ഉറക്കം കിട്ടാതെ നട്ടം തിരിയുന്നവർ ഇങ്ങനെ ഒന്നു ചെയ്തു നോക്കു

ഒരുപാട് ആളുകൾക്ക് ഉറക്കം കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് രാത്രി. പല പല കാരണങ്ങൾ ഇതിന് കാരണക്കാരൻ ആവാറുണ്ട് പല രീതിയിൽ ഉള്ള കാരണങ്ങൾ പറയാനുണ്ടാവും രാത്രി ഉറക്കം കിട്ടുന്നില്ല എന്നുള്ള പരാതി പറയുമ്പോൾ. വളരെ വേഗത്തിൽ ഉറങ്ങുവാൻ രണ്ടു മിനിറ്റ് മുതൽ അഞ്ചുമിനിറ്റ് വരെ എടുക്കുന്ന ദൈർഘ്യം കൊണ്ട് ഉറങ്ങാൻ സാധിക്കുന്ന കുറച്ച് മാർഗ്ഗങ്ങൾ ഒരുപാട് ആളുകൾ എപ്പോഴും ചോദിക്കുന്ന ഒന്നാണ് ഉറക്കമില്ലായ്മയ്ക്ക് എന്തെങ്കിലും മരുന്ന് തരൂ എന്ന്. ഉറങ്ങുന്നത് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യുന്നത് ആണ്. നമ്മുടെ പ്രതിരോധശക്തി വരെ കൂട്ടുവാൻ സഹായിക്കുന്ന ഒന്നു തന്നെയാണ് ഉറക്കം. വളരെ വേഗത്തിൽ തന്നെ പ്രായം ആവുക ബോഡി സ്കിൻ ചുളിയുക എന്നിവ ഉറക്കമില്ലായ്മയ്ക്ക് പ്രധാന കാരണങ്ങൾ ആണെന്ന് പറയപ്പെടുന്നു. നമ്മുടെ മൊബൈൽ ഫോൺ എന്തെങ്കിലും സംഭവിച്ചാൽ നമ്മളത് റീസ്റ്റാർട്ട് ചെയ്യുന്നതുപോലെ തന്നെയാണ് ഉറക്കം ഒരുദിവസം നമ്മൾ എന്തെല്ലാം കാര്യങ്ങൾ കാണുന്നു കേൾക്കുന്നു ചെയ്യുന്നു അതുപോലെ ശരീരത്തിനുവേണ്ട ഒരു റീസ്റ്റാർട്ട് തന്നെയാണ് ഉറക്കം. ശരീരത്തിലെ ടോക്സിക് പ്രൊഡക്ടിനെ തള്ളുന്നതും ഉറക്കത്തിലാണ്. പല സെല്ലുകൾക്കും റസ്റ്റ് കിട്ടുന്നതും ഈ സമയങ്ങളിലാണ്. അതുകൊണ്ട് തന്നെ 7 മണിക്കൂർ അല്ലെങ്കിൽ 9 മണിക്കൂർ നമ്മൾ നിർബന്ധമായും ഉറങ്ങണം ഇത് കേൾക്കുമ്പോൾ വളരെ നിസ്സാരമായ ഒരു കാര്യം ആയി തോന്നും. പല ആളുകൾക്കും ഉറക്കം കിട്ടാത്ത അവസ്ഥ ഉള്ളതുകൊണ്ട് തന്നെ ഏഴു മണിക്കൂർ പോയിട്ട് ഒന്നോ രണ്ടോ മണിക്കൂർ പോലും ഉറങ്ങാൻ സാധിക്കാത്ത ആളുകളുണ്ട് .പക്ഷെ നമ്മൾ അതിനു ശ്രമിക്കണം അതിനു വേണ്ടി എന്തൊക്കെ ചെയണം ഏന് നമ്മൾ കണ്ടത്തണം.

