വൃദ്ധരെ ഐസിയുൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത് മരിക്കാൻ ആശുപത്രിയുടെ ആവശ്യമില്ല

ഒരാൾക്ക് മരിക്കാൻ ഹോസ്പിറ്റലിൽന്റെ ആവശ്യം ഇല്ല എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയകളിൽ വളരെ ഇടം നേടിയിരിക്കുകയാണ് ഡോക്ടർ മേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന് അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടിയാണ് ഡോക്ടർ മേരിയുടെ കുറിപ്പ്. കോട്ടയം ജില്ലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഡോക്ടറായ മേരി സ്വന്തം അനുഭവത്തിൽ നിന്നുമാണ് ഇത്തരം ഒരു കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് മരണത്തിനു കീഴടങ്ങാൻ തയ്യാറായി നിൽക്കുന്ന ഒരു വ്യക്തിയോട് നാം കാണിക്കേണ്ട കരുണ എന്ത് എന്ന് വ്യക്തമാക്കിത്തരുന്ന രീതിയിലാണ് ഡോക്ടർ മേരിയുടെ പോസ്റ്റ്. ഡോക്ടർ മേരി പോസ്റ്റിലൂടെ പറയുന്നത് ഇപ്രകാരമാണ്.വൃദ്ധരെ ഐസിയുൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ജിവിതം മതി എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.സർവ്വാംഗം സൂചികൾ കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്. വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ ഡ്രിപ് നൽകുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം.

അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന് ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല. ഇത്തരമൊരു പോസ്റ്റ് താഴെയായി ഇത് എന്റെ സ്വന്തം അഭിപ്രായം ആണ് എന്നും ഡോക്ടർ കുറിക്കുന്നു. എന്തുതന്നെയായാലും ഡോക്ടർ ഇവിടെ പങ്കു വെച്ചിരിക്കുന്ന ഈ വിഷയം തീർച്ചയായും ശ്രദ്ധ നേടേണ്ട ഒന്ന് തന്നെയാണ്.

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ ഈ കാലത്ത് മരിക്കേണ്ട സമയത്ത് പോലും മനുഷ്യനെ മരിക്കാൻ വിടാത്ത ഒരു അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ജനിച്ചാൽ ഒരിക്കൽ മരിക്കണം എന്നുള്ള പ്രപഞ്ച സത്യത്തെ ഉൾക്കൊള്ളാൻ മനുഷ്യൻ തയ്യാറാവാത്തത്തിന്റെ ഒരു മുഖം തന്നെയാണ് ഇത്തരം ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.തന്റെ ജീവിതം അവസാനിച്ചിരിക്കുന്നു എന്ന് ഒരുപക്ഷേ ഡോക്ടറെ കാൾ മുന്നേ രോഗിക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കും. അത്തരമൊരു സാഹചര്യത്തിൽ വാർദ്ധക്യത്തിലേക്ക് ചെന്നെത്തി വ്യക്തി തന്റെ നല്ല കാലം മുഴുവൻ എവിടെയാണോ ചിലവഴിച്ചത് അവിടേക്ക് ചെന്നെത്തുവാൻ വളരെയധികം ആഗ്രഹിക്കും. മാത്രമല്ല തന്റെ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും സാമ്യവും അവർ ആ സമയം ഏറെ ആഗ്രഹിക്കും. ആ സമയത്ത് കിട്ടുന്ന സാമ്യം ഒരു പക്ഷേ അവർക്ക് നമ്മുക്ക് നൽകാനാവുന്ന ഏറ്റവും നല്ല യാത്രയയപ്പും ആയിരിക്കും.
അതുകൊണ്ടുതന്നെ മരിക്കാൻ സമയമായി തന്റെ ജീവിതം പൂർത്തിയായി എന്ന അവസ്ഥയിൽ എത്തിനിൽക്കുന്ന ഒരു വ്യക്തിയെ വീണ്ടും കൃത്രിമ ശ്വാസത്തിന്റെയും എന്ട്ര ങ്ങളുടെയും മാത്രം പിൻബലത്തിൽ ഒരു മുറിക്കുള്ളിൽ അടച്ചിടുന്നത് തികച്ചും ശിക്ഷാവഹം തന്നെയാണ്.
ഡോക്ടർ മേരി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these