നമ്മുടെ ഒകെ അച്ഛൻ നമുക്ക് വേണ്ടി എന്തൊക്കെ യാതനകൾ സഹിച്ചിട്ടുമുണ്ട് ഏന് മനസ്സിലാകണമെങ്കിൽ ജീവിച്ചു ജീവിച്ചു അച്ഛന്റെ ഒകെ പ്രായം നമ്മുക് ആവണം.ഒന്ന് ആലോചിച്ചു നോക്കിയാൽ ശരിയല്ലേ അച്ഛനെ നമ്മൾ അമ്മയെ മനസ്സിലാക്കിയ എത്രെയെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ.ആരായിരുന്നു അച്ഛൻ നമ്മുക്ക് എങ്ങനെ ആയിരുന്നു അച്ഛൻ അങ്ങനെ ഒരുപാട് ചോത്യങ്ങൾ ഉണ്ടാകും പക്ഷെ നമ്മുടെ പ്രായം അച്ഛനോളം ആവണം അപ്പോഴേ നമ്മുക്ക് തോന്നി തുടങ്ങു.കല്യണം കഴിഞ്ഞപ്പോൾ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ പല ജോലികൾ പല സ്ഥലങ്ങൾ വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി. ചെറുതാണെങ്കിലുംമനോഹരമായൊരു വീട് വെച്ച് അല്ലെങ്കിൽ അതിനു ഇപ്പോഴും ശ്രമിക്കുന്ന അച്ഛൻ മക്കളെയെല്ലാം വിവാഹം കഴിപ്പിച്ചു.എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി.ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി.കാരണം മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ് അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി.
സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം.ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും.ഇതിനിടക്ക് പിതാവിനെ മറക്കും പലപ്പോഴും കരയുന്ന അമ്മമാരെ മക്കൾ കാണും പക്ഷെ കരയുന്ന പിതാവിനെ മക്കൾ കാണില്ല പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത അറിയിക്കാത്ത അച്ഛൻ ഇതിഹാസം തന്നെയല്ലേ.’അമ്മ പറഞ്ഞു അറിവ് ഉണ്ടാകും പക്ഷെ അച്ഛൻ ഒരിക്കലും പറയില്ല.
അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും.അച്ഛന് സ്നേഹം പ്രകടിപ്പിക്കാനറിയില്ല അതെ ചില അച്ചന്മാർ അങ്ങനെ ആണ് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല.പക്ഷെ ഉളിൽ വാനോളം സ്നേഹം ഉണ്ടാകും.പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ അതൊക്കെ തന്നെയാണ് ചില അച്ചന്മാർ വീട്ടിൽ പോലും അന്യരാക്കുന്നത്.മകളെ വിവാഹം കഴിച്ചയക്കുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കണം.കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ആ കണ്ണിൽ ശരിക്കൊന്നു നോക്കിയാൽ കാണാം കണ്ണീരിന്റെ നനവ് ലോകം അറിയട്ടേ പിതാവിന്റെ മഹത്വം.
അമ്മ ഉണ്ടാക്കി തന്ന ചോറിനും കറിക്കും അമൃതിനേക്കാൾ സ്വാദ് പകർന്നത് അച്ഛനത് ഉരുളകളാക്കി വായിൽ വെച്ചു തരുമ്പോൾ ആയിരുന്നെന്നു അങ്ങനെ തോന്നിട്ടുണ്ടോ നിങ്ങൾക്ക് അച്ഛൻ കൊണ്ടുവരുന്ന പലഹാരപൊതിക്കായി നമ്മുടെ ചെറുപ്പത്തിൽ കാണുനട്ടു നോക്കിയിരുന്ന ദിവസങ്ങൾ.നമ്മുക്ക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ വാശിപിടിച്ചു നേടിയെടുത്തപ്പോൾ അതിൽ അച്ഛന്റെ വിയർപ്പിന്റെ വിലയും ഉണ്ടെന്ന് നമ്മൾ ഓരോരുത്തരും അറഞ്ഞിരുന്നോ.പരാതികളും പരിഭവങ്ങളും പറയാതെ സ്വന്തം മകന് അല്ലെങ്കിൽ മകൾക്ക് വേണ്ടി പുഞ്ചിരിയോടെ സ്നേഹം ഉളിൽ ഒതുക്കിയ നമ്മുടെ ഒകെ അച്ഛൻ.പിന്നീട് നമ്മൾ വളരുന്പോൾ അച്ഛനോട് അകലം കാണിച്ച നാളുകളിൽ പോലും അമ്മയോട് പതിഞ്ഞ ശബ്ദത്തിൽ അത്താഴം കഴിച്ചോ അവർ എന്ന് ചോതിക്കുന അച്ഛനെ ഓർക്കുണ്ടോ.ദൂരെ ആയിരിക്കും പലരുടെയും മാതാപിതാക്കൾ അവരെ ഇടക്ക് എങ്കിലും വിളിക്കുക മരുന്ന് കഴിച്ചോ ഭക്ഷണം കഴിച്ചോ സുഖം ആണോ എന്ന് ചോദിക്കുക.അതൊക്കെ മതി അത് കേൾക്കുന്നത് തന്നെ അവർക്കു ആശ്വാസം ആയിരിക്കും.
കാപ്പാട്