നമ്മുടെ മാതാപിതാക്കൾ തമ്മിലുള്ള എപ്പോഴും ഉണ്ടാകുന്ന വഴക്കുക്കൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് കുട്ടികളുടെ മാനസികവും ശാരീരികമായും അവരെ ഒരുപാട് തളർത്തും.നമ്മൾ അത് ശ്രദ്ധിക്കാതെ പോകുന്നതാണ് അവരോടു കാണിക്കുന്ന ഏറ്റവും വലിയ അനീതി.ഭാര്യയും ഭർത്താവും പരിസരം മറന്ന് വഴക്കിടുമ്പോൾ ഒന്ന് ഓർക്കുക നിങ്ങളുടെ മകനോ മകളോ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് എന്ന് അവൻ അല്ലെങ്കിൽ അവൾ അത് ഏതു രീതിയിൽ എടുക്കും എന്ന് നമ്മുക്ക് പറയുമാണ് സാധിക്കില്ല.അവർ പലതും ചിന്തിച്ചു കൂട്ടും പിന്നീട് അവരെ തടുക്കുക നിസാരമായിരിക്കില്ല. കഴിയാവത്തും അവരുടെ മുന്നിൽ വെച്ച് അങ്ങനെ ചെയ്തേ ഇരിക്കുക.എത്ര പഠിച്ചാലും അവർക്ക് വീട്ടിൽ നിന്നും മാതാപിതാക്കൾ എന്ത് നല്കുന്നുവോ അതാണ് അവർ കുടുതലും മനസ്സിലാകുന്നത്.ഏറ്റവും കൂടുതൽ സമയം കുട്ടികൾ അച്ഛന്റയും അമ്മയുടെയും അടുത്ത് തന്നെയാണ് ഉണ്ടാവുക പിന്നീട് മാത്രമാണ് സ്കൂൾ കോളേജ് എന്നിങ്ങനെ അവ ജീവിതത്തിലേക്ക് കടക്കു.പക്ഷെ ചെറുപ്രായത്തിൽ തന്നെ അവരുടെ മനസ്സിന് ഏൽക്കുന്ന മുറിവ് അത് പിന്നീട് ഒരിക്കലും ഉണക്കാൻ പറ്റിയെന്നു വരില്ല.അതിനു ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം.
ദയവായി മനുഷ്യരെ ഡിവോഴ്സ് ചെയ്യാൻ അനുവദിക്കൂ..ഇതാരാണെന്ന് അറിയാമോ ആരും അധികം ചർച്ച ചെയ്യാതെ വിട്ടു കളഞ്ഞ ഒരു ആത്മഹത്യ.കുടുംബവഴക്കിൽ മനംനൊന്ത് പന്ത്രണ്ടുകാരനായ ഈ കുഞ്ഞ് പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്തു എന്ന വാർത്ത നിസ്സാരമായി കാണാൻ മാത്രം നമ്മൾ വളർന്നു കഴിഞ്ഞു.പന്ത്രണ്ട് വയസ്സേ ഉള്ളു അവനു. വലിയ ആനക്കമ്പക്കാരനായിരുന്നുത്രെ.പഠിക്കാനും മിടുക്കനായിരുന്നു മരിച്ചു കളഞ്ഞേക്കാമെന്ന് തോന്നിയത് എന്തിനാകും.അച്ഛനും അമ്മയും തമ്മിൽ സ്ഥിരമായി കണ്മുന്നിൽ വെച്ചു നടത്തുന്ന വാക്കെറ്റവും കൈയ്യേറ്റവും അവനു അത്ര സഹികെട്ടിരുന്നു…വിഷുവിന്റെ ദിവസം അമ്മവീട്ടിലേക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ വഴക്ക് കൂടിയായപ്പോ അവനു മതിയായി. അവരുടെ മുന്നിൽ വച്ചു തന്നെ പെട്രോളോഴിച്ചു സ്വയം തീ കൊളുത്തി.
രണ്ടു വീട്ടിൽ നിന്ന് രണ്ടു സാഹചര്യങ്ങളിൽ വളർന്ന രണ്ടു സ്വഭാവമുള്ള പെണ്ണും ആണും പൊരുത്തപ്പെടാതിരിക്കുന്നത് അത്ഭുതമല്ല.പൊരുത്തപ്പെട്ടു പോകുന്നവരാണ് സത്യത്തിൽ അത്ഭുതങ്ങൾ ചേർന്ന് പോകില്ലെന്ന് തോന്നിയാൽ ഒന്ന് പിരിയാൻ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടെ. ചോദ്യങ്ങൾ കൂടുതൽ സ്ത്രീക്ക് തന്നെ.ഇനിയാര് കെട്ടും എന്നത് തൊട്ട് കൊച്ചിനെ എങ്ങനെ ഒറ്റയ്ക്ക് വളർത്തും എന്ന് വരെ.മേടിച്ച സ്ത്രീധനം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് പറഞ്ഞു മകനെ വിവാഹമോചനത്തിന് സമ്മതിക്കാത്ത അമ്മയെ എനിക്കറിയാം.മോചനം നേടാൻ ആഗ്രഹിക്കുന്ന പെണ്ണിന്റെ കൂട്ടുകാരികളെ വിളിച്ചുവരുത്തി അവരെക്കൊണ്ട് മകളുടെ മനസ്സ് മാറ്റിക്കാൻ കഷ്ടപ്പെടുന്ന അച്ഛനെയും അറിയാം. ദൈവം യോജിപ്പിച്ചത് മനുഷ്യൻ പിരിക്കരുത് എന്നും പറഞ്ഞ് അങ്ങനെ കുറെ ടീമുകൾ.
വിവാഹം എളുപ്പവും വിവാഹമോചനം ബുദ്ധിമുട്ടുമാകുമ്പോൾ അതിനിടയിൽ കിടന്നു നൊന്തു പോകുന്നത് ഇങ്ങനെ കുറെ കുഞ്ഞുങ്ങളാണ്.മോചനം നേടുക എന്നത് സ്വഭാവികമാവേണ്ട സമയം എന്നേ കഴിഞ്ഞു.ണ്ടാം വിവാഹത്തിൽ എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്ക് വീണുപോയ ചിലരെ അറിയാം. അവരാണ് ഈ ഊരാക്കുടുക്കിൽ നിന്നിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടുന്നവർ.. അതിൽ കുഞ്ഞുങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിലോ? രണ്ടാം വിവാഹം പിരിയുന്നവരെയൊക്കെ എന്തോ കൊലപാതകം ചെയ്തവരെ കാണുന്നത് പോലെയാണ് സമൂഹം നോക്കുക.പിന്നെ വേറെ കുറെ പേരുണ്ട്.. കുഞ്ഞുങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട് ഒരുമിച്ച് ജീവിക്കുന്നവർ!! എന്നും വഴക്കും അടിപിടിയുമുള്ള ഒരു നരകം അവർക്ക് വേണ്ടി സൃഷ്ടിച്ചു കൊടുക്കുന്നതാണോ നിങ്ങൾ അവർക്ക് ചെയ്തു കൊടുക്കുന്ന പുണ്യം!? ഒരുമിച്ച് ഒരു സ്വർഗം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പണിത് കൊടുക്കാൻ ആവുന്നില്ലെങ്കിൽ, മാന്യമായി പിരിഞ്ഞിട്ട് അവർക്കായി തനിച്ച് ഒരു സ്വർഗം പണിയുക അതിലാ കുഞ്ഞുങ്ങൾ സ്വസ്ഥമായി വളരട്ടെ.
കടപ്പാട്- ദീപ സെയ്റ