അത് അങ്ങനെയാണ് ഓരോ ദിവസവും നമ്മുടെ ചുറ്റിലും കാണുന്ന പല സംഭവങ്ങളും നമുക്ക് പല അറിവുകളും പകർന്നു തരും.ഒരു പക്ഷെ നമ്മൾ പഠിക്കാത്ത അല്ലെങ്കിൽ പാഠപുസ്തകങ്ങളിൽ നിന്ന് പോലും കിട്ടാത്ത അറിവുകൾ നമുക്ക് ലഭിക്കുന്നത് നമ്മുടെ ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നോ ആളുകളിൽ നിന്നോ ഒരു സമൂഹത്തിൽ നിന്നും ഒകെ ആണ്.അങനെ ഒരു സംഭവം ആണ് റോബിൻ റോയ് തന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്തിട്ടിക്കുന്നത് തീർച്ചയായും നമുക്കും ഇത് പോലെ ഒരുപാട് അനുഭവങ്ങൾ ചുറ്റിലും ഉണ്ടാകും ഉണ്ടായിട്ടുണ്ടാകും നമ്മൾ പ്രതീഷിക്കാതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് വന്നിട്ടുണ്ടാക്കാം അങ്ങനെ സഹായം ആവശ്യമായരും നമ്മുടെ മുന്നിൽ എത്തി പെടാം അവരെ സഹായിക്കാൻ കഴിയും പോലെ ശ്രമിക്കാം.
ഇന്ന് വല്ലതെ മനസ്സ് വേദനിച്ച ദിവസം ആയിരുന്നു.ഒരു സർക്കസ് കാണാൻ ഒരു ആഗ്രഹം അടുത്ത് പത്തനംതിട്ടയിൽ ജംബോ സര്ക്കസ് 7മണിക്ക് ഉള്ള ഷോ തന്നെ തിരഞ്ഞെടുത്തു സര്ക്കസ് തുടങ്ങി എന്റെ അടുത്ത് ഒരു രണ്ട് സീറ്റ് അപ്പുറത് ഒരു അപ്പനും മകനും ഇരിപ്പുണ്ടായിരുന്നു. വളരെ സന്തോഷതോട് തന്നെ അവർ സര്ക്കസ് കാണുകയാണ് അപ്പോൾ ആണ് ഒരു വില്ലനായി ഐസ്ക്രീം കടന്ന് വന്നത് അടുത്ത് ഇരിക്കുന്ന കുട്ടികൾ എല്ലാം ഐസ്ക്രീം വാങ്ങിക്കുന്നു.ആ കുഞ്ഞ് വല്ലതെ അപ്പനെനോക്കുന്നുണ്ട് പക്ഷേ ഒന്നും അറിയാത്തത് പോലെ അപ്പൻ മുനിലേക്ക് നോക്കി ഇരിക്കുക ആണ് ഇടക്ക് മകന്റെ ശ്രദ്ധമാറിയപ്പോൾ അപ്പൻ പോക്കറ്റിലേക്ക് നോക്കിയിട്ട് അടുത്തിരുന്ന ആളോട് ഐസ്ക്രീംന് എത്ര രൂപ ആണ് എന്ന് ചോദിക്കുന്നു പോക്കറ്റിൽ നിന്നും 10 കുറച്ചു നോട്ടുകൾ അയാൾ വെളിയിൽ എടുത്ത് നോക്കുന്നുണ്ട്.
പക്ഷെ ആ കുട്ടി തൊറ്റുപോയ ഒരു സര്ക്കസ്കാരന്റെ പ്രകടനം മെച്ചം ആക്കാൻ ഉള്ള പ്രോത്സാഹനത്തിൽ ആയിരുന്നു തോറ്റുപോയവന്റെ വിജയം വല്ലത്ത ആഘോഷം ആയിരുന്നു കൈയിലേ ചില്ലറ പൈസകൾ ഒന്നിച്ചു കൂട്ടിയിട്ടും 50 തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു 50 കൊടുത്ത് ഐസ്ക്രീം വാങ്ങി കൊടുക്കാൻ കഴിയാത്ത ആ അപ്പനോട് എനിക്ക് പുച്ഛം ആയിരുന്നു പക്ഷേ എന്നെ വല്ലതെ അത്ഭുതപെടുത്തിയ ഒരു കാര്യം ഉണ്ടായിരുന്നു ഫ്രണ്ടിൽ ഒരു കസേരയുടെ അരികിൽ ഒരു 100 നോട്ട് കിടപ്പുണ്ട് അത് അയാൾ കണ്ടു ഇനിയും ആ കുട്ടിക്ക് ഐസ്ക്രീം വാങ്ങി കൊടുക്കും ആ അപ്പൻ എന്ന് കരുതി ഒരു ഐസ്ക്രീം വാങ്ങി എനിക്ക് കഴിക്കാം എന്ന് കരുതിയപ്പോൾ ആണ് എന്റെ ചിന്തയെ തെറ്റിച്ചുകൊണ്ട് മുന്നിൽ ഇരിക്കുന്ന കാസരയിലെ വെക്തിയേ വിളിച്ചു ആ പൈസ ആ അപ്പൻ കൊടുത്തു.
കൊള്ളാം ഇയാൾ ഒരു മണ്ടൻ ആന്നോ എന്ന് ചിന്തിച്ചു പാതി സര്ക്കസ് മാത്രം ഞാൻ കണ്ടോള്ളൂ ബാക്കി മുഴുവൻ ആ കുട്ടിയിൽ ആയിരുന്നു സര്ക്കസ് കണ്ട് തിരിച്ചു ഈ ചിന്ത കൊണ്ട് നടക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കാണുന്നത്.ഒരു ചെറിയ കപ്പലണ്ടി കച്ചവടകാരന്റെ കൈയിൽ നിന്നും ഒരു കുമ്പിൾ കപ്പലണ്ടി വാങ്ങി അപ്പനും മകനും ചേർന്ന് റോഡ് അരികിലുടെ നടന്നു പോകുന്നു ഐസ്ക്രീം വാങ്ങാൻ അവന്റെ കണ്ണിൽ കണ്ട ആഗ്രഹത്തെക്കൾ എത്രയോ വലുത് ആയിരുന്നു ആ റോഡ് സൈഡിൽ അപ്പന്റെ കൈയിൽ നിന്ന് കപ്പലണ്ടി വാങ്ങി കഴിക്കുമ്പോൾ ഞാൻ കണ്ടത്.വലിയ സന്തോഷങ്ങൾക്ക് കൈയിലേ ചെറിയ കരുതലുകൾ മതി.ഈ രാത്രി തന്നെ ഈ അനുഭവം നിങ്ങളോട് പങ്ക് വെക്കണം എന്ന് തോന്നി.
റോബിൻ റോയ്