ടീച്ചറെ എനിക്ക് ഒരു 1000 രൂപ തരുമോ ക്ലാസിലെ ഏറ്റവും വലിയ ഉഴപ്പന്റെ ചോദ്യം കേട്ട് അമ്പരന്നുപോയി

1000 രൂപ തരുമോ ടീച്ചറെ ക്ലാസ്സിൽ ഏറ്റവും ഉഴപ്പനായ കുട്ടി തന്നെ ബഹുമാനിക്കാത്തവൻ വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നവൻ ഇവൻ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്. അപ്പോഴേക്കും രാധ ടീച്ചർ പറഞ്ഞു കൊടുക്കരുത് ടീച്ചറെ ഇവൻ ഈ പൈസയും വാങ്ങി പിന്നെ തിരിച്ചു വരില്ല പിന്നീട് ടീച്ചർക്ക് ഈ പൈസ കിട്ടുകയുമില്ല. അവൻ ദയനീയമായി എന്നെ നോക്കി ഞാൻ ഉറപ്പായും തരും ടീച്ചറെ വേറെ ആരുമില്ല സഹായിക്കാൻ. എന്തിനാണെന്നോ എപ്പോ തരും എന്നോ ഞാൻ ചോദിച്ചില്ല ബാഗിൽ നിന്നും പൈസ എടുത്ത് കൊടുത്തു. ഈ പൈസ ഞാൻ ഉറപ്പായും തരും ടീച്ചറെ അവൻ അതും പറഞ്ഞു കാശും വാങ്ങി ഓടി. കുറച്ചു ദിവസങ്ങൾ കടന്നു പോയി അവനെ സ്കൂളിലേക്ക് പിന്നെ കണ്ടിട്ടില്ല. അവൻ എന്നെ പറ്റിച്ചത് ആയിരിക്കുമോ എന്തിനാണ് പൈസ എന്ന് എങ്കിലും ചോദിക്കാം ആയിരുന്നു എനിക്ക്.ഒരു ദിവസം വഴിയിൽവെച്ച് അവനെ ഞാൻ കണ്ടു. ഞാൻ കണ്ടു എന്ന് അവന് മനസ്സിലായത് കൊണ്ടാവാം അവൻ മുഖത്ത് ഒരു ചിരിയുമായി ഓടി വന്നു. ടീച്ചർ എന്താണ് ഇവിടെ എന്നേ അന്വേഷിച്ച് ഇറങ്ങിയതാണോ.നാളത്തെ പണി കൂടി കഴിഞ്ഞാൽ പൈസ കിട്ടും അതുകൂടി കിട്ടിയിട്ട് ടീച്ചറുടെ പൈസ ഞാൻ തരാം. വൈകിപ്പിച്ചത്തിനു ക്ഷമിക്കണം ഇത് കേട്ടപ്പോൾ എന്തു പറയണമെന്ന് അറിയാതെ ഞാൻ നിന്നു. അല്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു വിഷ്ണു എന്താ സ്കൂളിൽ വരാതെ.

