നമ്മുടെ വീടുപോലെ തന്നെ കാണേടെ വേറെ ഒരു വീട് കൂടി ഉണ്ട് അതാണ് ഭാര്യാ വീട് നമ്മുടെ വീട് കഴിഞ്ഞാൽ ഏത് പാതിരാത്രിയിലും ഒട്ടും അമാന്തിക്കാതെ കയറി ചെല്ലാവുന്ന ഒരേയൊരു വീട് ഈ ലോകത്തിൽ ഉണ്ടെങ്കിൽ അത് നമ്മുടെ ഭാര്യമാരുടെ വീടാണ്. എല്ലാ ആണുങ്ങൾക്കും നമ്മുടെ ഭാര്യമാർ നമ്മുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം നല്ല കാര്യമാണ് അതുപോലെ അവർക്ക് മാത്രം ഉള്ള കുത്തക പോലെ ആണ് പക്ഷെ നമ്മളിൽ എത്രപേർ നമ്മുടെ ഭാര്യയുടെ ഉപ്പയെയും ഉമ്മയെയും സ്വന്തം പോലെ കരുതുന്നുണ്ട്. അതികം പേരും അങ്ങനെ കാണാറില്ല എന്നുള്ള വസ്‌തുത മറച്ചു വെക്കാൻ സാധിക്കില്ല.നമ്മളിൽ എത്ര പേര് ഭാര്യ വീട് എന്ന് പറയാതെ സ്വന്തം വീടായി കാണുന്നവർ ഉണ്ട്.ദിവസവും ഒരു ഉപാധികളും ഇല്ലാതെ അവിടുത്തെ ഉപ്പയെയും ഉമ്മയെയും ഫോൺ വിളിച്ച് കര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.ദിവസവും പോട്ടെ ആഴ്ചയിൽ മാസത്തിലെങ്കിലും ഭാര്യാ പറയാതെ നമ്മൾ വിളിക്കാറുണ്ടോ.നമ്മളിൽ എത്രപേർ മരുമോൻ എന്ന മേലങ്കിപട്ടം ധരിക്കാതെ ഒരു മകനായി ആ വീട്ടിലേക്ക് കയറി പോകുന്നവര് ഉണ്ട് അവർ നമ്മളെ മകൻ ആയിട്ടു തന്നെ അല്ലെ കാണുന്നത്.
അവിടുത്തെ അടുക്കളയിൽ പോയി ഉമ്മയുടെ കയ്യിൽ നിന്നും ചുട്ടെടുക്കുന്ന മധുര പലഹാരങ്ങൾ ചൂടാറുന്നതിന് മുൻപ് വാങ്ങി കഴിക്കുന്നവർ ഉണ്ട് അടുക്കളയിലോ ഹാളിലോ ഇരുന്ന് അനിയത്തികുട്ടിമാരും അളിയന്മാരുമായി തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാറുണ്ട്.എത്രപേർ അവിടുത്തെ ഉപ്പയെയും ഉമ്മയെയും പുറത്ത് പോകുമ്പോൾ കൂടെ കൊണ്ടുപോയിട്ടുണ്ട് ഭാര്യാ വീടിൻ്റെ അയൽ വീട്ടുകാരും,നാട്ടുകാരുമായി ആത്മാർത്ഥായി സൗഹൃദ ബന്ധം സൂക്ഷിക്കുന്നവർ എത്ര പേര് ഉണ്ട്.എല്ലാരും ഇല്ലെങ്കിലും ഞാനിതൊക്കെ പറയുമ്പോൾ പലരുടെയും നെറ്റി ചുളിയും അയ്യേ ഭാര്യവീട്ടിൽ പോയി അവിടുത്തെ അടുക്കളയിൽ ഇരിക്കുകയോ പലർക്കും ഇപ്പോഴും നമൂടെ ഭാര്യവീട് അന്യവീടാണ് മാത്രമാണ്.എന്തെങ്കിലും ആഘോഷങ്ങൾക്ക് മാത്രം പലഹാരപ്പൊതിയുമായി പോകാൻ പറ്റുന്ന വിവാഹം പോലുള്ള കര്യങ്ങൾ വരുമ്പോൾ വീട്ടിലെ മൂത്ത മരുമോൻ എന്ന് പറഞ്ഞു ഷോകാണിക്കാൻ പറ്റുന്ന മാസങ്ങൾക്കപ്പുറം പേരിന് വേണ്ടി ഒന്ന് വന്നു തലകാണിച്ചു പോകുന്ന ഇനി എങ്ങാനും ഒരു ദിവസം താമസിക്കേണ്ടി വന്നാൽ സൂര്യന് ഉദിക്കുന്നതിനും കോഴി കൂവുന്നതിനും മുൻപ് വണ്ടി എടുത്ത് തിരിച്ചു നാട്ടിലേക്ക് പറക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും.
ഭാര്യവീട്ടിൽ ഇടക്കിടെ പോകുന്നത് പലർക്കും വലിയ നാണക്കേടാണ് ഞാൻ കഴിഞ്ഞ ദിവസം ഭാര്യവീട്ടിൽ ആണ് താമസിച്ചത് എന്ന് തൻ്റെ കൂട്ടുകാരോട് പറയുന്നത് പലർക്കും നാണക്കേടാണ്. അങ്ങനെ നാണിച്ചു പാത്തും പതുങ്ങിയും നാട്ടുകാരെയും കൂട്ടുകാരെയും തൻ്റെ വകയിലുള്ള അമ്മാവനേപോലുള്ള സകല ബന്ധുക്കളെയും ബോധിപ്പിച്ച് പേരിന് പോയി ഒരു പണിയും ഇല്ലെങ്കിലും നേരം വെളുക്കും മുമ്പേ തിരിച്ചു വരേണ്ട ഒരു സ്ഥലമാണോ ഭാര്യവീട് നമ്മളെ അത്രക്കും അസ്വസ്ഥർ ആക്കുന്നവരാണോ അവിടെയുള്ളത്.പലരും ഞാനെൻ്റെ ഭാര്യവീട്ടിൽ പോയിട്ട് ഒരു വർഷമായി എന്ന് വലിയ അഹങ്കാരത്തോടെയും ഞാനെൻ്റെ ഭാര്യവീട്ടിൽ പോയാൽ ജസ്റ്റ് ഒരു കട്ടൻചായ കുടിച്ചു അടുത്ത വണ്ടിക്ക് തന്നെ തിരിച്ചു വന്നു എന്നൊക്കെ വലിയ എന്തോ സംഭവം പോലെ പറയുന്നത് കേൾക്കുമ്പോൾ ആശ്ചര്യം തോന്നും.പെണ്ണുങ്ങൾ എല്ലാ വിട്ടുവീഴ്ചയ്ക്കും തയ്യാറാകണം എന്നാൽ നമ്മൾ നമ്മുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല എന്ന മനോഭാവം തിരുത്താൻ തയ്യാറാകണം. ഇതൊന്നും അല്ലാ അങ്ങനെ പോകുന്നവരെ കളിയാകുന്നവരാണ് കുടുതലും ഈ പോസ്റ്റ് വായിച്ചതിനു ശേഷവും കളിയാക്കാൻ ഒരുപാട് പേരുണ്ടാകും.
റംഷു പൊന്നാനി