നല്ല ഉറക്കം കിട്ടുന്നതിനു മുൻപ് നമ്മൾ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. മദ്യപിച്ച് ഉറങ്ങുന്ന ആളുകൾ ആണോ നിങ്ങൾ മദ്യപിച്ചതിന് ശേഷം ഒരിക്കലും ഉറങ്ങാൻ കിടക്കരുത് മദ്യം നമ്മളെ സെഡെയ്റ്റ് ചെയ്യുന്ന ഒന്നാണ്. മദ്യപാനം കൊണ്ട് നമ്മൾ ഉറങ്ങുകയല്ല ചെയ്യുന്നത് മറിച്ച് ബോധം നഷ്ടപ്പെട്ട പോലെ കിടക്കുന്നു എന്ന് മാത്രം. ഒരാൾക്ക് നല്ല ഉറക്കം മദ്യപാനത്തിലൂടെ കിട്ടുന്നു എന്ന് പറയപ്പെടുന്നുണ്ട് പക്ഷേ അതൊരിക്കലും ഒരു പൂർണമായ രീതിയല്ല. അങ്ങനെ മദ്യപിച്ച് കിടക്കുന്നതും ആരോഗ്യത്തിനും അത്ര നല്ല കാര്യം ഒന്നും അല്ലല്ലോ. ഒരുപാട് താമസിച്ചു ഭക്ഷണം കഴിക്കുന്നതും അത്രേ ശരി ഉള്ള കാര്യമല്ല.നമ്മുടെ വയർ ഫുള്ളായിതിനുശേഷമായിരിക്കും പലരും പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടക്കുക അത് ദഹനത്തിന് ബാധിക്കുകയും ചിലപ്പോൾ തികട്ടി വരുവാൻ സാധ്യതയുണ്ട്. അതുപോലെതന്നെ ഏഴ് മണിക്ക് മുന്നേ ആയിട്ട് ചായയോ കോഫീയോ കുടിക്കാതെ ഇരിക്കുന്നതാണ് നമ്മുടെ തലച്ചോറിന് നല്ലത്.പിന്നീട് ചെയ്യേണ്ടത് നമ്മൾ ഉറങ്ങാൻ കിടക്കുന്നതിന് വേണ്ടി ഒരു ടൈം സെറ്റ് ചെയ്തു വെക്കുക. എല്ലാദിവസവും ആ സമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കാം എന്നതാണ് പലർക്കും കറക്റ്റ് ആ സമയത്ത് തന്നെ ഉറങ്ങാൻ കിടക്കാൻ സാധിക്കാറില്ല പക്ഷേ ഏകദേശം ആ സമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. വയറുനിറച്ച് രാത്രി ഭക്ഷണം കഴിക്കാതിരിക്കുക അതുപോലെ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രമിക്കുക. സോഡ പോലുള്ള പാനീയങ്ങൾ ഒന്നും രാത്രികാലങ്ങളിൽ കുടിക്കാതിരിക്കാൻ ശ്രമിക്കുക. മൊബൈലിലെ പ്രകാശം നമ്മൾ കിടക്കുന്നതും മുന്നേ രണ്ടുമണിക്കൂർ മുമ്പ് എങ്കിലും മാറ്റിവയ്ക്കാൻ ശ്രമിക്കുക. 10 മണിക്ക് ഉറങ്ങാൻ കിടക്കുന്ന ഒരു വ്യക്തിയാണെങ്കിൽ എട്ടുമണിക്ക് മൊബൈൽ ഉപയോഗം നിർത്താൻ ശ്രമിക്കുന്നത് വളരെ നല്ലതായിരിക്കും. മൊബൈൽ ഫോണുകളിലെ വെളിച്ചം അതുപോലെ ബ്ലൂ ലൈറ്റുകൾ നമ്മുടെ മേലാടോണിൻ എന്ന ഹോർമോൻ നമ്മുടെ ബ്രെയിൻ ഇൻഹിബിറ്റ് ചെയ്യും. കാരണം ഈ ഹോർമോൺ ആണ് നമ്മുടെ ഉറങ്ങാൻ സഹായിക്കുന്നത് അതിന് കോട്ടം തട്ടുന്ന എന്തായാലും നമുക്ക് ഉറങ്ങുവാൻ ബുദ്ധിമുട്ടായിരിക്കും.

