എ­യർ­പോർ­ട്ടി­ലെ ഇ­മി­ഗ്രേ­ഷൻ ഓ­ഫീ­സർ പു­ച്ഛ­ത്തോടെ രോഗി­യെ നോക്കി ചി­രിച്ച­പ്പോൾ ക്യൂ­വിൽ നി­ന്ന­വ­രോ­ടൊപ്പം എ­ന്റെ മ­ന­സ്സി­ലും അ­മർ­ഷം തോന്നി

നെ­ടുമ്പാശ്ശേരി എ­യർ­പോർ­ട്ടിൽ ഇ­മി­ഗ്രേ­ഷൻ ക്ലി­യ­റൻസിന് വേ­ണ്ടി ആകാംക്ഷ­യോടെ കാ­ത്തി­രിക്കു­ന്പോഴാണ് ദ­യ­നീ­യ­മാ­യ ഒ­രു കാ­ഴ്ച ക­ണ്ട­ത്.ഞാൻ വ­ന്ന അ­തേ ഫ്ളൈ­റ്റിൽ കൊച്ചി­യിലി­റ­ങ്ങി­യ ഒ­രു യാ­ത്ര­ക്കാ­ര­നെ എ­യർ­പോർ­ട്ട് ജീ­വ­ന­ക്കാർ ഒ­രു വീൽ ചെ­യ­റി­ലിരു­ത്തി ഉ­രു­ട്ടി കൊണ്ടു­വ­രി­ക­യാ­ണ്. ക­റു­ത്ത പാന്റ്സും നീല ഷർ­ട്ടും ധ­രി­ച്ച ഒ­രു ചെ­റുപ്പ­ക്കാ­രൻ.ഒ­രു ഭാ­ഗം ത­ളർ­ന്ന് വാ­യ ഒ­രു ഭാ­ഗ­ത്തേ­ക്ക് തു­റ­ന്ന് പി­ടിച്ച് ത­ല അ­ന­ക്കാ­നാവാ­തെ ചെരിഞ്ഞ് ബോധം കെ­ട്ട് കി­ട­ക്കു­ന്നു.ഒ­റ്റ നോട്ട­ത്തിൽ ആ­രോഗ്യ­ദൃ­ഢ­ഗാ­ത്ര­നാ­യ ഈ­ പ്ര­വാ­സിയെ ക­ണ്ട­പ്പോൾ ദുഃഖം തോന്നി. വീൽ ചെ­യ­റിൽ അ­ത്യാ­സ­ന്ന നി­ല­യിൽ കി­ട­ക്കു­ന്ന രോഗി­യ്ക്ക് വേ­ണ്ടി മ­റ്റു യാ­ത്ര­ക്കാർ ക്യൂ­വിൽ നി­ന്നും മാ­റി നി­ന്ന് എ­മി­ഗ്രേ­ഷൻ ക്ലി­യ­റൻ­സി­ലേക്ക് പോകാൻ വ­ഴി നൽ­കി.ഖത്തറിലേ­ക്ക് വി­മാനം ക­യ­റുമ്പോൾ എ­ന്തൊക്കെ സ്വ­പ്ന­ങ്ങ­ളാ­യിരി­ക്കാം ഈ­ യു­വാവ് ക­ണ്ടി­ട്ടു­ണ്ടാ­വുക.

