225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പൊതുജനങ്ങൾക്ക് മാത്രം ഒള്ളോ അതോ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരും ഇതിൽ പെടുമോ

എത്ര ട്രാഫിക് ജംഗ്ഷനിൽ ഫ്രീ എക്സിറ്റ് ഉണ്ട് എത്ര റോഡുകൾക്ക് കൃത്യമായ മാർക്കും സൈൻ ബോർഡും ഉണ്ട് എത്ര പേർക്ക് കൃത്യമായ രീതിയിൽ സിഗ്നൽ പരിശീലനം നൽകിയിട്ടുണ്ട്
ടു വീലർ അടക്കം റോഡുകളിൽ s കളിക്കുന്നവർക്ക് എങ്ങനെ പിഴ ഈടാക്കും ആ ഡ്റൈവിങ് ലൈസൻസ് പിവിസി കാർഡ് രൂപത്തിൽ നവീകരിക്കുമോ നാല് വരി പാതകളിൽ വാഹനം ഓടിക്കാൻ എത്ര പേർക്ക് പരിശീലനം ലഭിച്ചു. പ്രധാന റോഡുകളിലേക്ക് അലക്ഷ്യമായി കയറി വരുന്ന റോഡുകൾ എന്ത് കൊണ്ട് ബ്ളോക്ക് ചെയ്യുന്നില്ല.റോഡ് സൈഡിലുള്ള അപകടകരമായ ഇലക്ട്രിക് പോസ്റ്റുകൾപരസ്യ ബോർഡുകൾ ഇവ നീക്കം ചെയ്യുമോ ഇതൊക്കെ ഡിപ്പാർട്ട്മെന്റ് വേറെ ആണെന്ന് പറഞ്ഞാലും നമ്മുടെ കയ്യിൽ നിന്നും ഈ രാജ്യത്ത് ഏറ്റവും വലിയ നികുതി ഈടാക്കുന്ന സംസ്ഥാനത്ത് ഞങ്ങൾ ഇതൊക്കെ കൊണ്ട് ചെന്ന് അടക്കുന്നത് നിങ്ങളുടെ കൈവശം ആണ് പിഴ ഊറ്റിയാൽ മാത്രം പോരല്ലോ വാഹനം ഓടിക്കാനുള്ള സൗകര്യങ്ങൾ കൂടി ചെയ്തു തരണ്ടതല്ലേ ഇതു പോലുള്ള ക്യാമറകൾ.RTOയുടെ ഓഫീസുകളിലെ ഓരോ മേശയിലേക്ക് ഫോക്കസ്സ് ചെയ്ത് ശബ്ദമടക്കം പ്രക്ഷേപണം ചെയ്യുന്ന രീതിയിൽ എല്ലാവർക്കും മൊബൈലിൽ കാണാവുന്ന വിധത്തിൽ വെക്കാൻ ട്രാൻസ്പോർട്ട് വകുപ്പിന് ധൈര്യമുണ്ടോ ?ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നോക്കി കോടികൾ പിഴ ഈടാക്കുന്ന സംവിധാനം പോലെ പൊതു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ സേവനങ്ങൾ എങ്ങനെ നൽകുന്നു എന്ന് മനസ്സിലാക്കാനുള്ള സംവിധാനവും വേണ്ടേ ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത് പോലെ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തുന്നുണ്ടോ. മേശപ്പുറത്ത് എത്തുന്ന ഫയലുകൾ എന്ത് ചെയ്യുന്നു.ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടോ എത്ര മണിക്ക് സീറ്റിലിരുന്ന് എത്ര മണിക്ക് പോകുന്നു എന്നതൊക്കെ അറിയാൻ ഇവർക്ക് ശമ്പളം നൽകാൻ കരമടയ്ക്കുന്ന ജനങ്ങൾക്കും അവകാശമില്ലെ.പിഴ കൊയ്യാനുള്ള ക്യാമറ മാത്രമെ വെയ്ക്കാവു എന്നാണോ സേവനം അറിയാനുള്ള ക്യാമറയും വെക്കേണ്ടതല്ലെ.ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ ഞങ്ങൾ സർക്കാർ ഉദ്യോഗസ്ഥൻമാരും, ഞങ്ങളുടെ നേതാക്കൻമാരും എങ്ങനെ ജീവിക്കും എന്ന് കേരളത്തിലെ സർക്കാർ നിങ്ങക്ക് ഞങ്ങ കിറ്റും കുറ്റിയും തരുന്നില്ലെ?ലോട്ടറിയും മദ്യവും, പിഴയടക്കലും അല്ലാതെ ഞങ്ങൾക്ക് വേറെ ഒരു പണിയും അറിയില്ല എന്നറിഞ്ഞുകൂടെ പിന്നെ നിയമം സാധാരണക്കാരെ മാത്രമേ ബാധിക്കു രാഷ്ട്രീയക്കാരെ ഒഴിവാക്കിയിട്ടുണ്ട്.ഇത് ഒരാളുടെ മാത്രം പ്രതിഷേധം അല്ല ഒരുപാട് ആളുകൾ ഇതുപോലെ പ്രതിഷേതിക്കുണ്ട്. ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ പ്രതിഷേധ കുറിപ്പ് വായിക്കാം അവർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.

