അമ്മയ്ക്ക് വേണ്ടി തിരികെ കെജിഎഫിലേക്ക് എത്തിയ കർണാടകയിൽ ജനിച്ചു മുംബൈയെ വിറപ്പിച്ച തങ്കം റൗഡി

ഇപ്പോൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2. ഇതിനു മുൻപ്പ് നാല് വർഷങ്ങൾക്ക് മുന്നേ റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 1ന്റെ എന്ന സിനിമയുടെ രണ്ടാം ഭാഗം കൂടിയാണ് ഇത് എല്ലാവര്ക്കും അറിയാമല്ലോ. ഒറ്റ ചിത്രം കൊണ്ട് തന്നെ കഴിവ് തെളിച്ച പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോക്കി ഭായി എന്ന മുംബൈയിൽ ജനിച്ചു വളർന്ന ഒരു ഗുണ്ട എങ്ങനെയാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയുടെ രാജാവായി മാറുന്നത് എന്ന കഥയാണ് ചിത്രം പറയുന്നത്.ചിത്രം ഒരു സാങ്കല്പിക കഥയാണ് എന്ന് സംവിധായകൻ പല തവണ ആവർത്തിച്ചിട്ടുണ്ട്. അതായത് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അല്ല ചിത്രമൊരുക്കിയിരിക്കുന്നത് എന്നർത്ഥം. അതുപോലെതന്നെ റോക്കി ഭായ് എന്ന കഥാപാത്രവും സാങ്കല്പികം തന്നെയാണ്. എങ്കിലും സിനിമയിലെ പല കാര്യങ്ങളും യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് എടുത്തിരിക്കുന്നത് എന്ന വസ്തുത പലർക്കും അറിയില്ല എന്ന് മാത്രമല്ല അത് എത്ര ആയാലും മറച്ചു പിടിക്കാനും സാധിക്കില്ല.

കെജിഎഫ് എന്ന ഒരു സ്ഥലം യഥാർത്ഥത്തിൽ ഉണ്ട്. കോളർ എന്ന കർണാടകയിലെ ഒരു ഗ്രാമത്തിലാണ് ഈ സ്വർണ്ണഖനി ഉള്ളത്. കോളാർ ഗോൾഡ് ഫീൽഡ് എന്നാണ് കെജിഎഫ് എന്ന വാക്കിൻറെ ഫുൾഫോം. ബാംഗ്ലൂർ നഗരത്തിൽ നിന്നും 100 കിലോമീറ്റർ മാറിയാണ് ഈ സ്വർണ്ണഖനി ഉള്ളത്. ഇവിടെയാണ് സിനിമയുടെ കഥ നടക്കുന്നത്.അതേസമയം റോക്കി ഭായി എന്ന കഥാപാത്രവും ഒരു യഥാർത്ഥ വ്യക്തിയെ ആധാരമാക്കി ആണ് ഒരുക്കിയിരിക്കുന്നത് എന്ന വസ്തുത സംവിധായകൻ പോലും തള്ളിക്കളയാൻ സാധിക്കില്ല. തങ്കം റൗഡി എന്നായിരുന്നു ഇയാളുടെ പേര്. കർണാടകയിൽ ആയിരുന്നു ഇയാൾ ജനിച്ചു വളർന്നത്. പിന്നീട് മുംബൈ നഗരത്തെ വിറപ്പിച്ച റൗഡി ആയി മാറി. പിന്നീട് കെ ജി എഫിലേക്ക് തൻ്റെ അമ്മയെ കൊണ്ടുവന്നു എന്നറിഞ്ഞപ്പോൾ ആണ് തങ്കം റൗഡി മുംബൈ ഉപേക്ഷിച്ചു കെജിഎഫിലേക്ക് എത്തിയത്. പിന്നീട് എന്ത് സംഭവിച്ചു? യഥാർത്ഥ റോക്കി ഭായിയുടെ ജീവിതം അറിയുമോ? അതിനെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് ഒരു പോസ്റ്റിലൂടെ എല്ലാ വിവരവും അറിയാം.

