നമ്മുടെ വീട് എന്ന സ്വപ്നം എല്ലാര്ക്കും ഉണ്ടാകും നമ്മുടെ വീട് എങ്ങനെ വേണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ വീട് എന്ന സ്വപ്നം മുന്നിൽ കാണുമ്പോൾ തന്നെ നമ്മൾ ചിന്തിച്ചു തുടങ്ങും.എല്ലാ പ്രയാസങ്ങളും തരണം ചെയിതു നമ്മൾ വീട് ഒരുക്കി എടുക്കും. ഒരു സാധാരണക്കാരന് എപ്പോഴും പണം തന്നെയാണ് ഒരു വലിയ കടമ്പ ആയിട്ടുള്ളത്.അതുകൊണ്ടു തന്നെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നമ്മൾ പല അബദ്ധങ്ങളിലും പോയി വീഴാറുണ്ട്. വീടുപണിയുടെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാലാകാലങ്ങളായി പുതിയ ടെക്നോളജിയും മെറ്റീരിയൽസ് പുറത്തിറങ്ങാൻ ഉണ്ട്. എങ്ങനെ കുറഞ്ഞ ചെലവിൽ വീട് പണിയാൻ ഉപയോഗിക്കുന്ന ഒന്നാണ് AAC ബ്ലോക്കുകൾ. തെർമൽ പ്ലാന്റ് അവശിഷ്ടങ്ങളായ വെള്ളാരം കല്ലിന്റെ പൊടി ചുണ്ണാമ്പുകല്ല് സിമന്റ് കുമ്മായം എല്ലാം ചേർത്താണ് ഈ ബ്ലോക്കുകൾ ഉണ്ടാക്കുന്നത്. 80 ശതമാനത്തോളം എയറും 20 ശതമാനത്തോളം സോളിഡ് മറ്റേറും അടങ്ങിയതാണ് ഈ ബ്ലോക്കുകൾ. വളരെ കുറഞ്ഞ കാലയളവിൽ ആണ് കേരളത്തിൽ ഇതിനു പ്രചാരം ഏറി കൊണ്ടിരിക്കുന്നത്.ഈ കട്ട വെച്ച് പണിയാൻ ഉദ്ദേശിക്കുന്നവർ നല്ലപോലെ അനേഷിച്ചതിന് ശേഷം മാത്രം തീരുമാനം എടുക്കുക.വീട് എന്നത് നിങ്ങളുടെ മാത്രം സ്വപ്നം ആണ് അതിലേക്ക് എന്തൊക്കെ വേണം എങ്ങനെ ആയിരിക്കണം എന്നുളത് ഒകെ നിങ്ങളാണ് തീരുമാനിക്കേണ്ടത്.
ചിലവ് കുറച്ച് വീട് പണിയാൻ ഉദ്ദേശിക്കുന്ന വരും അതുപോലെതന്നെ അപ് സ്റ്റെയർ പിന്നീട് എടുക്കാം എന്ന് വിചാരിക്കുന്ന ആളുകൾക്കും ഉപയോഗിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഒരു സാധനം തന്നെയാണ് എ എ സി ബ്ലോക്കുകൾ. രണ്ടിഞ്ച്,നാലിഞ്ച്, ആറിഞ്ച്,എട്ടിഞ്ച് എന്നിങ്ങനെ പല സൈറ്റുകളിലും ഈ ബ്ലോക്ക് ഇതിൽ ലഭിക്കും. മറ്റു കട്ടകൾ കൊണ്ട് വീട് പണിയുന്നതിനേക്കാൾ ചിലവ് കുറഞ്ഞ ഒന്നുതന്നെയാണ് എ എ സി ബ്ലോക്കുകൾ. പഴയ വീടുകൾക്ക് മുകളിലേക്ക് എക്സ്റ്റൻഷൻ എടുക്കുവാൻ ഏറ്റവും മികച്ചതും ചെലവ് ചുരുങ്ങിയ തുമായ ഒരു കട്ടയാണ് ഇത്. ബാത്റൂമിനു വേണ്ടി പാർട്ടീഷൻ ചെയ്യുവാൻ നമുക്ക് ഉപയോഗിക്കാവുന്നത് നാലഞ്ച് കട്ടകളാണ്. ചെറിയ സെപ്പറേഷനുകൾക്ക് അതായത് ബാത്രൂം, ചെറിയ കിഡ്സ് റൂം അങ്ങനെ തുടങ്ങിയ കാര്യങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി നാലഞ്ച് കട്ടയുടെ ആവശ്യം മാത്രമാണ് നമുക്ക് വേണ്ടത്. കുറച്ചും കൂടി വലിയ റൂമുകൾക്ക് എടുത്തിരിക്കുന്നത് വേണ്ടി ആറിഞ്ച് കട്ടകളാണ് ഉപയോഗിക്കുക. അതുപോലെ ഈ കട്ടയുടെ ഏറ്റവും വലിയ ഉപകാരം എന്ന് പറയുന്നത് ഒരു റൂമിൽ നിന്നും പറയുന്ന കാര്യങ്ങൾ മറ്റൊരു റൂമിലേക്ക് കേൾക്കുകയില്ല എന്ന് തന്നെയാണ് ഒരു സവിശേഷത. ചൂട് കാലങ്ങളിൽ ഏകദേശ 10 ഡിഗ്രി ടെമ്പറേച്ചർ എങ്കിലും നമുക്ക് കുറവ് അനുഭവപ്പെടും. അതായത് ഒരു എസി വെക്കേണ്ടേ സ്ഥലത്ത് നമുക്ക് ഒരു ഫാൻ കൊണ്ട് പ്രശ്നം പരിഹരിക്കാം.അതുപോലെ തന്നെ മറ്റു കട്ടകളെ അപേക്ഷിച്ച് നമുക്ക് പണിക്കൂലിയും വളരെ കുറഞ്ഞ ചെലവിൽ തന്നെ നമുക്ക് ചെയ്യുവാൻ സാധിക്കും.ഇ കട്ട നാണക്കേണ്ട ആവശ്യവുമില്ല. 45 മിനിറ്റ് കൊണ്ട് തന്നെ സെറ്റാകും. ഈ 45 മിനിറ്റിനുള്ളിൽ നമുക്ക് എന്തെങ്കിലും അബദ്ധം മിക്സിങ് പറ്റുകയോ മറ്റോ ചെയ്താൽ നമുക്ക് അപ്പോൾതന്നെ അത് പൊളിക്കാൻ ഉള്ള സംവിധാനം ഉണ്ട് 45 മിനിറ്റിനു ശേഷം പൊളിക്കാൻ ശ്രമിച്ചാൽ നമുക്ക് പറ്റില്ല. ഭാരക്കുറവ് സമയലാഭം ചൂട് കുറവ് നിർമ്മാണ ചെലവ് കുറവ് തുടങ്ങിയവയാണ് എ എ സി ബ്ലോക്കിനെ മറ്റ് ബ്രിക്സ് മെറ്റീരിയൽ നിന്നും വേറിട്ട് നിർത്തുന്നത്.വീട് ഒരു സ്വപ്നമായി കണ്ടുകൊണ്ടിരിക്കുന്ന ആളുകൾക്ക് ചിലവ് ചുരുക്കി മനോഹരമായ വീടുകൾ നിർമ്മിക്കാൻ ഇങ്ങനെ ഉള്ള ചെലവ് ചുരുക്കിയ കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
രശ്മി അസ്സോസിയേറ്റ്സ്
628235097 , 9447121444