ഒരു തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം

ഇന്ന് ഒരു ചടങ്ങിൽ ആയിരുന്നു പിസി ജോർജിന്റെ വർഗീയ പരാമര്ശം നടന്നത് യൂസഫലി എന്താ മലപ്പുറത്ത് മാളുണ്ടാക്കാത്തേ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ പിടിച്ചു കൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാൽ താലിബാൻ കൊള്ളക്കാർക്ക് ബലാത്സംഗം ചെയ്യാൻ കൊടുക്കുന്ന ഇവറ്റകളുടെ നാണംകെട്ട സംസ്‌കാരം ഏന് ഇങ്ങനെ പറഞ്ഞു വലിയ കോലാഹലങ്ങൾക്ക് ആണ് പിസി ജോർജ് ഉണ്ടാക്കി വിട്ടിരിക്കുന്നത് .ഇന്ന് നടന്ന ഇന്ദു മഹാസമ്മേളനത്തിൽ വെച്ചാണ് മുൻ പി.സി ജോർജ് നടത്തിയ ചില പരാമർശങ്ങൾ ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയം ആയി മാറിയത്. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുത് എന്നാവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും പറയുകയുണ്ടായി.അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങൾ ഇങ്ങനെ യൂസഫലിയുടെ മാള് മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട് പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം മുസ്‌ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട നിങ്ങടെ കാശ് മാതി നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള് ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം യാതൊരു സംശയവും വേണ്ട എന്നിങ്ങനെ ആണ് പറഞ്ഞത്.

ഏറ്റവും ബുദ്ധിശൂന്യമായ മറ്റൊരു പരാമർശം ഇങ്ങനെ ഇവരുടെ ഹോട്ടലുകളിലൊക്കെ ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ ചായയ്ക്കുള്ളിൽ ഒരു തുള്ളി ഒറ്റത്തുള്ളി ഒഴിച്ചാൽ മതി ഇംപൊട്ടന്റ് ആയിപ്പോകും പിന്നെ പിള്ളേരുണ്ടാകില്ല. ക്ഷേത്രത്തിൽ വരുന്ന പണം മുഴുവൻ സർക്കാറിലേക്ക് പോകും. സർക്കാറിന് കടമെടുക്കാനുള്ള ഒരു സ്ഥലമാണ് ഹൈന്ദവ ക്ഷേത്രങ്ങൾ എന്നു മനസ്സിലാക്കണം. ഒരു പൈസ ക്ഷേത്രത്തിൽ നേർച്ചയിടാൻ പാടില്ല ഇത് നിയമസഭയിൽ പറഞ്ഞപ്പോൾ രാജേട്ടൻ ഒ. രാജഗോപാൽ പോലും എന്റെ കൂടെ നിന്നില്ല ഒറ്റയ്ക്ക് യുദ്ധം ചെയ്യേണ്ടി വന്നു.പിണറായി വിജയൻ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ലവ് ജിഹാദുണ്ട് ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ പിടിച്ചു കൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാൽ അഫ്ഗാനിസ്താനിലെ താലിബാൻ കൊള്ളക്കാർക്ക് ബലാത്സംഗം ചെയ്യാൻ കൊടുക്കുന്ന നാണംകെട്ട സംസ്‌കാരമാണ് ലവ് ജിഹാദ്. അതാണ് നമ്മൾ എതിർക്കുന്നത് അല്ലാതെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് ജീവിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല എന്നിങ്ങനെ പിസി ജോർജ് പറഞ്ഞത്. ഈ പരാമർശങ്ങൾക്ക് എതിരെ ഡോകട്ർ നെൽസൺ ജോസഫ്ന്റെ രസകരമായ പോസ്റ്റ് വായിക്കാം.

അല്ല വെറും അക്കാദമിക്‌ താൽപര്യം മാത്രം ഹോട്ടലിൽ വച്ചിരിക്കുന്ന ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം.വിത്ഡ്രോവൽ മെതേഡ്‌ കോണ്ടം കോപ്പർ ടി കോണ്ട്രാസെപ്റ്റീവ്‌ പിൽ ഇഞ്ചക്ഷൻ.പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും. പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട്‌ ലോകത്ത്‌. ഇനിയുമുണ്ട്‌ പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്‌.ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു.എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം.പറ അതിന്റെ ഫോർമുല പറ നൊബേൽ നമുക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്.
നെൽസൺ ജോസഫ്

About the Author

Leave a Reply

Your email address will not be published. Required fields are marked *

You may also like these