വിനായകന്മാർ ഫെരാറിയിലോ ഇനി സാക്ഷാൽ വില്ല് വണ്ടിയിൽ തന്നെയോ വന്നാലും ഫ്പാ എന്ന് ആട്ടി ഓടിക്കുക

വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ് അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയി ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണ് പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നു എന്ന് ഷാനിമോൾ ഉസ്മാൻ പറയുന്നു.ഒരു മികച്ച സിനിമയുടെ അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ് ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം മഹാനാണക്കേട്.കലാകാരനാണത്രേ എന്ന് പ്രശസ്‍ത എഴുത്തുകാരി ശ്രീ ശാരദക്കുട്ടി പറയുന്നു അങ്ങനെ ഒട്ടനവധി സ്ത്രീകളാണ് വിനായകൻ ഇന്നലെ പറഞ്ഞതിനോട് പ്രതിഷേധം അറിയിച്ചു രംഗത് എത്തിയിരിക്കുന്നത്.മറ്റൊരു കുറിപ്പ് വയ്ക്കാം

ഇതൊക്കെ സ്ത്രീകൾ എത്രയോ തവണ പറഞ്ഞു മടുത്തതാണ് .ഇൻ്റർവ്യൂവിൽ നിന്നും വെട്ടി മാറ്റി ,മുറിച്ചു മാറ്റി എന്നൊന്നും മോങ്ങി ആരും ഇങ്ങോട്ട് വരണ്ട .സെക്സ് എന്നത് കൊടുക്കാൻ ഉള്ള ഒരു സാധനവും ആണ് എന്നും കോൺസെന്റ് പെണ്ണുങ്ങൾ കഴുത്തിൽ തൂക്കി നടക്കുന്ന ഒന്ന് അല്ല എന്നും ആദ്യം മനസ്സിലാക്കാൻ നോക്ക്. കോൺസെന്റ് ചോദിക്കുന്നതിനും കോൺസെന്റ് വേണം ഹേ.ജാതി പോലെ ഒരു പ്രിവിലേജാണ് പുരുഷൻ എന്നതും. സ്വന്തം തൊലിപ്പുറത്ത് കൊള്ളുമ്പോൾ മാത്രം മുറിയുന്ന ഒരുത്തൻ ആയത് കൊണ്ടാണ് വിനായകന് ജാതി ബോധത്തിന്റെ കുഴപ്പങ്ങൾ മനസ്സിലാവുന്നതും ആൺ അഹന്തയുടെ കുഴപ്പങ്ങൾ മനസ്സിലാവാത്തതും.സാമാന്യം നന്നായി കാര്യങ്ങളെ മനസ്സിലാക്കി സംസാരിക്കുന്ന നവ്യയ്ക്ക് എന്ത് പറയണം എന്നറിയാത്ത കൻഫ്യൂഷനും സെക്സ് ചെയ്യാൻ തോന്നിയാൽ ചോദിക്കുമെന്നു പറഞ്ഞു.

വിനായകൻ വിരൽ ചൂണ്ടിയപ്പോൾ നിശ്ശബ്ദയായി ഇരിക്കേണ്ടി വന്ന ആ മാധ്യമ പ്രവർത്തകയ്ക്കും അപ്പോഴുണ്ടായ മരവിപ്പാണ് ഈ ആൺബോധം എന്നും തങ്ങൾക്ക് ചുറ്റിനും പടർത്തുന്നത്.എന്താണ് ഫെമിനിസം എന്ന് വിനായകനെയോ ഞങ്ങൾക്ക് അറിയില്ല എന്ന് പരിഹസിച്ചു ചിരിച്ച മാധ്യമ ആൺകൂട്ടത്തെയോ വിനായക വീഡിയോകളിൽ കമന്റ് ഇട്ട് അഭിരമിക്കുന്ന ഒരുത്തനെയുമോ ബോധ്യപ്പെടുത്തേണ്ട ചുമതല ഇവിടെ ഒരു പെണ്ണിനുമില്ല. ഇവനൊക്കെ കാരണം അപമാനിക്കപ്പെടേണ്ടി വരുന്ന പെണ്ണുങ്ങൾക്കൊപ്പം നിൽക്കുക എന്നതല്ലാതെ പിന്നെ ചെയ്യാനുള്ളത് വിനായകന്മാർ ഫെരാറിയിലോ ഇനി സാക്ഷാൽ വില്ല് വണ്ടിയിൽ തന്നെയോ വന്നാലും ഫ്പാ എന്ന് ആട്ടി ഓടിക്കുക മാത്രമാണ്. വായ തുറന്ന് ഒരു വാക്ക് പറഞ്ഞാൽ അറപ്പും വെറുപ്പും മാത്രം ഉളവാക്കാൻ കഴിയുന്ന നാറികൾ.

നിഷ മഞ്ചേഷ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these