കെജിഫ് മൂവി ആരുടെയും യഥാർത്ഥ കഥ അല്ല എന്ന് പ്രശാന്ത് നീൽ പറഞ്ഞിട്ടുണ്ട്.. ഈ പോസ്റ്റ്‌ പക്ഷെ കെജിഫ് ൽ നടന്ന യഥാർത്ഥ സംഭവവുമായി ഉള്ള കാര്യം ആണ്.കാലങ്ങൾക് മുൻപ് കെജിഫ് നിധി വേട്ട നടക്കുമ്പോൾ പല ആളുകളെയും അനദികൃതമായി പിടിച്ചു കൊണ്ടുവന്നു മിനിങ് നടത്തിയിരുന്നു അങ്ങനെ നടക്കുന്ന കാലത്തു സ്വർണ്ണം മിസ്സിംഗ്‌ ആകുന്നു ആരാണ് സ്വർണ്ണം കടത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഉള്ള ഗനി സൂക്ഷിപ്പുകാർക് ഉത്തരം ഇല്ലായിരുന്നു. ആളുകളെ പിടിച്ചു നിർത്തി പരിശോധന നടത്തി എങ്കിലും അസാധാരണമായ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. വീണ്ടും സ്വർണ്ണം പോകുന്നു അത് സാധാരണ ജനങ്ങളിൽ എത്തുന്നു കോർപ്പറേറ്റ് കമ്പനി ഇന്ത്യൻ ഗവണ്മെന്റ് ആകെ പരിഭ്രാന്തരായി ആരാണ് സ്വർണ്ണം കടത്തുന്നത്. അതിനു ഉത്തരം കിട്ടിയത് കുറച്ചു നാളുകൾ കഴിഞ്ഞു ആണ് അന്ന് കർണാടകയിൽ ജനിച്ചു മുംബൈ നഗരം വിറപ്പിച്ച തങ്കം റൗഡി ആണ് അത് എന്ന് നിഗമനത്തിൽ എത്തി ചേർന്നു. വീരപ്പൻ കഴിഞ്ഞാൽ ഇന്ത്യയെ വിറപ്പിച്ച ആ കള്ളന് പാവങ്ങളുടെ ഇടയിൽ ധീരൻ ആയിരുന്നു. സ്വന്തം അമ്മയെ മിനിങ് സ്ഥലത്തേക്ക് കൊണ്ടുവന്നത് കാരണം ആണ് തങ്കം റൗടി മുംബൈ വിട്ട് കെജിഫ് ൽ വന്നത് എന്ന് അന്വേഷണത്തിൽ അറിഞ്ഞു. പല തവണ പിടിക്കാൻ നോക്കി എങ്കിലും തങ്കത്തിനെ ആർക്കും കിട്ടിയില്ല.സിനിമയിൽ ഉള്ളത് പോലെ മസിൽ മാൻ അല്ലാത്ത കാരണം സാധാരണ വ്യക്തിയെ പോലെ അദ്ദേഹം അതിൽ ജീവിച്ചു.

കെജിഫ് അതിനെ ഭരിച്ച കോർപ്പറേറ്റ് ആൻഡ് ഗവണ്മെന്റ് ആളുകളെ റൗഡി വിറപ്പിച്ചു കൊണ്ടേ ഇരുന്നു. റൗഡിയെ നിയമപരമായി പിടിക്കാൻ ധാരാളം കുറ്റങ്ങൾ ചാർത്തി നൽകിയിരുന്നു. കൂട്ടത്തിൽ ഉള്ളവരുടെ ഒറ്റ് എന്തോ 1997ൽ പോലീസ് എടുമുറ്റലിൽ തങ്കം റൗഡിയെ കൊന്നു. കർണാടക ജനങ്ങൾക് ധീരനും ഗവണ്മെന്റ് കോർപ്പറേറ്റ് ആളുകൾക്കു കുറ്റവാളിയും ആയ തങ്കം റൗഡിയുടെ കഥ അവിടെ അവസാനിച്ചു പക്ഷെ ഏത് ആളുകൾക്കും അയാളുടെ കഥ വായിക്കുമ്പോൾ രോമാഞ്ചം കേറി വരും അതാകും പ്രശാന്ത് നീൽ തന്റെ ക്യാമറയുമായി കെജിഫ് ലേക്ക് നീങ്ങിയത്. ആളുകളെ തിരച്ചിൽ പരേഡ് നടത്തി കഴിഞ്ഞും സ്വർണ്ണം കളവ് പോകുന്ന അവസ്ഥ വീണ്ടും വീണ്ടും മാസ്സ് ആക്കി എടുത്തു ജീവിതം തങ്കത്തെ കുറിച്ച് ഒരു നാട്ടുകാരൻ എന്ന നിലയിൽ പ്രശാന്ത് നീലിനും സ്വന്തം നാടിന്റെ പുരുഷനെ വേറൊരു രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടാകുക. തങ്കത്തിന്റെ കഥ അല്ല എന്ന് പറഞ്ഞാലും ഇന്നും കെജിഫ് വിറപ്പിച്ച വെക്തി എന്ന നിലയിൽ തങ്കം മുന്നിൽ ഉണ്ടാകും.
കടപ്പാട് സഞ്ജു

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these