ഇതൊക്കെ നമ്മൾ ഒഴിവാക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത് ഇനി ചില കാര്യങ്ങൾ നമ്മൾ ചെയ്യേണ്ടതുണ്ട് .ഉറങ്ങുന്നതിനു മുമ്പായിട്ട് ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതായിരിക്കും നല്ല വസ്ത്രങ്ങൾ ധരിക്കുന്നത് നല്ല വായുസഞ്ചാരമുള്ള മുറി ഉപയോഗിക്കുന്നത് ഒകെ നല്ലകാര്യങ്ങൾ ആണ്. പിന്നീട് നമ്മൾ ഉറങ്ങുന്ന ബെഡ്റൂമിൽ ഇരുന്ന് ജോലി ചെയ്യാതിരിക്കാൻ ശ്രമിക്കുക റൂമിലേക്ക് കയറുമ്പോൾ നമുക്ക് ഉറക്കം മാത്രം മതി എന്നുള്ള ചിന്ത വേണം. കാരണം ആ റൂമിൽ അല്ലെങ്കിൽ ആ ബെഡിൽ ജോലി ചെയ്യുന്നത് ഉറങ്ങാനുള്ള ഒരു ഫീലിംഗ് കിട്ടാൻ സാധ്യത കുറവാണ്. ഇനി ഉറങ്ങാൻ കിടന്നു ശേഷം മൂക്കു വഴി ശ്വാസമെടുക്കാൻ ശ്രമിക്കുകയും വാ വഴി അത് പുറത്തേക്ക് ശ്വാസം വിടുകയും ഒരു അഞ്ചു തവണ തുടർച്ചയായി ചെയ്യാൻ ശ്രമിക്കുക ഈ സമയത്ത് എല്ലാം മസിലുകളും ടൈറ്റ് ആയിട്ട് പിടികുക. ഇങ്ങനെ ഒരു രണ്ടുമിനിറ്റ് ചെയ്യുമ്പോൾ തന്നെ നമ്മുടെ മനസ്സ് ഒന്ന് റിലാക്സ് ആയിട്ടുണ്ടാകും. മനസ്സിൽ വേറൊരു ചിന്ത ഇല്ലാത്ത പോലെ തന്നെ നമുക്ക് തോന്നും. നമ്മുടെ ചിന്ത മുഴുവനും ബോഡി മസിൽ ടൈറ്റ് ആക്കി വെക്കാനുള്ള ചിന്തയിലേക്ക് മാത്രമായിരിക്കും അതുകൊണ്ടുതന്നെ മറ്റു ചിന്തകളൊന്നും കേറി വരാത്തതുകൊണ്ട് തന്നെ ഇത് വളരെ ഉപകാരപ്പെടും. പിന്നെ പേഷ്യൻസ് നോടൊക്കെ എപ്പോഴും മരുന്ന് കഴിക്കുന്നതിന് മുമ്പ് ചെയ്യാൻ പറയുന്ന ഒരു കാര്യമാണ്. എന്തെങ്കിലും കഥയോ പാട്ടോ കേട്ടോണ്ട് കിടക്കാവുന്ന രീതിയിൽ എന്ന് വച്ചാൽ കാണരുത് കേൾക്കുക മാത്രം.മുന്നേ പറഞ്ഞതാണ് മൊബൈൽ ഉപയോഗിക്കരുതെന്ന് അപ്പോൾ പിന്നെ ഡോക്ടർ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചിന്തിക്കേണ്ട ഒരു കാരണവശാലും നിങ്ങൾ അത് കാണാതെ കേൾക്കാവുന്ന രീതിയിൽ കട്ടിലിനടിയിൽ മറ്റോവെച്ച് കേൾക്കുന്നതാണ് നല്ലത് .മറ്റു ചിന്തകളൊന്നും വരാതിരിക്കാനാണ് അപ്പോ നാളത്തെ കുറിച്ചോ നാളത്തെ ജോലിയെ കുറിച്ചോ ഫിനാൻഷ്യൽ പ്രോബ്ലം ഉണ്ടെങ്കിൽ അതോ എന്ത് കാര്യങ്ങൾ ആയാലും നമ്മുടെ മനസ്സിലേക്ക് കേറി വരാതെ ഇരിക്കും. ഇതൊരു വളരെ എളുപ്പമുള്ള ഒരു മാർഗമാണ് ആർക്കും ചെയ്യാൻ പറ്റുന്നതാണ് കാരണം മൊബൈൽ ഫോണുകൾ എല്ലാം കൈയിൽ ഉണ്ടാകും ഒരു കാരണവശാലും അത് രാത്രികാലങ്ങളിൽ കാണാതെ കേൾക്കുവാൻ മാത്രം ശ്രമിക്കുക ഫോൺ ദൂരത്തേക്ക് മാറ്റി വെക്കുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് മാർഗങ്ങളാണ് മുകളിൽ പറഞ്ഞത്. ഉറക്കം വരാതിരിക്കുന്ന പല ആളുകൾക്കും പറഞ്ഞുകൊടുക്കുന്ന ടിപ്പുകളാണ് മരുന്ന് കഴിക്കാതെ തന്നെ നല്ല ഉറക്കം കിട്ടിയിട്ടുള്ള ഒരുപാട് പേഷ്യൻസ്ന് ഉപകാരപ്പെട്ടിട്ടുണ്ട്.
കടപ്പാട്- ഡോക്ടർ ഡി ബെറ്റർ ലൈഫ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these