എത്ര ശ്രമിച്ചാലും നമ്മുടെ രഹസ്യങ്ങൾ മറ്റൊരാളോട് പറയാതിരിക്കാൻ പറ്റാത്തവർ ചില രഹസ്യങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ ഉറക്കി കിടത്തുക

നമ്മൾക്ക് ഓരോ ആളുകൾക്കും രഹസ്യങ്ങൾ ഉണ്ടായിരിക്കും ചിലർ അത് വളരെ ക്ലോസ് ആയിട്ടുള്ളവരോട് പറയും.ചില കമ്മ എന്ന് മിണ്ടില്ല ആരോടും പറയാതെ ഇരിക്കുന്നതാണല്ലോ അല്ലെ രഹസ്യം .പക്ഷെ ചില ആളുകളുടെ മനസ്സിൽ ഇരിക്കൂല്ല ആരോടെങ്കിലും പറയണം. ചില കാര്യങ്ങൾ നമ്മൾ പുറത്തു പറയാൻ പാടില്ല ചില കാര്യങ്ങൾ അതീവരഹസ്യമായി നമുക്കുള്ളിൽ തന്നെ വെക്കേണ്ടതാണ് അത് പുറത്തു പറഞ്ഞാൽ മോശമായ പരിണിത ഫലങ്ങളാണ് ഉണ്ടാവുക. ഏതൊക്കെയാണ് ആ രഹസ്യങ്ങൾ പുറത്തുപറയാതെ നമ്മൾ ഉള്ളിൽ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ.നമ്മുടെ ജീവിതത്തിൽ നമ്മളെ ഏറെ വേദനിപ്പിക്കുന്ന ഒരുപാട് വിഷമിപ്പിക്കുന്ന നമ്മൾ ഓർക്കാൻ തന്നെ ആഗ്രഹിക്കാത്ത ചില കഥകൾ എല്ലാവരോടും വിളിച്ചു പറയാൻ നിൽക്കരുത്. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ഈ പൂർവ്വകാല കഥകൾ ഒരു വ്യക്തിക്ക് മനസ്സിൽ ആവുകയാണെങ്കിൽ എന്തെങ്കിലും കാരണം കൊണ്ട് നിങ്ങളും ആ വ്യക്തിയും പിണങ്ങുന്ന സമയത്ത് നിങ്ങൾ പറഞ്ഞ കഥകൾ ആയിരിക്കും നിങ്ങൾക്ക് വേണ്ടി അയാൾ ഉപയോഗിക്കാൻ എടുക്കുന്നത്.

ഭാവിയിൽ നിങ്ങൾ നേടിയെടുക്കാൻ പോകുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഭാവിയിൽ എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ പ്ലാൻ ചെയ്തു വെച്ചിരിക്കുന്നത് ആരോടും പറയരുത് . കാരണം ഇത് നമ്മൾ പലതവണ പറയുമ്പോൾ നമുക്ക് തന്നെ തോന്നും നേടികഴിഞ്ഞു എന്നുള്ള വിചാരം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമുക്കുണ്ടാവുന്ന ഒരു സന്തോഷം അതിനുവേണ്ടി നമ്മൾ ചെയ്യേണ്ട കഠിനാദ്ധ്വാനം വഴിയിൽ നിൽക്കുകയുള്ളൂ പറഞ്ഞു നടന്ന് പറഞ്ഞു നടന്ന് നമ്മൾ അതിൽ സന്തോഷം കണ്ടെത്തുക മാത്രമാണ് അങ്ങനെ പറയുന്നതു കൊണ്ട് ഉണ്ടാകുന്നത്.പിന്നെ ഉള്ളത് നമ്മൾ ഒരു ശക്തമായ ഭാവി കാര്യങ്ങൾ മനസ്സിലുറപ്പിച്ചു വെച്ചിട്ട് അത് മറ്റുള്ളവരോട് പറയുമ്പോൾ ചില ആളുകൾ എങ്കിലും അത് നടക്കില്ല അത് ഒരു കാരണവശാലും നടക്കാൻ സാധ്യതയില്ല എന്നുള്ള നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ നിങ്ങളോട് പറയും അത് കേട്ട് നിങ്ങൾ ചിലപ്പോൾ പിന്നോട്ട് ഒന്ന് വലിയാൻ സാധ്യത ഉണ്ട്. നിങ്ങൾ നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുക നേടിയെടുക്കുക.

നിങ്ങളുടെ വരുമാനം എല്ലാവരോടും പറയേണ്ട കാര്യമില്ല അത്ര നിർബന്ധമാണെങ്കിൽ ഭാര്യയോട് പറയുന്നതിൽ തെറ്റില്ല. ഇനി നിങ്ങൾക്ക് വലിയ വരുമാനം ഉണ്ടെങ്കിലും നിങ്ങൾ അതും പറഞ്ഞു നടക്കുന്നതുകൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ നിങ്ങൾ പറയുന്ന വ്യക്തിക്ക് നിങ്ങളെക്കാളും വരുമാനം കുറവായിരിക്കാം അല്ലെങ്കിൽ വരുമാനം ഉണ്ടാവില്ല ആ സമയത്ത് ഇങ്ങനെ കേൾക്കുമ്പോൾ അദ്ദേഹത്തിന് ഉണ്ടാകുന്ന ഒരു വിഷമം എനിക്ക് ഇങ്ങനെയൊന്നും നടക്കുന്നില്ലല്ലോ സംഭവിക്കുന്നില്ല കിട്ടുന്നില്ലല്ലോ എന്നുള്ള ഒരു വിഷമം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകും നമ്മളായിട്ട് ഒരു വ്യക്തിയുടെ മനോവിഷമം അതിന് ആക്കം കൂട്ടണ്ട കാര്യമില്ലല്ലോ. നിങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ നിങ്ങൾ നിങ്ങളുടെ വരുമാനം പറയേണ്ട കാര്യങ്ങൾ ഉണ്ട് അല്ലാതെ അനാവശ്യമായിട്ട് മറ്റുള്ളവരോട് നിങ്ങളുടെ വരുമാനം കൂടുതലാണ് അഥവാ കുറവാണ് എന്നുള്ള കാര്യം മറ്റുള്ളവരുടെ പറയേണ്ട ഒരു ആവശ്യവുമില്ല നമുക്ക് അത്രയ്ക്കും വേണ്ടപ്പെട്ട ആളുകൾ അറിയുന്നതുകൊണ്ട് പ്രശ്നങ്ങൾ ഇല്ല.