അ­വ­സാ­നം എ­ല്ലാം ന­ഷ്ട­പ്പെ­ട്ട് രോഗം ബാ­ധിച്ച് വീൽ ചെ­യ­റിൽ തി­രിച്ചെ­ത്തേ­ണ്ടി വ­രു­ന്ന ഒ­രു അവസ്ഥ.തി­ക­ച്ചും പ­രി­താപ­ക­ര­മാ­ണ് എ­യർ­പോർ­ട്ടിന് പു­റ­ത്ത് ഇ­ദ്ദേ­ഹ­ത്തി­ന്റെ വ­ര­വും പ്ര­തീ­ക്ഷി­ച്ച് കാ­ത്തി­രിക്കു­ന്ന ഒ­രു ചെ­റുപ്പ­ക്കാ­രിയായ ഭാ­ര്യ­യും ചെ­റിയ കു­ട്ടി­യും കാ­ണുമാ­യിരി­ക്കും. ക­ളി­പ്പാ­ട്ട­വും ചോക്ലേ­റ്റും അ­ച്ഛ­നിൽ നി­ന്നും പ്ര­തീ­ക്ഷി­ച്ചി­രിക്കു­ന്ന ആ­ കു­ട്ടി­യും എ­യർ­പോർ­ട്ടിൽ വെ­ച്ച് ത­ന്നെ സ്നേ­ഹ­ത്തോടെ പു­ണ­രു­മെന്ന് ക­രു­തുന്ന ഭാ­ര്യ­യു­ടെയും മാ­ന­സി­കാവ­സ്ഥ­യെ­ക്കു­റിച്ചാണ് ഞാൻ ചി­ന്തി­ച്ച­ത്.സ്വ­പ്ന­ങ്ങൾ ത­ക­രു­ന്ന നി­മിഷ­ങ്ങൾ. ചി­ല­പ്പോൾ ഇ­ദ്ദേ­ഹ­ത്തി­ന്റെ ശാ­രീരി­ക സ്ഥി­തി ഇ­ത്ര­യും പ­രി­താപ­ക­ര­മാ­ണെന്ന് സു­ഹൃത്തു­ക്കൾ അ­റി­യിച്ച് കാ­ണില്ല. സു­ന്ദ­ര­നും സ­മു­ഖ­നു­മായ ഒ­രു യു­വാവ് ശ­രീ­രം ത­ളർ­ന്ന് ന­ട­ക്കാ­നാവാ­തെ, ക­ണ്ണ് മി­ഴിക്കാൻ പ­റ്റാ­തെ, ത­ല ഒ­രു വ­ശം ത­ളർ­ന്ന് ബോധ­മി­ല്ലാ­തെ നീ­ങ്ങു­ന്ന കാ­ഴ്ച ക­ണ്ട ഓ­രോ യാ­ത്ര­ക്കാ­ര­ന്റെ ക­ണ്ണി­ലും സ­ങ്ക­ട­ത്തി­ന്റെ ധ്വ­നി­കൾ പ്ര­തി­ഫ­ലി­ക്കു­ന്നത് കാ­ണാമാ­യിരു­ന്നു.എ­യർ­പോർ­ട്ടി­ലെ ഇ­മി­ഗ്രേ­ഷൻ ഓ­ഫീ­സർ വ­ള­രെ പു­ച്ഛ­ത്തോടെ രോഗി­യെ നോക്കി ചി­രിച്ച­പ്പോൾ ക്യൂ­വിൽ നി­ന്ന­വ­രോ­ടൊപ്പം എ­ന്റെ മ­ന­സ്സി­ലും വ­ള­രെ­യ­ധി­കം അ­മർ­ഷം തോന്നി. പ്ര­വാ­സിയെ ഏത് നി­ല­യിൽ ക­ണ്ടാ­ലും പ­രി­ഹ­സി­ക്കു­ന്ന ഒ­രു വി­ഭാഗം കേ­ര­ള­ത്തി­ലൂട­നീ­ള­മു­ണ്ട്. അ­തി­ലെ ആ­ദ്യ­ക­ണ്ണി­യാണ് എ­മി­ഗ്രേ­ഷൻ ഉ­ദ്യോഗ­സ്ഥർ എ­ന്ന് പ­ല­പ്പോഴും തോന്നി­യിരു­ന്നു. ഓ­ഫീ­സ­റു­ടെ മോശ­മാ­യ പെ­രുമാ­റ്റ­ത്തെ­ക്കു­റിച്ച് പ­ര­സ്പ­രം പി­റുപി­റുത്ത­ത­ല്ലാ­തെ ആരും പ്ര­തി­ക­രി­ച്ചി­ല്ല.