ഹോ ഞാൻ ഇനി വരുന്നില്ല ടീച്ചറെ വീട്ടിൽ പെങ്ങൾ ഒറ്റയ്ക്കാണ് അന്ന് അമ്മയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് ടീച്ചറുടെ കയ്യിൽ നിന്നും പൈസ വാങ്ങി ഞാൻ പോയത്. പക്ഷേ ആ പൈസ കൊണ്ട് ഉപകാരം ഉണ്ടായില്ല അമ്മ പോയി. രക്ഷപ്പെടും എന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല എന്നാലും ആ കിടപ്പ് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല പലരോടും കൈനീട്ടി ഞാൻ കുറച്ചു പൈസ ഉണ്ടാക്കി. ടീച്ചർ തന്ന പൈസ കൂടി വേണമായിരുന്നു അതുകൊണ്ട് ആശുപത്രിയിൽ എത്തിയപ്പോഴേക്കും അമ്മ അങ്ങ് പോയി. അവനോട് എന്ത് പറയണമെന്നറിയാതെ നിസ്സഹായയായി ഞാൻ നിന്നു. ഇപ്പോൾ ഒരു കടയിൽ ജോലിക്ക് നില്ക്കുന്നുണ്ട് ടീച്ചറേ പെങ്ങളെ കഷ്ടപ്പെടുത്താതെ നോക്കണം. ആ ജോലി തന്നെ ധാരാളം പിന്നെ ഇങ്ങനെ ചെറിയ ചെറിയ പണികൾ വേറെയും. അവൻ അത് പറയുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വത അവന്റെ മുഖത്തും സംസാരത്തിലും കാണാമായിരുന്നു. ഒന്നേ അവനോട് പറഞ്ഞുള്ളൂ വിഷ്ണു പഠിക്കണം അത്‌ പറഞ്ഞപ്പോൾ അവൻ എന്റെ മുഖത്തേക്കൊന്നു നോക്കി. അതൊന്നും നടക്കില്ല ടീച്ചറെ അതെന്താ നടക്കാതെ നീ നാളെ വൈകിട്ട് എന്റെ വീട്ടിലോട്ടു വാ മിസ്സായ പോർഷൻസ് ഞാൻ പറഞ്ഞു തരാം പഠിക്കാൻ കഴിവില്ലാത്ത കുട്ടിയൊന്നുമല്ല താൻ പഠിക്കണം പഠിച്ച് നല്ല മാർക്കോടെ പാസ്സാകണം.

പിറ്റേന്ന് അവൻ ഞാൻ പറഞ്ഞതുപോലെ വീട്ടിലെത്തി. ടീച്ചർ എന്തിനാണ് എനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത് അവൻ ചോദിച്ചു. ബുദ്ധിമുട്ടോ അറിവ് പകർന്നു കൊടുക്കുന്നത് ഒരു അധ്യാപികയുടെ കടമയാണ്. നീ അങ്ങനെയൊന്നും ചിന്തിക്കേണ്ട നീ പഠനം മാത്രം ശ്രദ്ധിക്കുക. ആഗ്രഹമുണ്ട് ടീച്ചറെ പക്ഷേ സാഹചര്യം അങ്ങനെ അല്ലാലോ അതുകൊണ്ടാണ് പഠിത്തം നിർത്തിയത്. പക്ഷേ ടീച്ചർ അത് പറഞ്ഞപ്പോൾ ഇപ്പോൾ സഹായിക്കാൻ ആരൊക്കെ ഉണ്ടെന്ന് ഒരു തോന്നൽ. വിഷ്ണുവിനെ കൊണ്ട് പറ്റും പഠിച്ചു നല്ല നിലയിൽ എത്തണം. അതായിരിക്കണം എനിക്ക് തരുന്ന ഗുരുദക്ഷിണ. പഠനം അങ്ങനെ ആരംഭിച്ചു വളരെ പെട്ടെന്ന് തന്നെ അവൻ എല്ലാ പാഠഭാഗങ്ങളും പഠിക്കുവാൻ തുടങ്ങി. ജീവിതത്തിൽ മുന്നേറണമെന്നു അവന് തോന്നിയതുകൊണ്ടാണ് ആവോ ഉഴപ്പൻ ആയിരുന്ന അവൻ മറ്റുള്ളവരെ പോലെ മുൻപന്തിയിൽ എത്തി പരീക്ഷകൾ വിജയിച്ചു. ഞാൻ അങ്ങനെ അവന്റെ പ്രിയപ്പെട്ട ടീച്ചർ അമ്മയും ആയി.അങ്ങനെ ഇരിക്കുമ്പോഴാണ് വിദേശത്തുള്ള എന്റെ ഭർത്താവ് എന്നെയും മക്കളെയും അങ്ങോട്ട് കൊണ്ടുപോകാനുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചത്.ഇത് അറിഞ്ഞു വിഷ്ണു ഓടിയെത്തി ടീച്ചർ അമ്മയും എന്നെ തനിച്ചാക്കി പോവുകയാണോ. പോകാതിരിക്കാൻ പറ്റില്ല വിഷ്ണു എന്റെ പ്രാർത്ഥന എന്നും നിന്റെ കൂടെ ഉണ്ടാകും നന്നായി പഠിക്കണം പഠിക്കാൻ കഴിയുന്ന അത്രയും പഠിക്കണം. വേറൊന്നും എനിക്ക് അവനോട് പറയാനുണ്ടായിരുന്നില്ല അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു അവന്റെ പഠന കാര്യങ്ങൾക്ക് വേണ്ടി ഞാൻ എന്റെ കൂട്ടുകാരിക്ക് കുറച്ച് പണം കൊടുത്തു അവന്റെ കാര്യങ്ങൾ നോക്കുവാൻ ഏൽപ്പിക്കുകയും ചെയ്തു.