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മുടെ കുടുംബ ജീവിതങ്ങളിൽ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ നടക്കുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ അല്ലെങ്കിൽ വഴക്കുകൾ ഒന്നും മറ്റുള്ളവരോട് വിളിച്ചു പറഞ്ഞു നടക്കേണ്ട കാര്യം തന്നെ ഇല്ല. നമ്മുടെ ജീവിത സഖിയെ കുറിച് മോശമായി കാര്യങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ അത് വലിയ പരിണിത ഫലങ്ങളിലേക്ക് മാറുകയാണ് ഉണ്ടാവാറ്. അങ്ങനെ വകുപ്പുകൾ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു പ്രശ്നങ്ങൾ തീർക്കുക എന്നുള്ളത് പഠിച്ച എടുക്കേണ്ടതാണ് ഇനി നമ്മുടെ കൈകളിൽ ഒതുങ്ങുന്നില്ല എന്ന് നമുക്ക് തോന്നുന്ന സാഹചര്യങ്ങളിൽ മാത്രം നമ്മുടെ വേണ്ടപ്പെട്ടവർക്ക് മാത്രം നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം ചോദിക്കുന്നതിൽ തെറ്റില്ല.

അവസാനത്തെ കാര്യം നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ വിളിച്ചു പറയാതിരിക്കുക ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയാൻ പാടില്ല എന്നാണല്ലോ. പക്ഷേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഇടതു കൈ ചെയ്യുന്നത് വലതു കൈ അറിയും പിന്നീടുള്ള ആയിരം കൈകൾ അറിയുകയും ചെയ്യുന്നു എന്നുള്ളതാണ് ഇപ്പോൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. നമ്മൾ നല്ല കാര്യങ്ങൾ ചെയ്യുകയും അതു ആയിരം പേർ അറിയുകയും വേണം എന്ന് നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കോംപ്ലക്സ്. അതാണ് മറ്റുള്ളവരിലേക്കും ഞാൻ ചെയ്യുന്ന പ്രവർത്തികൾ എത്തിക്കണം എന്ന് തോന്നുന്നത്. അങ്ങനെ കോംപ്ലക്സുകൾ ഉണ്ടെങ്കിൽ അത് ഉള്ളിൽ തന്നെ കിടത്തി ഉറക്കാൻ ശ്രമിക്കുക. കാരണങ്ങൾ പലതാണ് ഉള്ളത് ഒരുപാട് ആളുകൾക്ക് നിങ്ങളുടെ സഹായം ആവശ്യം ആയിട്ടുണ്ടാകും ഈ സഹായങ്ങൾ എല്ലാം നിങ്ങൾ വിളിച്ചു പറയുന്ന ഒരു വ്യക്തി ആണെങ്കിൽ അവർക്ക് അവരുടെ ഐഡന്റിറ്റി പുറത്തുകാണിക്കാൻ ആഗ്രഹമില്ലാത്ത ആളുകളെ കൂടി നമ്മൾ സമൂഹത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല നിങ്ങൾ ചെയ്യുന്നത് നല്ല പ്രവർത്തനം ആണെങ്കിൽ. ആ പ്രവർത്തനങ്ങളിൽ നിങ്ങൾ സന്തോഷം കണ്ടെത്തുന്ന ഉണ്ടെങ്കിൽ അത് മാത്രം പോരേ നിങ്ങടെ ജീവിതവിജയത്തിന്.നമ്മൾ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നത് മറ്റൊരാൾ പറഞ്ഞു അറിയുന്നതിൽ തെറ്റില്ല പക്ഷേ നമ്മൾ വിളിച്ചു പറയാതെ ഇരിക്കാൻ ശ്രമിക്കുക.നമ്മുടെ വിഷമം ഒരിക്കലും മറ്റുള്ളവരോട് പറയരുത് കേൾക്കുന്ന നല്ല ഒരു ശതമാനം ആളുകൾ അതിൽ സന്തോഷം കണ്ടെത്തുന്ന വരും പിന്നീടുള്ള ശതമാനം അത് കേട്ടതായി നടിക്കുന്നവരും ആയിരിക്കാം. ഇതിൽ സഹായം ചെയ്യുന്ന ആളുകൾ വളരെ വിരളം ആയിട്ടേ ഉണ്ടാകു ഇപ്പോഴുള്ള ഈ ലോകത്ത്. അതുകൊണ്ട് തനിക്ക് താൻ മാത്രം എന്നുള്ള ചിന്ത എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these