വൃദ്ധനെ മുഷിഞ്ഞ വസ്ത്രവുമായി AC കമ്പാർട്മെന്റിൽ കണ്ടപ്പോൾ തന്നെ ടിക്കറ്റ് ഇല്ല എന്ന് കരുതി TTE ദേഷ്യത്തോടെ വന്നു

പലപ്പോഴും നമ്മൾ അവരുടെ വസ്ത്രധാരണ കണ്ട് അവരെ വിലയിരുത്താറുണ്ട് പക്ഷെ പിന്നീട് നമ്മൾ അവരെ കുറിച്ച് ചിന്തിച്ചു കൂട്ടിയത് ഒന്നും അല്ല എന്ന് മനസ്സിലാവുമ്പോൾ നമ്മൾ അങ്ങോട്ട് വല്ലാത്ത അവസ്ഥയിൽ ആയി പോകാറുണ്ട്.മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു ടിക്കറ്റ് പരിശോധകൻ അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.ഇവിടെ എവിടേയോ കാണണം വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം നിര്ബന്ധമായിട്ടും.വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു കാണണം. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി ഒറ്റനോട്ടത്തിൽ അയാളെ ഞാൻ മോശമായി വിലയിരുത്താൻ പാടില്ലായിരുന്നു തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.

ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു നിങ്ങൾ ചെയ്തത് ശരിയായില്ല.ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ക്ഷമിക്കണം സാർ ചുമട്ടുകാരൻ പറഞ്ഞു തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.

സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത്നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ.യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്.ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക സ്വന്തം ഭക്തി ആരോഗ്യം സന്തോഷം മനസ്സമാധാനം ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.കണ്ണുനീര്‍ തുടയ്ക്കുക പ്രപഞ്ച സൃഷ്ടിയെ വണങ്ങുക നല്ലതുമാത്രം വിചാരിക്കുക നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക.

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ. സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക.ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചിക്കാം.മഴയേക്കാള്‍ ഉപകാരിയാവുക ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല മറിച്ച് എളിമ വിനയം ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.ആരോഗ്യകരമായ ശരീരത്തില്‍ ചതി വിദ്വേഷം അസൂയ എന്നിവക്ക്‌ സ്ഥാനമില്ല. ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക പ്രാര്‍ത്ഥന പതിവാക്കുക.

ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക. ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌ മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.ഭക്ഷണം കുറക്കുക ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക മനസ്സിന്‌ ആരോഗ്യമുണ്ടാകും ദു:ഖങ്ങള്‍ കുറക്കുക ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.സംസാരം കുറക്കുക ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.ജീവിതം തന്നെ കുറച്ചേയുള്ളൂ.വിഷമിച്ചും ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌.മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍ സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
കടപ്പാട്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these