പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകൾ കാണാറുണ്ട് ഭർത്താവ് സുന്ദരൻ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല

പെണ്ണ് സുന്ദരിയാകുന്നത് എപ്പോഴാണെന്ന് പറഞ്ഞുള്ള ഒരുപാടു പോസ്റ്റുകൾ എല്ലാ ഗ്രൂപ്പിലും കണ്ട്‌.ഭർത്താവ് സുന്ദരൻ ആകുന്നത് എപ്പഴാണെന്ന് എവിടെയും കണ്ടിട്ടില്ല ഞാൻ അഞ്ചാറു ദിവസം ഒരേ ഡ്രസ്സ്‌ ഇട്ട് നടക്കാറുണ്ടായിരുന്നു.എനിക്ക് അലക്കാനുള്ള മടികൊണ്ടും അമ്മയെ കൊണ്ട് അലപ്പിക്കണ്ട എന്ന് കരുതിയത് കൊണ്ടും ഞാൻ അങ്ങിനെ നടന്നു.4 വർഷം പ്രേമിച്ചു ഒരു പെണ്ണിനെ കെട്ടിയതിനു ശേഷം ഒരു ദിവസം ഞാൻ 3 തവണ ഉടുപ്പ് മാറും.അതും അലക്കി സ്റ്റിഫ് and ഷൈൻ ഇട്ടു തേച്ചു മടക്കിയത് അത് ഇട്ടില്ലേൽ അവളുടെ മാന്തും കൊള്ളണം.

പ്രണയം പോലെ അല്ല ജീവിതം എന്നൊക്കെ പറയുന്നവർ അങ്ങ് മാറി നിന്നാട്ടെ അവൾ എന്റെ ഡ്രസ്സ്‌ അലക്കുന്നതിലൂടെ എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നതിലൂടെ അവളിലെ പ്രണയം വീണ്ടും വീണ്ടും എന്റെ മധു ചക്ഷകം നിറഞ്ഞു കവിയുകയായിരുന്നു.എന്നിലെ പ്രണയം വെറും നോക്കുകുത്തി ആക്കിക്കൊണ്ട് അവൾ എന്നിലേക്ക് പടർന്നുകയറുകയായിരുന്നു… അവളെന്നിൽ പൗർണമി ആകുമ്പോൾ തിരികെ നൽകാൻ ഒന്നുമില്ലല്ലോ എന്ന എന്റെ വേവലാതിക്ക് അറുതി ആയി കൊണ്ട് അവൾ സ്വപ്നങ്ങളുടെ അപാരതയിലേക്ക് എന്നെ കൊണ്ടുപോയി… അവൾ എന്റെ കുഞ്ഞിനെ ചുമക്കാൻ തുടങ്ങിയിരിക്കുന്നു.പ്രണയത്തിന്റെ ആത്മരതികൾ ഹൃദയങ്കമായി കരുതലിന്റെ പുത്തൻ ആകാശം തേടിയിറങ്ങുന്ന അനുഭൂതി.