വർഷങ്ങൾ കടന്നുപോയി ഭർത്താവിന്റെ വിയോഗം ജീവിതം പാടേ മാറ്റിമറിച്ചു. കഷ്ടതകൾ അറിയിക്കാതെ വളർത്തിയ മക്കൾക്ക് ഇപ്പോൾ ഞാൻ ഒരു ഭാരം ആണെന്ന് എനിക്ക് തോന്നി തുടങ്ങി. അമ്മയെ ആര് നോക്കും എന്നുള്ള തർക്കങ്ങൾ ഞാൻ കേൾക്കാനിടയായി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി നാട്ടിലെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടുചെന്ന് ആക്കുക. ഒരു കണക്കിന് അത് എനിക്ക് സന്തോഷം തോന്നി നാട്ടിൽ മരിക്കാം അല്ലോ. വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തി എന്നെപ്പോലെ ഒരുപാട് അമ്മമാരുടെ ഉള്ള ഒരു വൃദ്ധസദനം. അവർക്കൊക്കെ പറയാൻ ഇതുപോലെ പല കഥകളും ,കൊച്ച് കൊച്ച് സന്തോഷങ്ങളിൽ ഞാൻ അവിടെ കഴിയുവാൻ തുടങ്ങി. കുറച്ചു നാളുകൾക്ക് ശേഷം പെട്ടെന്നൊരു ദിവസം റിസപ്ഷനിലെ അമ്മു വന്നുപറഞ്ഞു മേരി ടീച്ചർക്ക് ഒരു വിസിറ്റർ ഉണ്ട്. ആരാണെന്നറിയാൻ ഞാൻ അവരുടെ കൂടെ പോയി. അപ്പോഴാണ് ആ വിളി കേട്ടത് ടീച്ചറേമ്മെ. ആ ഒരൊറ്റ വിളിയിൽ തന്നെ എനിക്ക് ആളെ പിടികിട്ടി എന്റെ വിഷ്ണു വിഷ്ണു മോൻ.അവന്റെ വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു അവനിപ്പോൾ ഡോക്ടറാണ്. അവൻ ഞാൻ പറഞ്ഞത് പോലെ പഠിച്ചു വലിയ ആളായി. വർഷങ്ങൾക്കുശേഷം ഞാൻ കരഞ്ഞു പൊട്ടിക്കരഞ്ഞു ഭർത്താവ് മരിച്ചതിന് ശേഷം എന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ പോലും വന്നിട്ടില്ല. സ്നേഹിച്ചു വളർത്തിയ മക്കൾ എന്നെ തള്ളി പറഞ്ഞിട്ട് പോലും ഞാൻ കരഞ്ഞിട്ടില്ല. പക്ഷേ ഇന്ന് കരഞ്ഞുപോയി സന്തോഷക്കണ്ണീർ. വിഷ്ണു പറഞ്ഞു ഞാൻ വന്നത് ടീച്ചറമ്മയെ കൊണ്ടുപോകാനാണ് അമ്മ ഇവിടെ അല്ല ഇനി ജീവിക്കേണ്ടത്. അനാഥത്വത്തിന്റെ ഒറ്റപെടലിൽ വളർന്ന സ്നേഹനിധിയായ ഒരു ഭാര്യ ഉണ്ട് പിന്നെ എന്റെ രണ്ടു പിഞ്ചോമനകളും. അവരെല്ലാരും കാത്തിരിക്കുകയാണ് അമ്മയെ കാണാൻ നമുക്ക് പോകാം.എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി ഞാൻ അവൻ എന്റെ കൈകൾ മുറുകെ പിടിച്ചു കൂടെ കൊണ്ട് പോയി ഒരു അമ്മക്ക് പകരുവാനുള്ള മുഴുവൻ സ്നേഹങ്ങളോടെ.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these