ഏതൊരു ആളിന്റെയും കനവാണ് വീട് ഒരുപാട് നാളത്തെ കാത്തിരിപ്പായിരിക്കും ഒരു വീട് വെക്കണം എന്ന് .ചിലപ്പോൾ ചില ആളുകൾക്ക് സ്ഥലം ഉണ്ടാക്കാം ചിലർക്ക് സ്ഥലം മുതൽ തുടങ്ങണം.ഓരോ ആളുകളുടെ കഴിവിന് അനുസരിച്ചാണ് വീട് വെക്കുക ചെറുതായിരിക്കും വലുതായിരിക്കും.വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ഏതൊരാൾക്കും തന്റെ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ആവുന്ന അകലത്തിൽ ആണെന്ന് വിശ്വസിക്കാവുന്ന ഈ വീട് തന്നെയാണ് സാധാരണക്കാരെ സന്തോഷവും സമാധാനവും. ഗൃഹ നിർമ്മാണത്തിന് ഒരു വിദഗ്ധന്റെ നിർദ്ദേശം തേടാത്തവരായിട്ട് ആരും ഉണ്ടാകില്ല.രണ്ടു നിറങ്ങൾ ആയിട്ടാണ് ഈ വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വെള്ളം കയറുന്നതിന് സാധ്യതയുള്ള സ്ഥലം ആയതുകൊണ്ട് തറ ഉയർത്തി കരിങ്കൽ ഉപയോഗിച്ച് ബെൽറ്റ് വാർത്താണ് ഫൗണ്ടേഷൻ നിർമിച്ചിട്ടുള്ളത്. ഈ വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത് ജിഐ പൈപ്പുകൾ കൊണ്ടാണ് 48 രൂപ വരുന്ന ആന്റി ഫംഗസ് കോൺക്രീറ്റ് ഓടാണ് മേൽക്കൂരയ്ക്ക് വേണ്ടി മേൽക്കൂരയ്ക്ക് വേണ്ടി നൽകിയിരിക്കുന്നത്. രണ്ടര സെന്റിൽ ആണ് ഏകദേശം 435 സ്ക്വയർഫീറ്റുള്ള ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഇന്റർ ലോക്കിംഗ് മട് ബ്രിക്സ് ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് സാധാരണ ചുടുകട്ടകൾ അപേക്ഷിച്ച് വില കുറവാണ് എന്നുള്ളതാണ് ഇതിന്റെ ഉപകാരം. സിമന്റും മണലും ഒഴിവാക്കാം എന്നുള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്. വീടിന്റെ കളർ നോട് സാമ്യമുള്ള ടൈലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അത്യാവശ്യം ഗ്രിപ്പ് ഉള്ളതും ആണ് ഈ ടൈലുകൾ.അതുപോലെ തന്നെ സിറ്റൗട്ടിലെ ഇരിപ്പിടത്തിൽ ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വാതിൽന്റെയും ജനലിന്റെയും കട്ടളക്കൾ ചെലവ് ചുരുക്കുന്നത് ഭാഗമായി സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്.പ്രധാന വാതിലുകളെല്ലാം മരം കൊണ്ട് തന്നെയാണ് നിർമിച്ചിട്ടുള്ളത്. സ്ക്വയർഫീറ്റിന് 65 രൂപ വിലവരുന്ന സ്പോൺ വർക്കാണ് വീടിന് മനോഹരം ആക്കുന്നത്.
ഇന്റീരിയർ വർക്കിൽ ആർഭാടം വളരെ കുറച്ചാണ് ഈ വീടിന്റെ വർക്കുകൾ ചെയ്തിരിക്കുന്നു എന്നിരുന്നാൽ തന്നെ വീടിന്റെ ഇന്റീരിയർ മനോഹാരിതയ്ക്ക് കുറവ് ഒന്നും സംഭവിച്ചിട്ടും ഇല്ല. സ്ക്വയർഫീറ്റിന് 35 രൂപ വിലവരുന്ന ജിപ്സം പ്ലാസ്റ്ററിങ് ആണ് വീടിന്റെ ഉൾഭാഗത്ത് കൊടുത്തിട്ടുള്ളത്. സിമന്റ് പ്ലാസ്റ്ററിംഗ് അപേക്ഷിച്ച് ഇതിന് ചിലവ് വളരെ കുറവാണ് എന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. വീടിനകത്ത് സദാസമയം കൂളിംഗ് നിലനിർത്തുന്നതിന് ജിപ്സം സഹായിക്കും. ബെഡ്റൂമിലെ വാതിലുകൾക്ക് യുപിവിസി മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. മരത്തിന്റെ ഡോറുകൾ ഇത്തരത്തിലുള്ള വാതിലുകൾക്ക് വില വളരെ കുറവാണ് ഫ്രെയിം അടക്കം വാതിലിന് 7000 രൂപയാണ് വന്നിട്ടുള്ളത്. വിവിധതരത്തിലുള്ള ഡിസൈനിലും കളറിലും ഇതുപോലുള്ള വാതിലുകൾ സുലഭമാണ്. 10 12 എന്ന് സൈസിൽ ആണ് ഈ വീടിന്റെ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ചിലവ് ഒരുക്കുന്നതിന് ഭാഗ്യമായി ബെഡ്റൂമിലെ അലമാര അലുമിനിയം ഫാബ്രിക്കേഷൻ ആണ് ഉപയോഗിച്ചിട്ടുള്ളത്.
സാധാരണക്കാരൻന്റെ വീട് എന്ന സ്വപ്നങ്ങൾക്ക് ഇതുപോലുള്ള കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ ഉള്ള വീടുകൾ നമുക്കു മുന്നിൽ എത്തുമ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് കൂടിയാണ് ചിറക് മുളക്കുന്നത്. വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ഡിസൈനും ബഡ്ജറ്റും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.വീഡിയോ വേണ്ടവർക് യൂട്യൂബിൽ ഈ വീടിനെ പറ്റി എല്ലാം അടങ്ങുന്ന വീഡിയോ ഉണ്ട് കാണാം.
ഡിസൈനർ- കെ വി മുരളീധരൻ
ബിൽഡിംഗ് ഡിസൈനേഴ്സ് ചേളാരി ടൗർസ്
മലപ്പുറം
04942400202, 9895018990