ആദ്യത്തെ മൂന്ന് മാസം വളരെ ശ്രദ്ധിക്കണമല്ലോ.. അപ്പുറത്തുള്ള കനാലിൽ തുണി അലക്കാൻ പോകുമ്പോ കൂടെ അവളും വരും.അവൾ നോക്കിയിരിക്കും കരയിൽ അങ്ങിനല്ല ഇങ്ങിനെ അതെടുത്തു ഇതുപോലെ ചെയ്യ് എന്നൊക്കെ പറഞ്ഞു.അത്രേം നാളും സ്വന്തം ഷഡ്ഢിപോലും തിരുമ്മിയിടാത്ത ഞാൻ അവളുടെ അടിവസ്ത്രങ്ങൾ വരെ അലക്കിക്കൊടുക്കുന്നതിൽ കണ്ട്‌ നിക്കുന്ന കൂതറ നാട്ടുകാരെ അവർ തന്നതിന്റെ ഇരട്ടി പുച്ഛം നൽകി അവഗണിച്ചു.രാത്രി നന്നായി ഒന്നുറങ്ങി വരുമ്പോഴേക്കും അവളുടെ വിളികേൾക്കാം.ചേട്ടായി നടു വേദനിക്കുന്നു. തടവി താ കമിഴ്ന്നു കിടക്കാൻ പാടില്ലാലോ മോളൂസേ പിന്നെങ്ങനാ.വയ്യ ചേട്ടായീ ന്ന് അവൾ പറയുമ്പോ ഇടനെഞ്ചിൽ പിടയുന്നൊരു വേദന ഉണ്ട്. കാലിൽ മസിൽ കേറുന്നു ചേട്ടായീ ന്ന് പറഞ്ഞൊരു കരച്ചിൽ ഉണ്ട്.നേരം വെളുക്കുന്നത് വരെ അവളുടെ കാൽ മസ്സാജ് ചെയ്ത് കൊടുക്കുന്നത് അവൾ ഞങ്ങൾക്കായി വിരിയിക്കുന്ന മാലാഖയ്ക്ക് വേണ്ടിയല്ല. എന്നെ ഞാനാക്കിയ എന്റെ ഹൃദയ പുഷ്പത്തിനുള്ള പ്രണയോപഹരമായുമല്ല. അവൾ എന്നെ തിരഞ്ഞു പിടിച്ചതിൽ ഉള്ള വിശ്വാസം എന്നിലേൽപ്പിക്കുന്ന കടമകളിലുള്ള എന്റെ ബന്ധനം പ്രിയ കൂട്ടുകാരെ.ഭാര്യ ഗർഭിണി ആകുമ്പോൾ ഒരിക്കലും നമ്മുടെ മിടുക്കായി കാണരുതേ അവൾ ജീവിതത്തിൽ നമുക്കായി ഏറ്റവും കൂടുതൽ സഹിക്കാനായി തയ്യാറെടുക്കുകയാണെന്ന് മനസ്സിലാക്കുക.അവളുടെ മുടിയിണകൾ നമ്മൾക്ക് ഏറ്റവും ഹൃദ്യമാകുന്നത് പ്രണയിക്കുമ്പോൾ മാത്രമാണ്. കഴിക്കുമ്പോൾ വല്ലപ്പോഴും കിട്ടുന്ന മുടിനാരിനെ വെറുക്കുന്ന നമ്മൾ കിട്ടാത്ത മുടിയെ കുറിച്ച് അവളെ പുകഴ്ത്താറുണ്ടോ..???

കഴിക്കുമ്പോൾ ഉപ്പുകൂടി എന്ന് പറഞ്ഞു ദേഷ്യപ്പെടുമ്പോൾ ഒരിക്കലെങ്കിലും ഇന്നത്തെ ആഹാരം നന്നായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ പറയണം. അതാണ് അവൾക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹം.പ്രിയതമയെ സ്നേഹിക്കുന്നു എന്ന് വരുത്തി തീർത്താൽ മാത്രം പോരാ.അത് അവളിൽ അനുഭൂതിയാകണം.അവളുടെ മുടിയുടെ തുമ്പുമുതൽ കാൽ നഖം വരെ അവൾ ആണ് എന്നറിയണം.പ്രണയം അവളുടെ എല്ലാ കണികകളിലുമുണ്ട്.അവൾ നമ്മളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാത്രമാണ് നമ്മൾ നമ്മളാകുന്നത്.ഇനി ആദ്യം ചോദിച്ചതിന് ഉത്തരം പറയാം.ഭാര്യ സുന്ദരിയാകുന്നത് ഭർത്താവ് സ്‌നേഹിക്കുമ്പോൾ ആകുമായിരിക്കാം. എന്നാൽ ഭർത്താവ് സുന്ദരനാകുന്നത് അവളുടെ വല്ലായ്മകളിൽ ഒപ്പം ഉണ്ടെന്ന് അവൾക്ക് തോന്നുമ്പോൾ മാത്രമാണ്.
സനൽ അമ്പിളി

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these