കിമ്പളം കൊടുക്കുന്നവർക്ക് ഒരു നീതി.. സാധാരണക്കാർക്ക് മറ്റൊരു നീതി. പാവപ്പെട്ട ഓട്ടോക്കാരും ലോറിക്കാരും പ്രൈവറ്റ് വണ്ടിക്കാരും സാധാരണക്കാരും വണ്ടിയിൽ രണ്ട് ലൈറ്റ് വെച്ചാൽ അവർക്ക് ഫൈനടിക്കും അവരെ ദ്രോഹിക്കാനാവുന്നത്ര ദ്രോഹിക്കും.എന്നാൽ റോഡിലൂടെ പൂത്തിരി കത്തിച്ചു ഘോഷയാത്ര നടത്തുന്ന ടൂറിസ്റ്റ് ബസ് മാഫിയകൾക്കെതിരെ MVD ഡിപ്പാർട്ട്മെൻ്റ് ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.ഞങ്ങളെ പോലെയുള്ളവർക്ക് റിക്കവറി വാനിൽ വണ്ടി കൊണ്ടു നടക്കേണ്ട അവസ്ഥ കേരളത്തിലെ ഗതാഗത വകുപ്പിന് ധൈര്യമുണ്ടോ ? കേരളത്തിലെ റോഡിലുടനീളം വാഹനങ്ങളും വാഹന യാത്രക്കാരും നിയമം ലംഘിക്കുന്നുണ്ടോ എന്നത് കണ്ട് പിടിച്ച് പിഴ ഈടാക്കാൻ 225 കോടി രൂപ മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുമ്പോൾ പൊതുജനങ്ങൾക്ക് വേണ്ടി എനിക്ക് ചോദിക്കുവാനുള്ളത് ഇതാണ് . ഇതു പോലുള്ള ക്യാമറകൾ RTO യുടെ ഓഫീസുകളിലെ ഓരോ മേശയിലേക്ക് ഫോക്കസ്സ് ചെയ്ത് ശബ്ദമടക്കം പ്രക്ഷേപണം ചെയ്യുന്ന രീതിയിൽ എല്ലാവർക്കും മൊബൈലിൽ കാണാവുന്ന വിധത്തിൽ വെക്കാൻ ട്രാൻസ്പോർട്ട് വകുപ്പിന് ധൈര്യമുണ്ടോ ?

ജനങ്ങൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് നോക്കി കോടികൾ പിഴ ഈടാക്കുന്ന സംവിധാനം പോലെ ; പൊതു ജനങ്ങൾക്ക് ഉദ്യോഗസ്ഥർ സേവനങ്ങൾ എങ്ങനെ നൽകുന്നു എന്ന് മനസ്സിലാക്കാനുള്ള സംവിധാനവും വേണ്ടേ ? ജനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നത് പോലെ ഉദ്യോഗസ്ഥർ കൃത്യ സമയത്ത് എത്തുന്നുണ്ടോ ? മേശപ്പുറത്ത് എത്തുന്ന ഫയലുകൾ എന്ത് ചെയ്യുന്നു .. ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടോ ? എത്ര മണിക്ക് സീറ്റിലിരുന്ന് എത്ര മണിക്ക് പോകുന്നു എന്നതൊക്കെ അറിയാൻ ഇവർക്ക് ശമ്പളം നൽകാൻ കരമടയ്ക്കുന്ന ജനങ്ങൾക്കും അവകാശമില്ലെ ? പിഴ കൊയ്യാനുള്ള ക്യാമറ മാത്രമെ വെയ്ക്കാവു എന്നാണോ ? സേവനം അറിയാനുള്ള ക്യാമറയും വെക്കേണ്ടതല്ലെ ? എല്ലാത്തിനുമുള്ള മറുപടി ആയി ഞങ്ങൾ ഇന്ന് രാത്രി 9 മണിക്ക് വരുന്നതാണ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these