വിവാഹശേഷം വധു വരന്റെ പേരു കൂടി അല്ലെങ്കിൽ വരന്റെ കുടുംബ പേരു കൂടി തന്റെ പേരിനോട് ചേർക്കുക എന്നത് മഹത്വവത്കരിച്ച്

ഓരോരുത്തരുടെയും ഏറ്റവും ആധികാരിക രേഖകളിൽ ഒന്നാണ് പാസ്പോർട്ട് പോലത്തെ വളരെ വേണ്ടപ്പെട്ട രേഖകൾ. 18 വയസ്സിനുശേഷം പാസ്പോർട്ട് എടുക്കുക എന്ന് പറയുന്നത് തന്നെ ആവേശകരമായ ഒരു കാര്യമാണ് നമ്മൾ വിദേശത്ത് പോകുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇല്ല പക്ഷേ പാസ്പോർട്ട് എടുക്കേണ്ടത് നിർബന്ധം ഉള്ള പോലെ. കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യ ഭർത്താവിന്റെ പേര് പാസ്പോർട്ടിലോ മറ്റു പ്രധാന രേഖകളിലോ ചേർത്താൽ ചിലപ്പോൾ കയ്പുനിറഞ്ഞ അനുഭവം ഉണ്ടാകും.പാസ്സ്പോർട്ടിൽ മാത്രമല്ല നമ്മുടെ പല സെര്ടിഫിക്കറ്റിലും ഇങ്ങനെ ആക്കിയാൽ പിന്നെ ഒരു അവശ്യ സമയത് നട്ടം തിരിയും.ഒരു യുവതിയുടെ കുറിപ്പ് വായിക്കാം

വിവാഹ ശേഷം വധു വരന്റെ പേരു കൂടി അല്ലെങ്കിൽ വരന്റെ കുടുംബ പേരു കൂടി തന്റെ പേരിനോട് ചേർക്കുക എന്നത് എഴുതപ്പെടാത്ത ഒരു നിയമമാണ്. ചിലർ ഒപ്പമുണ്ടായിരുന്ന അച്ഛന്റെ പേരുമാറ്റി ഭർത്താവിന്റെ പേര് സ്വീകരിക്കുന്നു. മറ്റു ചിലർ സ്വന്തം പേരിനോടു കൂടി ഭർത്താവിന്റെ പേര് കൂട്ടി ചേർത്ത് കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ഈയൊരു കാര്യത്തെ വളരെ മഹത്വവത്കരിച്ച് കൊണ്ടു പോകുന്ന കാഴ്ചയാണ് ഇന്നുള്ളത്. സിനിമാതാരങ്ങൾ ആണെങ്കിൽ പിന്നെ അവർ പേരു മാറുന്നതും അത് തിരികെ മാറ്റുന്നതും ഒക്കെ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അടയാളമായി വരെ കാണുന്ന ഒരു സമൂഹം ആണ് നമ്മുടേത്. എന്റെയും വിവാഹം കഴിഞ്ഞ സമയത്ത് അപ്പൊൾ തോന്നിയ ഒരു ബുദ്ധിയിൽ ഞാൻ എന്റെ പേരിനൊപ്പം ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്തിരുന്നു. പക്ഷേ കാഴ്ചപ്പാടുകളും ചിന്താഗതികളും കുറച്ചു കൂടി വിശാലമായപ്പോൾ എനിക്ക് മനസ്സിലായി അത് വെറും പൊട്ടത്തരം ആണെന്ന്. വിവാഹശേഷം സ്ത്രീകൾ മാത്രം എന്തിന് പേരുമാറ്റുന്നു. സ്ത്രീകൾ മാത്രം എന്തിന് സിന്ദൂരം ധരിക്കുന്നു. എന്തിനു താലി അണിയുന്നു. ഇങ്ങനെയുള്ള ചോദ്യങ്ങൾ പലപ്പോഴായി ഉള്ളിൽ തോന്നി തുടങ്ങിയപ്പോൾ ഞാൻ തന്നെ സോഷ്യൽ മീഡിയയിലെ പേര് പഴയതു പോലെ മാറ്റി. അതുപോലെ സിന്ദൂരം ധരിക്കാനോ മോതിരം ധരിക്കാനോ മിനക്കെടാറുമില്ല.

ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ, വിവാഹശേഷം ഭർത്താവ് ഭാര്യയുടെ പേര് സ്വന്തം പേരിനോട് ചേർത്ത് വെക്കുന്നു. ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു കാഴ്ച കാണുന്നത്. രണ്ട് ദിവസം മുൻപ് കഴിഞ്ഞ വിവാഹമാണ് ബ്രൂക്കിലിൻ ബെക്കാമിന്റെയും നിക്കോള അന്ന പെൽറ്റ്സിന്റെയും. സ്‌പൈസ് ഗേൾസ് മ്യൂസിക് ഗ്രൂപ്പ്‌ മെമ്പറും ഡിസൈനറുമായ വിക്ടോറിയ ബെക്കാമിന്റെയും ലോക പ്രശസ്ത ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെയും മകൻ. സത്യം പറഞ്ഞാൽ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ്. ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ. അവർ രണ്ടുപേരും രണ്ടു പേരുടെയും പേരുകൾ അങ്ങോട്ടുമിങ്ങോട്ടും പങ്കിട്ടെടുക്കുകയാണ് ചെയ്തത്. സമൂഹത്തിന് മാതൃകയാക്കാവുന്ന ഒരു കാര്യമാണത്. സമത്വം എന്നത് വാക്കുകൾ കൊണ്ടല്ല, ജീവിതത്തിൽ ചെയ്തു കാണിക്കുമ്പോഴാണ് അതിനു വില ഉണ്ടാവുന്നത്. സോഷ്യൽ മീഡിയയിലെ പേരുകളിൽ വരുത്തിയ ചെറിയൊരു മാറ്റം എന്തുകൊണ്ട് എനിക്ക് ഇത്രയും വലിയ അത്ഭുതമായി തോന്നി, അല്ലെങ്കിൽ എന്തുകൊണ്ട് അത് സമൂഹത്തിന് മാതൃകയായി തോന്നി എന്നുള്ളത് ചിലപ്പോൾ പലർക്കും സംശയമായി തോന്നിയേക്കാം. പക്ഷേ ചെറിയ മാറ്റങ്ങൾ പോലും അത് പ്രശസ്തർ ചെയ്യുമ്പോൾ, അനുകരണീയമാണ്. നാളേക്കുള്ള ഒരു പുതിയ ചുവടുവെപ്പ് തന്നെയാണ്. കേവലമൊരു പേരല്ല ഇവിടെ പങ്കുവെക്കപ്പെട്ടത് തുല്യതയുടെ ആദ്യ പാഠങ്ങളാണ്. ഈ എഴുത്ത് അംഗീകരിക്കാൻ മിക്കവർക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം.ഇത് എന്റെ കാഴ്ച്ചപ്പാടാണ് ചിലർക്കെങ്കിലും മനസ്സിലാവും.
കടപ്പാട്- ജ്യോതി സി സ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these