എ­മി­ഗ്രേ­ഷ­നും ക­ഴി­ഞ്ഞ് ല­ഗേജ് എ­ടു­ക്കു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­പ്പോൾ സ്റ്റെയർ കേ­സിന്റെ താ­ഴെ ഒ­രു മൂ­ല­യിൽ വീൽ­ചെ­യ­റിൽ ബോധം നഷ്ടപ്പെട്ട രോഗി­യെ ഒ­റ്റ­ക്കി­രുത്തി എ­യ‍ർ­പോർ­ട്ട് ജീ­വ­ന­ക്കാർ ക­ളി ത­മാ­ശ പ­റ­ഞ്ഞ് പൊട്ടി­ച്ചി­രിക്കു­ക­യാ­ണ്.വീൽ ചെ­യ­റി­ലുള്ള യാ­ത്ര­ക്കാ­ര­ന്റെ ഒ­രു ചെ­റിയ സ്യൂ­ട്ട് കേസ് വീൽ ചെ­യ­റിന് തൊട്ട­ടു­ത്ത് കി­ട­പ്പു­ണ്ട്.ഇ­ത്ര­യും അ­ത്യാ­സ­ന്ന നി­ല­യി­ലുള്ള ഒ­രു രോഗി­ക്ക് കൊടു­ക്കേ­ണ്ട യാ­തൊരു പ­രി­ഗ­ണ­ന­യും നൽ­കാ­തെ, ദ­യ­യു­ടെ യാ­തൊരു അംശവും കാ­ണിക്കാ­തെ, ഒ­പ്പം രോഗി­യെ നോക്കി പ­രി­ഹ­സി­ക്കു­ന്ന എ­യർ­പോർ­ട്ട് തൊഴി­ലാളി­ക­ളോട് എ­നി­ക്ക് തോന്നി­യ ക­ലി പ­റ­ഞ്ഞ് തീർ­ക്കാൻ ത­ന്നെ തീ­രുമാ­നിച്ചു. ല­ഗേ­ജിന് കാ­ത്തി­രിക്കു­ന്ന മ­റ്റു­ള്ള­വ­രും ഇ­തൊക്കെ ക­ണ്ട് ദേ­ഷ്യം അ­ട­ക്കി­പ്പി­ടിക്കാൻ പ­റ്റാ­തെ പ്ര­തി­ക­രി­ക്കു­വാൻ ത­യ്യാ­റായി.ല­ഗേ­ജിന് കാ­ത്തി­രിക്കു­ന്ന മ­റ്റു­ള്ള­വ­രും ഇ­തൊക്കെ ക­ണ്ട് ദേ­ഷ്യം അ­ട­ക്കി­പ്പി­ടിക്കാൻ പ­റ്റാ­തെ പ്ര­തി­ക­രി­ക്കു­വാൻ ത­യ്യാ­റായി.എ­യർ­പോർ­ട്ടിൽ ത­മാ­ശ പ­റ­ഞ്ഞ് രോഗി­യെ നോക്കി ചി­രിച്ച് കൊണ്ടി­രിക്കു­ന്ന ജീ­വ­ന­ക്കാ­രുടെ അ­രി­കിലെ­ത്തി വ­ള­രെ സൗ­മ്യ­മാ­യി ഞാൻ ചോദി­ച്ചു.എ­യർ­പോർ­ട്ടിൽ ത­മാ­ശ പ­റ­ഞ്ഞ് രോഗി­യെ നോക്കി ചി­രിച്ച് കൊണ്ടി­രിക്കു­ന്ന ജീ­വ­ന­ക്കാ­രുടെ അ­രി­കിലെ­ത്തി വ­ള­രെ സൗ­മ്യ­മാ­യി ഞാൻ ചോദി­ച്ചു.കൂ­ട്ടം കൂ­ടി നി­ന്ന ജീ­വ­ന­ക്കാ­രുടെ ഉ­ത്ത­രം ഒ­രു പൊട്ടി­ച്ചി­രിയോടെ കൂ­ടിയാ­യിരു­ന്നു.എ­ന്റെ പൊന്നു സാ­റേ, ഇത് സ്വ­പ്ന­ങ്ങൾ ന­ഷ്ട­പ്പെ­ട്ട ഫി­നിക്സ് പ­ക്ഷി­യൊന്നു­മില്ല. വി­മാന­ത്തിൽ നി­ന്ന് കി­ട്ടി­യ എ­ല്ലാം ക­ള്ളും കു­ടിച്ച് അ­ടി­ച്ച് ഫി­റ്റാ­യി, വീ­ലായി­, വീൽ­ചെ­യ­റി­ലായ­താ. കു­റ­ച്ച് മോരും വെ­ള്ളം കു­ടിച്ചാൽ സ്വ­പ്ന­ങ്ങ­ളൊക്കെ തി­രിച്ചു വ­രുംഅ­ല്പം ഒ­രു ജാ­ള്യ­ത­യോടെ­, വീൽ ചെ­യ­റിൽ ഫി­റ്റാ­യി കി­ട­ക്കു­ന്ന ഖത്തര്‍ പ്ര­വാ­സിയെ നോക്കി അ­ന്തം വി­ട്ട് നിന്ന് ഞാൻ സ്വയം ചോദിച്ചു” അ­ടി­ച്ച് വീൽ ആ­കു­ക എ­ന്നൊക്കെ കേ­ട്ടി­ട്ടു­ണ്ട്. എ­ന്നാൽ ഇ­ങ്ങ­നെ­യും വീൽ ആ­കു­മോ.
ഫിറോസ് ഫിറൂ

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these