണ്ടും വരികയും  പെട്രോൾ ഒരു ലിറ്റർ വരുന്ന  ബോട്ടിലിൽ നിറച്ച ശേഷം ബാക്കി വരുന്നത് വാഹനത്തിലേക്ക് തന്നെ നിറച്ചാൽ മതിയെന്ന് പറഞ്ഞു അങ്ങനെ ബോട്ടിലിൽ നിറച്ചപ്പോൾ തന്നെ വിചാരിച്ചതിലും കൂടുതൽ തുക മീറ്ററിൽ കാണിച്ചു ഇതാണ് സംശയം ഉണ്ടാകാൻ കാരണം.ഉടനെ അദ്ദേഹം ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ നല്ല രീതിയിലുള്ള ഒരു മറുപടി ആയിരുന്നില്ല ലഭിച്ചത് .അവരുടെ ഉരുണ്ട് കളി സംശയത്തിന് വഴിവെക്കുകയും അതുകൊണ്ട് അദ്ദേഹം എല്ലാവരെയും വിളിച്ചു കാര്യങ്ങൾ അനേഷിച്ചു കൂടുതൽ ആളുകൾ വന്നതോടെ പെട്രോൾ പമ്പ് ഉടമകൾ ആ മീറ്ററിന് എന്തെങ്കിലും കേടുപാടുകൾ ഉള്ളതുകൊണ്ടാകും അങ്ങനെ സംഭവിച്ചത് എന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കി എന്നാൽ അത് നാട്ടുകാർ തടഞ്ഞു കൂടുതൽ ആളുകളെ ഈ കാര്യം അറിയിച്ചു.

എന്തെന്നാൽ വാഹനത്തിൽ പെട്രോൾ നിറയ്ക്കാൻ വരുന്ന ആരും തന്നെ ഇത് അറിയില്ല നമ്മൾ കൊടുക്കുന്ന തുകയ്ക്ക് തന്നെയാണോ പെട്രോൾ നിറച്ചത് എന്ന കാര്യം അറിയാതെ പലരും അവർ നൽകുന്ന തുകയും നൽകി പെട്രോൾ വാങ്ങി പോകുന്നു.ഇത് കാരണം എല്ലാവർക്കും യാത്രയ്ക്കിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും വഴിയിൽ വണ്ടി നിന്നുപോകുന്നതിനുള്ള പ്രധാന കാരണം ഇതാണ് നമ്മൾ കൊടുക്കുന്ന തുകയ്ക്ക് പെട്രോൾ നിറച്ചാൽ ആ പെട്രോൾ തീരുന്നത് വരെ എത്ര ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം അങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ യാത്ര മുടങ്ങും ഇതിനെല്ലാം കാരണം ഇങ്ങനെയുള്ള പെട്രോൾ പമ്പുകൾ തന്നെയാണ്.അതുകൊണ്ട് ഇനിയെങ്കിലും വാഹനത്തിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക നമ്മൾ കൊടുക്കുന്ന തുകയ്ക്ക് പെട്രോൾ ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുക എല്ലാ പെട്രോൾ പമ്പ് ഉടമകളും ഇങ്ങനെ ചെയ്യില്ല എങ്കിലും ചിലരെങ്കിലും ഈ കാര്യങ്ങൾ ചെയ്യുന്നവരാണ്.അവർ മെഷീനിൽ കൃത്രിമായി ചെയ്ത്‌ വെക്കുന്ന ചില നുറുക്ക് വിദ്യാണ് മറ്റുള്ളവർക്കു പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these