ഏതൊരു ആൾക്കും വളരെ കുറഞ്ഞ ബഡ്ജറ്റ്ലും കുറഞ്ഞ സ്ഥലത്ത് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ഒരു നില വീടിന്റെ പ്ലാൻ. 3 സെന്റ്ൽ 2 ബെഡ് റൂമുകൾ ഉൾക്കൊള്ളുന്ന ഈ വീടിന് 853 സ്ക്വയർ ഫീറ്റ് ആണ് സിറ്റൗട്ടും, ലിവിങ് റൂമും, രണ്ട് ബെഡ്റൂം, ടോയ്ലറ്റും,കിച്ചനും,സ്റ്റോറും അടങ്ങിയ ഒരു ചെറിയ വീടിന്റെ പ്ലാൻ ആണ്. വളരെ കുറഞ്ഞ സ്ഥലമുള്ള ആളുകൾക്ക് പണിയാൻ പറ്റുന്ന തരത്തിലുള്ള പ്ലാൻതന്നെ ആണ് ഇത്.11 ലക്ഷം രൂപയാണ് കണക്കുന്ന വീടിന്റെ വില.വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ഏതൊരാൾക്കും തന്റെ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ആവുന്ന അകലത്തിൽ ആണെന്ന് വിശ്വസികുന്നതാണ് ഒരു സാധാരണക്കാരെന്റെ സന്തോഷവും സമാധാനവും. ഗൃഹ നിർമ്മാണത്തിന് ഒരു വിദഗ്ധന്റെ നിർദ്ദേശം തേടാത്തവരായിട്ട് ആരും ഉണ്ടാകില്ല. എന്നിരുന്നാൽ കൂടി നമ്മുടെ മനസ്സിൽ എന്താണ് ഉള്ളത് എന്നത് വിദഗ്ധനോടുകുടി പറയുന്നത് വളരെ നല്ലതായിരിക്കും. സാധാരണക്കാരൻറെ വീട് എന്ന സ്വപ്നങ്ങൾക്ക് ഇതുപോലുള്ള കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ ഉള്ള വീടുകൾ നമുക്കു മുന്നിൽ എത്തുമ്പോൾ സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് കൂടിയാണ് ചിറക് മുളക്കുന്നത്.എല്ലാവര്ക്കും വീട് എന്ന സ്വപ്നം സഫലമാവട്ടെ.
സാധാരണക്കാരന് എപ്പോഴും പണം തന്നെയാണ് ഒരു വലിയ കടമ്പ ആയിട്ടുള്ളത്.അതുകൊണ്ടു തന്നെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നമ്മൾ പല അബദ്ധങ്ങളിലും പോയി വീഴാറുണ്ട്. വീടുപണിയുടെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാലാകാലങ്ങളായി പുതിയ ടെക്നോളജിയും മെറ്റീരിയൽസ് പുറത്തിറങ്ങാൻ ഉണ്ട്.ചിലപ്പോൾ ചില ആളുകൾക്ക് സ്ഥലം ഉണ്ടാക്കാം ചിലർക്ക് സ്ഥലം മുതൽ തുടങ്ങണം.ഓരോ ആളുകളുടെ കഴിവിന് അനുസരിച്ചാണ് വീട് വെക്കുക ചെറുതായിരിക്കും വലുതായിരിക്കും.വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്ന ഏതൊരാൾക്കും തന്റെ സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ആവുന്ന അകലത്തിൽ ആണെന്ന് വിശ്വസിക്കാനാണ് നമ്മുക്ക് ഇഷ്ടം.എപ്പോ വേണമെങ്കിലും പട്ടികപ്പെടുവാൻ സാധ്യത ഉള്ള ഒരു മേഖലയാണ് വീട്.നമ്മുക്ക് ശരിയായ കരുതൽ ഇല്ലെങ്കിൽ നമ്മുടെ ഒരുപാട് പണം നഷ്ട്ടപെടും കൃതമായുള്ള പ്ലാൻ നമ്മുക്ക് ആണ് ആദ്യം വേണ്ടത്.പിന്നീട് നമ്മുടെ മനസ്സിൽ എങ്ങനെ ആയിരിക്കണം ഒരു വീട് എന്ന് ഡിസൈനെര്നോട് പറയുക.അവരും ചില നിർദ്ദേശങ്ങൾ വെക്കും ചിലതൊക്കെ നമ്മൾ അംഗീകരിക്കേണ്ടി വരും.ഇതൊക്കെ എന്തിനാ പറയുന്നത് ഇതൊക്കെ ഞങ്ങൾക്ക് അറിയാം എന്ന് ഒരുപാട് ആളുകൾ പറയാറുണ്ട്.പിന്നീട് വലിയ അബദ്ധങ്ങളിൽ പെട്ട് പോയതിനു ശേഷം കൈകാലുകൾ ഇട്ടു അടിക്കും.അങ്ങനെ ഒരുപാട് ആളുകളുടെ ജീവിതം അറിയുന്നത് കൊണ്ടാണ് വീണ്ടും വീണ്ടും പറയുന്നത്.
ശരിയായ സമയത്ത് നമ്മുടെ സമ്പാദ്യത്തിന് അനുസരിച്ച് ഒരു വീട് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് തന്നെ ഉണ്ടാകും. സ്വന്തമായൊരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. നമ്മുടെ സ്വപ്നം യാഥാർഥ്യമാകുമ്പോൾ നമ്മുടെ സമ്പത്തിന് അനുസരിച്ച് ഒരു വീട് പണിയാൻ പാടുള്ളൂ എന്ന് ഏവർക്കും അറിയാം എന്ന് കരുതുന്നു. ശരിയായ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചു വേണം മുന്നോട്ട് പോകാൻ. ലോണെടുത്താണ് വീട് വെക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ എത്ര രൂപ ലോൺ എടുക്കണം എന്നുള്ള വ്യക്തമായ ധാരണ നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. തിരിച്ചടയ്ക്കാൻ നമ്മളെക്കൊണ്ട് സാധിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ലോൺ എടുത്തു വീട് വെക്കുന്ന കാര്യം ചിന്തിക്കേണ്ടത് ഉള്ളൂ. നിങ്ങളുടെ വരുമാനത്തെ അനുസരിച്ചായിരിക്കണം നിങ്ങളുടെ വീടിന്റെ പ്ലാനുകളും. നമ്മുടെ വീട് എങ്ങനെ ആയിരിക്കണം എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയതിനു ശേഷം മാത്രം വീടുപണിക്ക് ഇറങ്ങി തിരിക്കുക.